Posts

Showing posts from July, 2018

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും

കൊല്ലത്ത് എഞ്ചിനീയറിംഗ് കോര്സിനു ഞങ്ങളുടെ അവസാന വര്ഷം ഉണ്ടായിരുന്ന ഒരു വിഷയമായി രുന്നു ഇന്ഡസ്ട്രിയല്‍ ഇലക്ട്രോണിക്സും കണ്ട്രോള്‍ സിസ്റ്റവും. ഇതില്‍ കണ്ട്രോള്‍ സിസ്റ്റം കൂടുതല്‍ മാത്ത മാറ്റിക്സ് ഉള്ളതുകൊണ്ടോ എന്തോ പലര്‍ ക്കും വിഷമമുള്ളതായിരുന്നു. അവസാന പരീക്ഷയ്ക്ക് ആകെ അഞ്ചു ചോദ്യത്തില്‍ രണ്ടെണ്ണത്തിനു എങ്കിലും കണ്ട്രോള്‍ സിസ് റ്റത്തില്‍ നിന്ന് ഉത്തരമെഴുതിയേ മതിയാവൂ. ഈ വിഷയം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നത് ബംഗാളില്‍ നിന്ന് വന്ന ഒരു മുഖോപാധ്യായ ആയിരുന്നു. അദ്ദേഹത്തിന് കണ്ട്രോള്‍ സിസ്റ്റം വല്ലതും അറിയാമോ എന്നു തന്നെ ഞങ്ങള്ക്ക് സംശയം തോന്നിയിരുന്നു. വര്ഷം മുഴുവന്‍ തീര്‍ന്നിട്ടും അദ്ദേഹം ആ ഭാഗം ഒന്നും പഠിപ്പിച്ചില്ല. ചുരുക്കത്തില്‍ പഠിപ്പി ച്ചാല്‍ തന്നെ പരീക്ഷയ്ക്ക് വിഷമം ആയ ഈ വിഷയം തനിയേ പഠിക്കേണ്ട ഗതികേട് വന്നു. ( ഒരു രഹസ്യം : ശ്രീ മുഖര്‍ജി കേരളത്തില്‍ വന്നത് എസ്. യു. സി.ഐ. എന്ന പുതിയ പാര്‍ട്ടിയുടെ പ്രചാരണത്തി നായിരുന്നു എന്ന് ജനസംസാരം) . അന്ന് അറിയപ്പെടുന്ന പുസ്തകം ആയിരുന്ന ബെഞ്ചമിന്‍ കോ (Automatic Control Systems , Benjamin C Kuo) യുടെതായി രുന്നു. അത് വായിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസില...

19: ടി.കെ.എമ്മിലെ മറ്റു ചില അധ്യാപകര്‍

ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജിലെ മറ്റധ്യാ പകരില്‍ ഓര്മ്മ വരുന്നത് എം.എ. മാത്യു (മത്താ യി)സാറിനെയും രാജഗോപാ ലന്‍ സാറിനെയും പത്മനാഭയ്യര്‍ സാറിനെ യുമാണ്. രാജഗോപാലന്‍ സാര്‍ എന്തൊ അസുഖംവന്നു അകാല ചരമം അടഞ്ഞു എന്നറിഞ്ഞു. പൊതുവേ ഗൌരവ സ്വഭാവ ക്കാരനായിരുന്നു രാജഗോപാലന്‍ സാര്‍. എം.എ, മാത്യു സാര്‍ അമേരിക്കയില്‍ മക്കളുടെ കൂടെ താമസിക്കുന്നു എന്നും കേട്ടു. അയ്യര്‍ സാര്‍ കഴിഞ്ഞ വര്ഷം ഞങ്ങളുടെ വാര്ഷി്ക സമ്മേള നത്തില്‍ വന്നു ഗുരുവന്ദന ചടങ്ങില്‍ പങ്കുകൊണ്ടു.  എം എ മാത്യു സാര്‍ വളരെ ആത്മാര്ഥ മായി ഞങ്ങളെ അടിസ്ഥാന വിഷയമായ സര്ക്യുറ്റ് തിയറി ആയിരുന്നു പഠിപ്പിച്ചത്. ഞങ്ങളുടെ ഒന്നിലധികം ലബോറട്ടറി ക്ലാസു കളിലും സര്‍ വന്നിരുന്നു. പൊതുവേ നല്ല ക്ലാസ് ആണ്, സാറിനു ഇടയ്ക്ക് കണ്ണ് പെട്ടെ ന്നടയ്ക്കുന്ന ഒരു സ്വഭാവം ഉണ്ട്, ചിലപ്പോള്‍ അത് അനിയന്ത്രിതമാകും . പക്ഷെ അത് സാറിന്റെ ക്ലാസിനെ ഒരിക്കലും ബാധിച്ചിരു ന്നില്ല, ചെറിയ ഒരു അപാകത അത്ര തന്നെ. ലാബ് ക്ലാസ്സില്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവും . ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ മറ്റൊരു അധ്യാപകന്‍ അപ്പച്ചനെന്നു വിളിക്കുന്ന പി ജെ ജോസഫ്‌ എന്ന രസികനായ ആറടി പൊക്കമുള്ള സാര്...

18. ലെബ്ബ സാര്‍

Image
എന്റെ ജീവിതത്തില്‍ വളരെയധികം കടപ്പെട്ട മറ്റൊരു അധ്യാപകനാണ് പ്രൊഫസര്‍ ജമാ ലുദീന്‍ ലബ്ബസാര്‍. ഞങ്ങള്‍ അവസാനവര്ഷം ആയപ്പോഴാണെന്നു തോന്നുന്നു സാര്‍ ബോം ബെ ഐ. ഐ.റ്റി.യില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി തിരിച്ചെത്തിയത്‌. തുടര്ന്നു ടി. കെ.എമ്മിലെ വൈദ്യുത വിഭാഗം തലവനാ യി. അതിനു മുമ്പ്, തിരുവനന്തപുരം കോളേ ജില്‍ നിന്ന് അവധിയില്‍ വന്നു ടി.കെ.എമ്മി. ല്‍ ഉണ്ടായിരുന്ന ഹരിഹരന്‍ സാറും കുറച്ചു നാള്‍ മധു സാറും ആയിരുന്നു തലവന്മാര്‍ എന്ന് തോന്നുന്നു. ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ സാറിനെ ഞങ്ങള്‍ ആദ്യം പരിചയ പ്പെട്ടത്‌ അവസാന വര്ഷം ഇന്‍ഡക്ഷന്‍ മോട്ടോര്‍ ക്ലാസ് എടുത്തപ്പോഴാണ്. അദ്ദേഹ ത്തിന്റെ ക്ലാസിനെപ്പറ്റി അസാധാരണമായി ഒന്നും ഓര്‍മ്മിച്ചു പറയാ നില്ല എന്ന് തോന്നു ന്നു.. പല ദിവസവും സാര്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തിരുന്നത് ആള്‍ക്കാരുമായി എങ്ങനെ ഇടപെടണം എന്നതിനെകുറിച്ചായിരുന്നു. ഡെയില്‍ കാര്‍ണഗിയുടെ പുസ്തകങ്ങളിലെ വിഷയങ്ങളായിരുന്നു പല ക്ലാസിലും ചര്‍ച്ചാ വിഷയം. ജീവിതത്തില്‍ എഞ്ചിനീയറിങ്ങിനെ ക്കാള്‍ പ്രധാന മായത് ഇത്തരം കാര്യങ്ങളാ ണ് എന്ന് ഞാന്‍ ഒരധ്യാപകനായിക്കഴിഞ്ഞാ ണ് മനസിലായത്. വ്യക്തികളുമായി എങ്ങ നെ അനായാസമായി ഇ...

17. മധു സാര്‍

Image
  ടി.കെ.എമ്മിലെ ആദ്യവര്ഷം പഠിപ്പിച്ച ജി ജോര്ജു് സാറിനെപ്പറ്റി മുമ്പ് പറഞ്ഞുവല്ലോ. സാറിന്റെ കൂടെ കോളേജിലെ കലാപരിപാടികള്‍ സംഘടി പ്പിക്കുന്നതിനു സ്ഥിരമായി ഉണ്ടായിരുന്ന ആളാണ്‌ ജി മധുസൂധനന്‍ നായര്‍ ( ജി എം എന്‍ ) സാര്‍. മധു സാര്‍ ഇലക്ട്രിസിറ്റി ബോര്ഡിോല്‍ നിന്നു അവധി യെടുത്തു കോളേജില്‍ പഠിപ്പിക്കാനായി വന്നതാ ണ്. ഹരിഹരന്‍ സാറിനെപ്പോലെ തന്നെ എന്റെ മാതൃകാ അദ്ധ്യാപകരില്‍ പ്രധാനി ആയിരുന്നു. ഹരിഹരന്‍ സാറിന്റെ രീതിയെ അല്ല മധു സാറി ന്റേതു വൈദ്യുതിയുടെ ഉത്പാദനം സംരക്ഷണം എന്ന വിഷയം ആണ് അന്ന് ഞങ്ങളെ പഠിപ്പിച്ചിരു ന്നത്. “അഞ്ജനകണ്ണെഴുതി” എന്ന തച്ചോളി ഒതേന നിലെ പാട്ടും മൂളിക്കൊണ്ടാണ് സാര്‍ ക്ലാസ്സിലേക്ക് വരുന്നത്. ഇടയ്ക്ക് മൂക്കില്‍ പൊടി വലിക്കുന്നത് സാറിന്റെ ഒരു ദൌര്ബ ല്യം ആയിരുന്നു. സാര്‍ ആദ്യം ക്ലാസില്‍ വന്നാല്‍ ആദ്യത്തെ ഒരു പതിന ഞ്ചു മിനുട്ട് ഗംഭീരമായി ക്ലാസെടുക്കും. ക്ലാസ്സെടു ക്കുമ്പോള്‍ നോട്ടെഴുതാന്‍ പാടില്ല. പൂര്ണമായി ക്ലാസ്സില്‍ പറയുന്നത് മാത്രം ശ്രദ്ധിച്ചു കൊള്ളണം . പതിനഞ്ചു മിനിട്ട് കഴിഞ്ഞു “ഇനി നിങ്ങള്‍ മനസ്സി ലാക്കിയത് സ്വയം എഴുതുക” എന്ന് പറഞ്ഞു പുറ ത്തു പോയി ഒരു പ്രാവശ്യം പൊടി വലിച്...

