10:വിക്ടോറിയ കോളേജിലെ മറ്റദ്ധ്യാപകര്‍ , കൂട്ടത്തില്‍ എന്റെ ജ്യേഷ്ടനും
ഞങ്ങളുടെ ഏതാനും മാസങ്ങള്‍ മാത്രം നീണ്ടു നിന്ന വിക്ടോറിയ കോളേജിലെ പഠനത്തിനിടയില്‍ അടുത്തു പരിചയ പ്പെടാന്‍ കുറച്ചു പേരെ മാത്രമേ കഴി ഞ്ഞുള്ളു. മലയാളം അധ്യാപകരില്‍ തന്നെ സാഹിത്യകാരനെന്ന ലേബല്‍ ഇല്ലാത്ത മറ്റൊരാളായിരുന്നു പി പി കുശലന്‍ മാസ്റ്റര്‍. നല്ല ഒന്നാം തരം അദ്ധ്യാപകന്‍ , കുട്ടികളോ ടൊക്കെ വളരെ സ്നേഹപൂര്വ്വം ആയ പെരുമാറ്റം ഇതൊക്കെ ആയിരുന്നു കുശ ലന്‍ മാസ്റ്ററുടെ പ്രത്യേകത. ഞങ്ങളുടെ ഒരു വര്ഷത്തെ കോര്സ് കഴിഞ്ഞു ഏതാ നും വര്ഷങ്ങള്‍ കഴിഞ്ഞു കുശലന്‍ മാസ്റ്റര്‍ മരിച്ചു പോയി എന്നാണു കേട്ടത്.
മറ്റുള്ള അദ്ധ്യാപകരില്‍ ഗണിത ശാസ്ത്ര അദ്ധ്യാ പകനായിരുന്നു എം എസ് ലക്ഷ്മ ണന്‍ സാര്‍. ഫിസിക്സിലെ ശേഷാദ്രി സാര്‍ , ബോട്ടണി പഠിപ്പിച്ച ടി ബി കെ മേനോന്‍ സാര്‍ , ചരിത്രം പഠിപ്പിച്ച ഗോപാലന്‍ സാര്‍ അനന്ത നാരായണന്‍ സാര്‍, കെമിസ്ട്ട്രി യിലെ ഗോവിന്ദ വാര്യര്‍ സാര്‍ ഇവരെ യൊക്കെ മാത്രമേ ഓര്മ്മയില്‍ വരുന്നുള്ളൂ. ഗോവിന്ദ വാര്യര്‍ സാറിന്റെ അനുജന്‍ ഞങ്ങളുടെ കൂടെ പഠിക്കുന്നുണ്ടായിരുന്നു , ഈശ്വര വാര്യര്‍.
കൂട്ടത്തില്‍ പറയട്ടെ , എനിക്ക് അന്ന് അത്യപൂര്വ്വം ആയ ഒരനുഭവം ഉണ്ടായി . എന്റെ സ്വന്തം ജ്യേഷ്ഠന്‍ കെ പി ശശിധ രന്റെ ക്ലാസ്സില്‍ പഠിക്കാന്‍ കഴിഞ്ഞു എന്നു ള്ളതാണ് ആ അസുലഭ അവസരം. ഇങ്ങ്ലീ ഷ് ഡിപ്പാര്ട്ടു മെന്റില്‍ അന്ന് ധീഷണാശാലി കളായ പല അദ്ധ്യാപകരും ഉണ്ടായിരുന്നു. തരകന്‍ സാറായിരുന്നു അന്നത്തെ ഇംഗ്ലീഷ് വിഭാഗം തലവന്‍ . പിന്നീട് ജ്യേഷ്ടന്റെ ഗുരുസ്ഥാനീയനായ ഒരു നമ്പ്യാര്‍ സാറും . ജ്യേഷ്ടന്റെ സീനിയര്‍ ആയി യുനിവേര്സിറ്റി കോളേജില്‍ പഠിച്ചി രുന്ന ഏലിയാസ് വാലെ ന്റയിന്‍ എന്ന സാറും ജ്യേഷ്ടനും ആയിരു ന്നു ഞങ്ങള്ക്ക് ക്ലാസ് എടുത്തിരുന്നത്. ഏലിയാസ് സാര്‍ ഇങ്ങ് ലീഷ് ഉച്ചാരണത്തില്‍ വളരെയേറെ ശ്രദ്ധ പുലര്ത്തിയിരുന്നു എന്നോര്മ്മയുണ്ട്.
