15: സിവില്‍ വിഭാഗത്തിലെ ജോര്‍ജുതോമസ്‌ സാറും അഹമ്മദ്‌കുട്ടി സാറും

ആദ്യത്തെ രണ്ടു വര്ഷ‍ങ്ങള്‍ എല്ലാവരും എല്ലാ വിഷയങ്ങളും (സിവില്‍ ഇലക്‌ട്രിക്കല്‍ മെക്കാ നിക്കല്‍ ) പഠിക്കണമായിരുന്നു , മൂ ന്നാം വര്ഷം ബ്രാഞ്ചു തിരിയുന്നത് വരെ. രണ്ടാമത്തെ വര്ഷമായിരുന്നു കെട്ടിട നിര് മാണ വസ്തുക്കള്‍,വസ്തുക്കളുടെ ശക്തി, (Strength of materials), രചനകളുടെ സിദ്ധാ ന്തങ്ങള്‍ (Theory of Structures) ഇവയാണ് സർവേ കൂടാതെ ഞങ്ങള്‍ പഠിച്ച വിഷയ ങ്ങള്‍. സര്‍ വേ രണ്ടാം വര്ഷം കഴിഞ്ഞു, തിയറിയും പ്രാക്ടിക്കലും. അതും പരമ ബോറായിരുന്നു, പ്ലെയിന്‍ ടെബിളും തൂക്കി സർവേ ക്യാമ്പ് രസകരമായിരുന്നു എങ്കിലും വെയിലത്ത്‌ നിന്നുള്ള പരിപാടി എനിക്കത്ര പിടിച്ചില്ല. ചെയിനും ഫാള്‍ സ്റ്റാഫ് എന്ന വടി യും തൂക്കി പലതും ചെയ്തു എന്നല്ലാതെ.
എന്നാല്‍ വസ്തുക്കളുടെ ശക്തി (Strength of materials) നല്ല രസകരമായിരുന്നു, ക്ലാസ് എടുത്തത് പുതിയ ഒരദ്ധ്യാപകനായിരുന്നു എങ്കിലും നന്നായി ക്ലാസ് എടുത്തിരുന്ന ജോര്ജ തോമസ്‌ എന്ന സാര്‍. ആദ്യമായി രുന്നെങ്കിലും നല്ല വണ്ണം തയാറായി ആണ് ജി ടി സാര്‍ ക്ലാസില്‍ വരുക. രസകരമായി ക്ലാസ് എടുക്കും, പക്ഷെ സാറിനു ഇടയ്ക്ക് സംശയം ചോദിക്കുന്നത് മാത്രം ഇഷ്ടമല്ല. പിന്നീട് ഞാനും ഒരദ്ധ്യാപകന്‍ ആയപ്പോള്‍ ആദ്യ മാദ്യം ഇടയ്ക്ക് ചോദ്യം ചോദിക്കുന്ന കുട്ടി കളെ എനിക്കും വെറുപ്പായിരുന്നു, പിന്നീട് കൂടുതല്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ വിവരം ഉണ്ടായപ്പോള്‍ ചോദ്യങ്ങള്‍ രസകരമായി തീര്ന്നു , ചോദ്യങ്ങളില്ലാതെ പഠിപ്പിക്കുന്നത് വിരസമായി തോന്നി തുടങ്ങി . ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് ജി ടി സാറിനെ കോഴി ക്കോട് വച്ചു നടന്ന ടി കെ എം മീറ്റില്‍ കണ്ട പ്പോള്‍ സാര്‍ പഴയ കാര്യം ഓര്മ്മിച്ചു, സാറി ന്റെ ഒരു ക്ലാസ്സില്‍ ഞാന്‍ സ്ഥിരമായി എന്തെ ങ്കിലും ചോദ്യം ചോദിക്കുമായിരുന്നു, തയാ റായി വന്ന ക്ലാസ്സിന്റെ ഒഴുക്കിന് തടസ്സം വരു ന്ന രീതിയില്‍ ചോദ്യം ചോദിക്കരുത് എന്ന് അദ്ദേഹം രഹസ്യമായി എന്നോടു പറഞ്ഞ വിവരം സാര്‍ ഓര്മ്മിച്ചു എന്നോടു പറഞ്ഞു. അമേരിക്കയില്‍ യു എന്‍ ഉപദേഷ്ടാവായി രുന്നതിനു ശേഷം ഇപ്പോള്‍ ഡെന്മാര്ക്കില്‍ വിശ്രമ ജീവിതം നയിക്കുന്ന സാര്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു സ്വന്തം ചിലവില്‍ അവിടെ നിന്ന് താജ് ഹോട്ടലിൽ താമസിച്ച് നമ്മുടെ കോഴിക്കോട്ടു മീറ്റില്‍ വന്നത് തന്നെ എത്ര സന്തോഷകരമായിരുന്നു എന്ന് പറയാന്‍ വയ്യ. നെറ്റിയില്‍ ഒരു വലിയ മറുക് ( റഷ്യന്‍ നേതാവ് ഗോര്ബച്ചേവിന്റെ പോലെ ) ഉണ്ടാ യിരുന്നതു കൊണ്ടു സാറിനെ ഞങ്ങള്‍ 'പപ്പടം' എന്ന് തമാശയായി വിളി ച്ചിരുന്ന കാര്യം കൂടി അദ്ദേഹം ഞങ്ങളുടെ ഗുരു വന്ദനം ചടങ്ങില്‍ സ്നേഹാദരങ്ങള്‍ സ്വീക രിച്ച ശേഷം ഉള്ള മറുപടി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി., അമ്പതു വര്ഷം കഴിഞ്ഞും ഈയുള്ളവനെപ്പോലെ യുള്ള ഒരു രസം കൊല്ലി വിദ്യാര്ഥിയുടെ വിവരം കെട്ട ചോദ്യം ചോദിക്കുന്ന സ്വഭാവം ഓര്മ്മിക്കുക, അതും പരസ്യമായി അംഗീകരിക്കുക ഇതൊ ക്കെ അദ്ദേഹത്തിന്റെ മഹാമനസ്കത അല്ലാ തെ മറ്റെന്താണ്? അദ്ധ്യാപന ജീവിതത്തില്‍ നിന്ന് വിട്ടു സാമ്പത്തിക കാര്യ ഉപദേഷ്ടാവാ യി മാറിയ അദ്ദേഹത്തിന്റെ ഭിഷഗ്വരയായ പത്നിയുമാ യുള്ള വിശ്രമ ജീവിതം ആരോ ഗ്യവും സന്തോഷവും നിറഞ്ഞതാകാന്‍ പ്രാര്ഥിക്കുന്നു.
അതുപോലെ തന്നെ Theory of Structures ക്ലാസ് എടു ത്തത് യു സി അഹമ്മദ് കുട്ടി എന്ന സാറാണ്,. ജി ടി സാറിനെപ്പോലെ തന്നെ ഒന്നാം തരം ക്ലാസ് . അഹമ്മദ് കുട്ടി സാറിനെയും ജീവിതത്തില്‍ പല സന്ദര്ഭ ങ്ങളിലും പിന്നീട് കണ്ടുമുട്ടിയിരുന്നു. ഞങ്ങ ളുടെ ആര്‍.ഈ.സി. യിലേക്ക് പോകുന്ന വഴി കുന്നമംഗലം എന്ന സ്ഥലത്താണ് സാറിന്റെ വീടു. ടി.കെ.എമ്മില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപന മായ A W H എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്സിപ്പലായി ജോലി ചെയ്യുമ്പോള്‍ ഒരു പ്രൊഫഷണല്‍ സൊസൈറ്റിയുടെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യാന്‍ അവിടെ പോയിരുന്നു. അവിടെ വച്ച് സാറിനെ കണ്ടു.. അതുപോലെ എന്റെ മകളുടെ ഒരു ഇന്ടർവ്യൂ കഴിഞ്ഞു ചങ്ങനാശ്ശേരിയില്‍ വച്ചും മറ്റും. എം.ഈ. എ സ്സിലും സാര്‍ ഇടയ്ക്ക് ജോലി ചെയ്തിരുന്നു എന്ന് തോന്നുന്നു. നല്ല അദ്ധ്യാപകനെന്ന പോലെ തന്നെ തങ്കപ്പെട്ട മനുഷ്യനുമാണ് അഹമ്മദ് കുട്ടി സാര്‍. അദ്ദേഹത്തിനും കുടും ബത്തിനും ആയുരാരോഗ്യ സൌഭാഗ്യങ്ങള്‍ നേരുന്നു .

Comments