16 :മാതൃകാ അദ്ധ്യാപകന്‍- ഹരിഹരന്‍ സാര്‍

  എഞ്ചിനീയറിംഗ് അധ്യാപകനായി നാല്പതില ധികം വര്ഷം ജോലി ചെയ്ത എനിക്ക് എന്റെ തൊഴിലില്‍ മാതൃകയാക്കാന്‍ ഏതാനും പേര്‍ ടി.കെ.എം.കോളേജില്‍ ഉണ്ടായിരുന്നു. അവരില്‍ ഏറ്റവും മുന്നിൽ തന്നെ നില്ക്കു ന്നയാളായിരുന്നു ഹരിഹരന്‍ സാര്‍. തിരുവ നന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ടി.കെ.എമ്മില്‍ പഠിപ്പിക്കാന്‍ വന്ന തായിരുന്നു ഹരിഹരന്‍ സാര്‍. സാറിന്റെ അധ്യാപനരീതി വളരെ ലളിതമാണ്. സാറി ന്റെ ക്ലാസില്‍ . പഠിപ്പിക്കുന്ന വിഷയം ക്ലാസി ലെ ഏ റ്റവും മോശമായ കുട്ടിക്കുപോലും മനസ്സിലായിരിക്കണം എന്നതാണ് സാറിന്റെ ലക്‌ഷ്യം. സാര്‍ പറയുന്ന കാര്യങ്ങള്‍ പൂര്ണ മായും വളരെ വ്യക്തമായി വിശദമായി നല്ല ഉരുണ്ട അക്ഷരത്തില്‍ ബോര്ഡി്ല്‍ എഴുതും. ഒരു പ്രാവശ്യം പറയും, പിന്നീട് എഴുതും , എല്ലാം കഴിഞ്ഞു മൂന്നാമതൊരിക്കല്‍ കൂടി പറയും. ചുരുക്കത്തില്‍ സാര്‍ മൂന്നു പ്രാവശ്യം വിഷയം അവതരിപ്പിക്കും . പൊതുവേ ക്ലാസി ല്‍ ശ്രദ്ധയോടെ ഇരിക്കുന്ന മിക്കവർക്കും ഒരിക്കല്‍ കേട്ട് ബോര്ഡില്‍ എഴുതിയതു പ കര്ത്തി എഴുതിക്കഴിയുമ്പോള്‍ എല്ലാം മനസ്സിലായിട്ടുണ്ടാവും . മൂന്നാമത്തെ പ്രാവ ശ്യം കേൾക്കാന്‍ മിക്കവര്ക്കും ക്ഷമ ഉണ്ടാ വില്ല. എന്നാലും ക്ലാസിലെ തീരെ പിന്നോക്കം ...