അന്ന് ജ്യേഷ്ഠന്‍ എനിക്ക് എങ്ങനെ ക്ലാസ് എടുത്തു എന്ന് ചിലരെങ്കിലും അത്ഭുത പ്പെടുന്നുണ്ടാവും . അന്നത്തെ പ്രീ യുണിവേ ര്സിറ്റി ക്ലാസ്സില്‍ ക്ലാസ് പരീക്ഷയോ സെഷണല്‍ (ഇന്റെര്‍ണല്‍) മാര്ക്കോ ഒന്നും ഇല്ല. അത് കൊണ്ടു സ്വന്തം അനുജന്‍ ക്ലാ സ്സില്‍ ഇരുന്നത് കൊണ്ടു സ്വജന പക്ഷപാതം കാട്ടുമെന്നോ മറ്റൊ ഭയപ്പെടെണ്ട ആവശ്യ മില്ലായിരുന്നു. ജ്യേഷ്ഠന്‍ ഇങ്ങ്ലീഷ് പേപ്പര്‍ രണ്ടിലെ ചെറിയ ഒരു പുസ്തകം ആണ് പടിപിച്ചത്. വിഷയ ത്തിന്റെ പ്രത്യേകത കൊ ണ്ടോ പഠിപ്പിച്ച ബുക്കിന്റെ പ്രത്യേകത കൊ ണ്ടോ ജ്യേഷ്ഠന്‍ ഒരിക്കല്‍ പോലും ചോക്ക് എടുത്തു ബോര്ഡില്‍ എന്തെങ്കിലും എഴുതു ന്നത് കണ്ടിട്ടില്ല, അതിനു ആവശ്യവുമില്ലായി രുന്നു എന്ന് തോന്നുന്നു. പിന്നീട് ഞാന്‍ മനസ്സി ലാക്കി ജ്യേഷ്ടന് ചോക്ക് പൊടിയില്‍ നിന്ന് ചെറിയ തോതില്‍ അലര്ജി ഉണ്ടായിരുന്നു എന്ന്. എഞ്ചിനീയറിംഗ് പാസായി അദ്ധ്യാപ കനായ എനിക്ക് ചോക്ക് കയ്യില്‍ എടുക്കാ തെ ബോര്ഡി ല്‍ എഴുതാതെ ഒന്നും പഠിപ്പി ക്കാന്‍ കഴിയാറില്ല. അപ്പോള്‍ ജെഷ്ടനും ' ലീലാവതി ടീച്ചറുമൊക്കെ ചോക്കില്ലാതെ മണിക്കൂറുകള്‍ പഠിപ്പിക്കുന്നതെങ്ങനെ എന്നു ഓര്മ്മിച്ചു നോക്കുമായിരുന്നു.
ഒരിക്കല്‍ ഞങ്ങളുടെ ക്ലാസ്സില്‍ ജ്യേഷ്ടന് ശരിക്കും വെല്ലു വിളിയായി തീര്ന്ന് ഒരു സംഭവം ഉണ്ടായി. കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച പോലെ ഞങ്ങളുടെ ക്ലാസ്സില്‍ ഏതാനും വില്ലന്മാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ പെണ്കുുട്ടികളുടെ ഇടയില്‍ അല്പ്പം വലിയ ഒരാള്‍ സ്വയം സുന്ദരിയാണെന്ന് തോന്നു ന്ന ഒരാള്‍ ആണ്കു്ട്ടികളില്‍ ചിലരുമായി സ്വതന്ത്രമായി ഇടപെടുമായി രുന്നു. ഒരു ഗ്രീക്ക് നായികയുടെ പേരാ യിരുന്നു അവര്ക്ക് . നമ്മുടെ വില്ലന്മാരില്‍ ഒരാളും ഈ സ്ത്രീയുമായി ജ്യേഷ്ഠന്‍ ക്ലാസ് എടുത്തു കൊണ്ടിരുന്നപ്പോള്‍ എന്തോ തമാ ശ കാണിച്ചു , അത് ജ്യേഷ്ടന്റെയും മറ്റു കുട്ടികളുടെയും ശ്രദ്ധയില്‍ പെട്ടു. ജ്യെഷ്ടന്‍ പെട്ടെന്ന് ക്ഷോഭിച്ചു ആ പെണ്കു ട്ടിയെ ശകാരിച്ചു. ആണ്കുട്ടിയോട് പുറത്തു പോകാനാവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ പുറത്തു പോകാന്‍ മടികാണിച്ചു. ഒരദ്ധ്യാപ കന്‍ എന്ന നിലയില്‍ വളരെയധികം അഭി മാനക്ഷതം ഉണ്ടാകാവുന്ന സന്ദര്ഭം. 