15: സിവില്‍ വിഭാഗത്തിലെ ജോര്‍ജുതോമസ്‌ സാറും അഹമ്മദ്‌കുട്ടി സാറും

Image
ആദ്യത്തെ രണ്ടു വര്ഷ‍ങ്ങള്‍ എല്ലാവരും എല്ലാ വിഷയങ്ങളും (സിവില്‍ ഇലക്‌ട്രിക്കല്‍ മെക്കാ നിക്കല്‍ ) പഠിക്കണമായിരുന്നു , മൂ ന്നാം വര്ഷം ബ്രാഞ്ചു തിരിയുന്നത് വരെ. രണ്ടാമത്തെ വര്ഷമായിരുന്നു കെട്ടിട നിര് മാണ വസ്തുക്കള്‍,വസ്തുക്കളുടെ ശക്തി, (Strength of materials), രചനകളുടെ സിദ്ധാ ന്തങ്ങള്‍ (Theory of Structures) ഇവയാണ് സർവേ കൂടാതെ ഞങ്ങള്‍ പഠിച്ച വിഷയ ങ്ങള്‍. സര്‍ വേ രണ്ടാം വര്ഷം കഴിഞ്ഞു, തിയറിയും പ്രാക്ടിക്കലും. അതും പരമ ബോറായിരുന്നു, പ്ലെയിന്‍ ടെബിളും തൂക്കി സർവേ ക്യാമ്പ് രസകരമായിരുന്നു എങ്കിലും വെയിലത്ത്‌ നിന്നുള്ള പരിപാടി എനിക്കത്ര പിടിച്ചില്ല. ചെയിനും ഫാള്‍ സ്റ്റാഫ് എന്ന വടി യും തൂക്കി പലതും ചെയ്തു എന്നല്ലാതെ. എന്നാല്‍ വസ്തുക്കളുടെ ശക്തി (Strength of materials) നല്ല രസകരമായിരുന്നു, ക്ലാസ് എടുത്തത് പുതിയ ഒരദ്ധ്യാപകനായിരുന്നു എങ്കിലും നന്നായി ക്ലാസ് എടുത്തിരുന്ന ജോര്ജ തോമസ്‌ എന്ന സാര്‍. ആദ്യമായി രുന്നെങ്കിലും നല്ല വണ്ണം തയാറായി ആണ് ജി ടി സാര്‍ ക്ലാസില്‍ വരുക. രസകരമായി ക്ലാസ് എടുക്കും, പക്ഷെ സാറിനു ഇടയ്ക്ക് സംശയം ചോദിക്കുന്നത് മാത്രം ഇഷ്ടമല്ല. പിന്നീട് ഞാനും ഒരദ്ധ്യാപകന്‍ ആയപ്പോള്‍ ആദ്യ...

14: മലയാളത്തില്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ച രാമചന്ദ്ര മേനോന്‍ സാര്‍

Image
ഈയുള്ളവനെ മലയാളത്തില്‍ എഴുതുന്നതിനു പ്രോത്സാഹിപ്പിച്ച സാറായിരുന്നു ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ മാത്തമാറ്റിക്സ് ലെക്ച്ചറര്‍ രാമചന്ദ്ര മേനോന്‍ സാര്‍. ഞാന്‍ മൂന്നാം വര്ഷം കഴിഞ്ഞപ്പോഴാണ് സാര്‍ അദ്ധ്യാപകനായി അവിടെ വന്നത്. സാറിനു ചെറിയ തോതില്‍ സ്ത്രൈണസ്വഭാവങ്ങള്‍ ഉണ്ടോ എന്ന് ഞങ്ങള്ക്ക് സംശയം ഉണ്ടായിരുന്നു. സംഭാഷണ രീതിയും നടപ്പും എല്ലാം സാറിനെ സുന്ദരി മേനോന്‍ എന്ന പേരിനു അര്ഹനാക്കി. സാറിന്റെ ഇങ്ങ്ലീഷ്‌ ഭാഷാ ഉച്ചാരണ രീതിയും പ്രത്യേകത ഉള്ളതായിരുന്നു. എക്സ്സ് ക്വയേർഡ് പ്ലസ്‌ വൈ സ്ക്വയേർഡ് പ്ലസ് ഇസഡ് സ്‌ക്വയേ ർഡ് എന്നൊക്കെ നല്ലവണ്ണം പരത്തിയാണു സാര്‍ പറയുക. ഇതൊക്കെ ആണെങ്കിലും എന്നെ മലയാളത്തില്‍ എഴുതാന്‍ പ്രോത്സാ ഹിപ്പിച്ചത് മേനോന്‍ സാര്‍ ആയിരുന്നു. സാര്‍ അന്ന് കൊല്ലത്തു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്ത്ത കനായിരുന്നു , അതിന്റെ ഭാഗമായി ഞാനും കൂടെ കൂടി. എന്നെപ്പറ്റി കൂടുതല്‍ അറിഞ്ഞ പ്പോള്‍ , ജ്യെഷ്ടന്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരനും കൂടി ആണെന്നറിഞ്ഞ പ്പോള്‍ സാര്‍ എന്നോട് ചോദിച്ചു തനിക്കും എന്തെങ്കിലും എഴുതിക്കൂടെ ? എന്ന്. ഞാന്‍ പറഞ്ഞു “ജ്യേഷ്ടന്‍ സര്ഗാത്മക എഴുത്തു കാരനാണ്‌ ക...

13.ഫിസിക്സിലെ സുബ്രമണ്യന്‍ സാറും നമ്പൂതിരി സാറും

ആദ്യവര്ഷം ഡ്രായിംഗ് കൂടാതെ സയന്സ് വിഷയങ്ങളായ ഫിസിക്സ് കെമിസ്റ്റ്രി കണ ക്കു ഹ്യുമാനിറ്റീസ് (ഇങ്ങ്ലീഷ്‌) എന്നീ വിഷ യങ്ങളായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഫിസിക്സില്‍ രണ്ടു സാറന്മാരാണ് ഉണ്ടാ യിരുന്നത്, സുബ്രമണ്യന്‍ സാറും നമ്പൂതിരി സാറും . അതില്‍ സുബ്രമണ്യന്‍ സാര്‍ ഒന്നാം വര്ഷക്കാരുടെ ചീഫ് അഡ്വൈസര്‍ കൂടി ആയിരുന്നു. 15 – 20 കുട്ടികള്ക്ക് ഒരു അഡ്വൈസര്‍, ഒരു ക്ലാസിലെ അറുപതു കുട്ടികള്ക്ക് ഒരു സീനിയര്‍ അഡ്വൈസര്‍ , ഒരു വര്ഷ‍ത്തെ എല്ലാ ക്ലാസിനും കൂടി ഒരു ചീഫ് അഡ്വൈസര്‍ ഇങ്ങനെ ആയിരുന്നു അഡ്വൈസര്‍ മാര്‍ ഉണ്ടായിരുന്നത്. സുബ്രമണ്യന്‍ സാര്‍ പഠിപ്പിക്കേണ്ടിയിരുന്നത് മെക്കാനിക്സിലെ ഡയനാമിക്സ് ആയിരു ന്നു , പക്ഷെ ഓരോ ക്ലാസ്സിലും അദ്ദേഹം അഡ്വൈസറി സമ്പ്രദായത്തിന്റെ ഗുണഗണ ങ്ങളെപ്പറ്റി ആയിരുന്നു കൂടുതലും സംസാരി ച്ചതു ശരിക്കും ഉപദേശം തന്നെ. വല്ലപ്പോഴും ഋജു രേഖയില്‍ ഉള്ള ചലനത്തെ കുറിച്ചോ പ്രോജെക്ല്‍ല്സിനെ കുറിച്ചോ പഠിപ്പിച്ചാ ലായി. ഉപദേശം നല്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. ഫലം വര്ഷാ വസാനം ആയപ്പോള്‍ അദ്ദേഹം പഠിപ്പിക്കേ ണ്ട വിഷയത്തിന്റെ പാട്യഭാഗത്തിന്റെ മൂന്നി ലൊന്നു പോലും അദ്ദേഹം ക്ലാസ്സില്‍ പഠ...

12:ജി ജോര്ജു സാറും ജ്യോമെട്രിക്കല്‍ ഡ്രായിംഗും

അന്ന് എഞ്ചിനീയറിങ്ങിന് അഞ്ച് വര്ഷ ത്തെ സംയോജിത( ഇന്റെഗ്രേറ്റട്) കോര്സാ യിരുന്നു. പ്രീ യുനിവേര്സി റ്റി കഴിഞ്ഞു ആദ്യത്തെ എഞ്ചിനീ യറിംഗ് ബിരുദം കിട്ടാന്‍ അഞ്ചു വര്ഷം പഠിക്കണം . ആദ്യത്തെ രണ്ടു വര്ഷം എല്ലാ ബ്രാഞ്ചുകാരും ഒരേ വിഷയ ങ്ങള്‍ തന്നെ പഠിച്ചുവന്നു . മൂന്നാം വര്ഷം തുടക്കത്തില്‍ മാത്രമേ പ്രത്യേക ബ്രാഞ്ചു കളായി തരാം തിരിയുകയുള്ളൂ. ആദ്യത്തെ വര്ഷം എഞ്ചിനീയറിംഗ് വിഷയങ്ങള്‍ ഒന്നു മില്ല. എഞ്ചിനീയറിംഗ് പഠിക്കാന്‍ അത്യാ വശ്യമായ ഡ്രായിംഗ് , മെക്കാനിക്സ് എന്നി വയായിരുന്നു ഫിസിക്സ്, കെമിസ്ട്രി, കണ ക്കു ഇങ്ങ്ലീഷ്‌ (ഹ്യുമാനിറ്റീസ്) എന്നീ വിഷ യങ്ങള്ക്ക്യ പുറമേ ഉണ്ടായിരുന്നത്. ആദ്യത്തെ ദിവസം രാവിലെ പരിചയപ്പെ ടുത്തലും മറ്റും കഴിഞ്ഞു ഉച്ച കഴിഞ്ഞു ഒന്നാം വര്ഷം പഠി ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ജ്യോമെട്രി ക്കല്‍ ഡ്രായിംഗ് ആയി രുന്നു. പഠിപ്പിക്കുവാന്‍ വന്നത് ജി ജോര്ജു സാറായിരുന്നു. സാറിന്റെ വാക്കു കള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു.. “The only Engineering subject that you are studying this year is Geometrical Drawing. The only person who knows Geometrical Drawing in Kerala is Prof. Rajaraman and ...