70 ഓളം കുട്ടികള്‍ ഉള്ള നിറഞ്ഞ ക്ലാസ്. ഒരദ്ധ്യാ പകന്‍ ഒരു വിദ്യാര്ഥിയെ അയാള്‍ എത്ര പോക്രിയായാലും പുറത്താക്കിയാല്‍ അയാള്‍ പുറത്തു പോകാന്‍ തയാറാകാത്ത അവസ്ഥ , ഒരദ്ധ്യാപകനും ആലോ ചിക്കാന്‍ പോലും കഴിയുകയില്ല. അങ്ങനെ ഒരവസരം ഉണ്ടായാല്‍ പിന്നീട് ആ അദ്ധ്യാപകന് ആ ക്ലാസ്സിലെ കുട്ടികളെ അഭിമുഖീകരിക്കാന്‍ വളരെ വിഷമം ആകുമെന്ന് തീര്ച്ചയല്ലേ ? ഏതായാലും ജ്യെഷ്ടന്‍ ‘ഗെറ്റ് ഔട്ട്’ അടി ച്ചിട്ടും അയാള്‍ ഒരു മിന്ട്ട് പുറത്തു പോകാ തെ എതൃത്ത് നിന്നു. ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ഇത് ശ്രദ്ധിച്ചു നില്ക്കു കയായി രുന്നു. ജ്യേഷ്ഠന്‍ ഒരിക്കല്‍ കൂടി തന്റെ പരമാവധി ഉച്ചത്തില്‍ ഒരിക്കല്‍ കൂടി “ ഐ സേ , യൂ ഗെറ്റ് ഔട്ട്” എന്ന് വീണ്ടും അലറി. എന്തോ ഈ അലര്ച്ച് കേട്ടു അയാള്‍ വീണ്ടും ഇടഞ്ഞു നില്ക്കാ തെ പുറത്തേക്ക് നടന്നു. അയാള്‍ രണ്ടാമതും ജ്യേഷ്ഠന്‍ പുറത്താക്കിയിട്ടു പോകാതിരുന്നാല്‍ എന്താ കുമായിരുന്നു എന്ന് ഇപ്പോഴും ഞങ്ങള് ക്കറിയില്ല. ഈ കക്ഷി എന്റെ വര്ഷാവസാന ആട്ടൊഗ്രഫ് ബുക്കില്‍ എഴുതിയത് ഇന്നും എനിക്ക് ഓര്മ്മയുണ്ട് : “ എടോ താന്‍ ആയിരം ജീവികളെ കൊല്ലുമ്പോള്‍ ഒന്നിനെ യെങ്കിലും സൃഷ്ടിക്കാന്‍ നോക്കൂ “ എന്ന്.
ജ്യേഷ്ഠന്‍ തിരുവനന്തപുരം യുണിവേര്സിറ്റി കോളേജില്‍ നിന്നും ബി എ ഓണേര്സ് പാസായി ഒരു വര്ഷം കൊഴെഞ്ചേരി സെന്റ് തോമസ് കോളേജില്‍ ജോലി ചെയ്ത ശേഷം ആണ് പാലക്കാട്ട് വിക്ടോറിയ കോളേ ജില്‍ ചേര്ന്നത്. 1972 ല്‍ എറണാ കുളം മഹാരാജാസ് കോളേജിലും തുടര്ന്നു മണിമല കോളേജില്‍ പ്രിന്സിപ്പല്‍ ആയും കുറച്ചു നാള്‍ സംസ്ഥാന ഭാഷാ ഇന്സ്്റി ട്യുട്ട് ഡയരക്ടരും ആയിരുന്നു. നിരൂപണ സാഹിത്യ ത്തില്‍ തുടങ്ങിയ ജ്യേഷ്ഠന്‍ നോവല്‍ ചെറുകഥ എന്നിവയിലേക്ക് മാറി , അന്തസുള്ള മനുഷ്യര്‍, ഉപ്പു, വേദാന്തിക്കസ് ( മാതൃ ഭൂമി ആഴചപ്പതിപ്പില്‍ തുടര്ച്ചയായി പ്രസിദ്ധീകരിച്ച ആക്ഷേപ ഹാസ്യം ) തുടങ്ങി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് . പ്രസിദ്ധ ആംഗലേയ സാഹിത്യകാരന്മാരുടെ കൃതികളുടെ വിവർത്തനങ്ങൾ ഉൾപെടെ . സോവിയറ്റ് ലാന്ഡ് അവാര്ഡും കേരള സംഗീത നാടക അവാര്ഡും നേടി. 2015 ജൂണ്‍ മാസം ദിവംഗതനായി. വിശദ വിവര ങ്ങള്‍ ഇവിടെ കാണാം .

Comments
Post a Comment