11:ടികെ എം പ്രിന്സി പ്പല്‍ എം കെ എ ഹമീദ് സാര്‍

Image
  വിക്ടോറിയ കോളേജില്‍ നിന്ന് പ്രീ യുനിവേ ര്സിറ്റി പാസായി ഏതെങ്കിലും പ്രഫഷണല്‍ കോര്സിനു ചെരാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ അന്ന് പ്രൊഫഷണല്‍ കോര്സു കളിലെക്കുള്ള പ്രവേശനം യുപ്രി യുടെ ഫിസിക്സ് കെമിസ്ട്രി മാത്സ് ബയോളജി വിഷയങ്ങള്ക്കുുള്ള 50 മാര്ക്ക് വെച്ച് ആകെ 200 മാര്ക്കിനെ മാത്രം അടിസ്ഥാന മാക്കി ആയിരുന്നു. പൊതുവേ എല്ലാ വിഷയ ങ്ങള്ക്കും നല്ല വണ്ണം തയാറെടുത്തിരുന്നു എങ്കിലും ഫിസിക്സിന് മാര്ക്ക് കുറഞ്ഞു പോയി. കൂടുതല്‍ കണക്കുകള്‍ ചെയ്തു പഠിച്ചു തിയറി എഴുതിയത് അത്ര നന്നായില്ലാ യിരുന്നു എന്ന് തോന്നി. 50 ല്‍ വെറും മുപ്പ ത്തഞ്ചു മാര്ക്ക് മാത്രം . ബാക്കി വിഷയ ങ്ങള്ക്ക് ‌ 47, 48, 50 എന്നിങ്ങനെ കിട്ടിയെ ങ്കിലും ഫിസിക്സിനു മാര്ക്ക് കുറഞ്ഞത്‌ കൊണ്ടു ആദ്യത്തെ താല്പര്യം ആയ മെഡി സിന് പ്രവേശനം കിട്ടിയില്ല. അന്നും സംവര ണത്തിനെതിരെ കോടതിയെ സമീപിച്ച 7 – 8 പേര്ക്ക് പ്രവേശനം കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. എങ്കിലും കോടതിയില്‍ പോ കാന്‍ തയ്യാറാകാത്ത മറ്റു പലരെയും പോ ലെ എനിക്കും പ്രവേശനം കിട്ടിയില്ല. രണ്ടാ മത്തെ ചോയ്സായ എഞ്ചിനീയറിങ്ങിനും ആദ്യത്തെ ലിസ്റ്റില്‍ വന്നില്ല. രണ്ടാമത്തെ ലിസ്റ്റില്‍ നിന്ന് സാങ്കേതിക ...

10:വിക്ടോറിയ കോളേജിലെ മറ്റദ്ധ്യാപകര്‍ , കൂട്ടത്തില്‍ എന്റെ ജ്യേഷ്ടനും

Image
ഞങ്ങളുടെ ഏതാനും മാസങ്ങള്‍ മാത്രം നീണ്ടു നിന്ന വിക്ടോറിയ കോളേജിലെ പഠനത്തിനിടയില്‍ അടുത്തു പരിചയ പ്പെടാന്‍ കുറച്ചു പേരെ മാത്രമേ കഴി ഞ്ഞുള്ളു. മലയാളം അധ്യാപകരില്‍ തന്നെ സാഹിത്യകാരനെന്ന ലേബല്‍ ഇല്ലാത്ത മറ്റൊരാളായിരുന്നു പി പി കുശലന്‍ മാസ്റ്റര്‍. നല്ല ഒന്നാം തരം അദ്ധ്യാപകന്‍ , കുട്ടികളോ ടൊക്കെ വളരെ സ്നേഹപൂര്വ്വം ആയ പെരുമാറ്റം ഇതൊക്കെ ആയിരുന്നു കുശ ലന്‍ മാസ്റ്ററുടെ പ്രത്യേകത. ഞങ്ങളുടെ ഒരു വര്ഷത്തെ കോര്സ് കഴിഞ്ഞു ഏതാ നും വര്ഷങ്ങള്‍ കഴിഞ്ഞു കുശലന്‍ മാസ്റ്റര്‍ മരിച്ചു പോയി എന്നാണു കേട്ടത്. മറ്റുള്ള അദ്ധ്യാപകരില്‍ ഗണിത ശാസ്ത്ര അദ്ധ്യാ പകനായിരുന്നു എം എസ് ലക്ഷ്മ ണന്‍ സാര്‍. ഫിസിക്സിലെ ശേഷാദ്രി സാര്‍ , ബോട്ടണി പഠിപ്പിച്ച ടി ബി കെ മേനോന്‍ സാര്‍ , ചരിത്രം പഠിപ്പിച്ച ഗോപാലന്‍ സാര്‍ അനന്ത നാരായണന്‍ സാര്‍, കെമിസ്ട്ട്രി യിലെ ഗോവിന്ദ വാര്യര്‍ സാര്‍ ഇവരെ യൊക്കെ മാത്രമേ ഓര്മ്മയില്‍ വരുന്നുള്ളൂ. ഗോവിന്ദ വാര്യര്‍ സാറിന്റെ അനുജന്‍ ഞങ്ങളുടെ കൂടെ പഠിക്കുന്നുണ്ടായിരുന്നു , ഈശ്വര വാര്യര്‍. കൂട്ടത്തില്‍ പറയട്ടെ , എനിക്ക് അന്ന് അത്യപൂര്വ്വം ആയ ഒരനുഭവം ഉണ്ടായി . എന്റെ സ്വന്തം ജ്യേഷ്ഠന്‍ കെ പി ശശിധ രന്റെ ക്ലാസ...

9: എം ലീലാവതി ടീച്ചര്‍

Image
വിക്ടോറിയ കോളേജിലെ മലയാള വിഭാഗ ത്തിലെ അദ്ധ്യാപകരിൽ ഞങ്ങള്ക്ക് ക്ലാസ്സെ ടുത്ത മറ്റൊരു സാഹിത്യകാരി ആയിരുന്നു ശ്രീമതി എം ലീലാ വതി ടീച്ചര്‍. തൃശ്ശൂരില്‍ ജനിച്ചു വളര്ന്ന ടീച്ചര്‍ അപ്പോള്‍ തന്നെ പ്രസിദ്ധയായിരുന്നു ,താരതമ്യം ചെയ്യുമ്പോള്‍ ഗുപ്തന്‍ നായര്‍ സാറാണോ ടീച്ചറായിരുന്നോ കൂടുതല്‍ അറിയപ്പെട്ടിരുന്നത് എന്നറിയില്ല. ഗുപ്തന്‍ നായര്‍ സാറായിരുന്നു സീനിയര്‍ എന്ന് തോന്നുന്നു വകുപ്പ് തലവനും അദ്ദേഹം ആയിരുന്നു. യൂപ്രി വിദ്യാര്ഥി്കളെ സംബന്ധി ച്ചിടത്തോളം രണ്ടുപേരും ഞങ്ങള്ക്ക് രണ്ടു മലയാളം പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്നു എന്ന് മാത്രം . മലയാളം ഗദ്യപാഠങ്ങള്‍ ടീച്ചറും പദ്യപാഠാവലി ഗുപ്തന്‍നായര്‍സാറും . ഏതായാലും ഗദ്യ പാഠം ആയതു കൊണ്ടു ടീച്ചറിന്റെ സംഗീത പാടവം അറിയാന്‍ ഞങ്ങള്ക്ക് കഴിഞ്ഞിരുന്നില്ല, അല്ലെങ്കിലും പൊതുവേ അല്പ്പം തന്റേടി ആയ രീതിയില്‍ (ഞങ്ങളുടെ അടുത്തു മാത്രമാണോ എന്നറി യില്ല) പെരുമാറിയിരുന്ന ടീച്ചര്‍ വാചാലമായി തന്നെ ക്ലാസ് എടുത്തിരുന്നു. പൊതുവേ സ്ത്രീകള്‍ മുമ്പോട്ട്‌ വരാത്ത ഒരു സാഹിത്യ ശാഖയായ വിമര്ശനത്തില്‍ ടീച്ചര്‍ ആദ്യകാ ലത്ത് മുമ്പോട്ട്‌ വന്നു അതില്‍ തന്നെ പിടിച്ചു നിന്നു.മഹാകവി ജി ശങ്കരക്കു...

8: ഗുപ്തന്‍ നായര്‍ സാര്‍

Image
  മങ്കൊമ്പില്‍ നിന്ന് എസ് എല്‍ സി പാസായ ശേഷം കോളേജു പഠനത്തിനു ആലപ്പുഴ യോ ചങ്ങനാശ്ശേരിയിലോ പോകുന്നതിനു പകരം ജ്യെഷ്ടന്റെ കൂടെ പാലക്കാട്ട് വിക്ടോറിയ കോളേജില്‍ ചേരുകയാണ് ഉണ്ടായത്. അന്ന് ഒരു വര്ഷത്തെ പ്രീ യൂണി വേര്സിറ്റി (യൂപ്രി) കോര്സായിരുന്നു ബിരുദ പഠനത്തിനു ഉണ്ടായിരുന്നത്. മലബാറിലെ ആദ്യകാല കോളേജുകളില്‍ ഒന്നായ 'വിക് ടോറിയ കോളേജു അന്നും ഇന്നും നല്ല നില യില്‍ നടക്കുന്നു. ഭാഗ്യവശാല്‍ അന്ന് അവി ടെ കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യ കാരന്മാരുടെ ഒരു ചെറിയ സംഘം തന്നെ ഉണ്ടായിരുന്നു. പ്രൊഫ. ഗുപ്തന്‍ നായര്‍, പ്രൊഫ. എം ലീലാവതി , പി പി കുശലന്‍ , ദാര്ശനികനായ ബാലകൃഷ്ണന്‍ നായര്‍ , പി ജി പുരുഷോത്തമന്‍ പിള്ള എന്നിവരെല്ലാം പാലക്കാട്ട് ഉണ്ടായിരുന്നു. മലയാ ളം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത് കൊണ്ടു ഇവ രുടെ ചിലരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യ മുണ്ടായി. അവരുടെ ക്ലാസ്സില്‍ ഇരുന്നു പഠിച്ച മലയാള ഭാഷാ പരിചയം ഇന്നും അധികം തെറ്റ് കൂടാതെ , നാലപ്പത്തഞ്ചു വര്ഷം എഞ്ചിനീയറിംഗ് ഇംഗ്ലീഷില്‍ പഠി പ്പിച്ചിട്ടും , മലയാളം എഴുതാന്‍ കഴിയു ന്നത്‌ അവരുടെ അനുഗ്രഹം കൊണ്ടു തന്നെ യാണ്‌. ദിവംഗതനായ ഗുപ്തന്‍ നായര്‍ സാര്‍ തന്നെയാവട്ടെ. ...

7: .എ പി നീലകണ്Oപ്പിള്ള സാര്‍

  ഞങ്ങളുടെ അവിട്ടം തിരുനാള്‍ ഹൈസ്കൂ ളില്‍ ഏറെ നാള്‍ ഹെഡ് മാസ്റ്ററായിരുന്ന എ പി നീലകണ്ഠപ്പിള്ള സാറിനെ കുറിച്ച് ഓര്മ്മി ക്കുമ്പോള്‍ ആദ്യം മുമ്പില്‍ വരുന്നത് അദ്ദേഹ ത്തിന്റെ ക്ഷിപ്രകോപവും കുട്ടികളോടുള്ള സ്നേഹപൂര്വമായ പെരുമാറ്റവും ആണ്. തൂവെള്ള വസ്ത്രം ജുബയും മുണ്ടും ആണ് സ്ഥിരം വേഷം. ഒരു സ്റ്റാലിന്‍ ടൈപ്പ് കട്ടി മീശ, സാമാന്യത്തിലധികം ഉയരം , ഘന ഗംഭീര ശബ്ദം ഇടയ്ക്കിടയ്ക്ക് മൂക്കില്‍ പൊടി 'വലിക്കുന്ന സ്വഭാവം തലയില്‍ ഏതാനും രോമങ്ങള്‍ മാത്രം ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ മുഖ മുദ്രകള്‍ . 1. ഇന്ഗ്ലീഷ് ക്ലാസ് ഇന്ഗ്ലീഷ് ഭാഷ പൊതുവേ നമ്മുടെ സ്കൂളു കളില്‍ പഠിപ്പിക്കുന്ന രീതി ഇപ്പോഴും ശരിയാ ണോ എന്ന് സംശയം ഉണ്ട്. മലയാളം പഠിപ്പി ക്കുന്നതുപോലെ ഈ ഭാഷ പഠിപ്പിക്കാന്‍ വിഷമമാണല്ലോ. ഉച്ചാരണവും വ്യാകരണവും ഒരു പോലെ ശ്രദ്ധിച്ചാല്‍ മാത്രമേ ഈ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയൂ. മലയാളം മാത്രം പഠന മാദ്ധ്യമം ആയിരുന്ന ഞങ്ങളുടെ സ്കൂളില്‍ ഇന്ഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപ കരില്‍ എ പി സാര്‍ വളരെ ഉയര്ന്ന നിലവാരം പുലര്ത്തിയിരുന്നു. അവസാന വര്ഷം എസ് എസ് എല്‍ സി സിയില്‍ മാത്രമേ ഞങ്ങള്ക്ക് ആ ഭാഗ്യം കിട്ടിയുള്ളൂ. ക്ലാസ് ടീച്ചറും...