18. ലെബ്ബ സാര്‍

എന്റെ ജീവിതത്തില്‍ വളരെയധികം കടപ്പെട്ട മറ്റൊരു അധ്യാപകനാണ് പ്രൊഫസര്‍ ജമാ ലുദീന്‍ ലബ്ബസാര്‍. ഞങ്ങള്‍ അവസാനവര്ഷം ആയപ്പോഴാണെന്നു തോന്നുന്നു സാര്‍ ബോം ബെ ഐ. ഐ.റ്റി.യില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി തിരിച്ചെത്തിയത്‌. തുടര്ന്നു ടി. കെ.എമ്മിലെ വൈദ്യുത വിഭാഗം തലവനാ യി. അതിനു മുമ്പ്, തിരുവനന്തപുരം കോളേ ജില്‍ നിന്ന് അവധിയില്‍ വന്നു ടി.കെ.എമ്മി. ല്‍ ഉണ്ടായിരുന്ന ഹരിഹരന്‍ സാറും കുറച്ചു നാള്‍ മധു സാറും ആയിരുന്നു തലവന്മാര്‍ എന്ന് തോന്നുന്നു. ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ സാറിനെ ഞങ്ങള്‍ ആദ്യം പരിചയ പ്പെട്ടത്‌ അവസാന വര്ഷം ഇന്‍ഡക്ഷന്‍ മോട്ടോര്‍ ക്ലാസ് എടുത്തപ്പോഴാണ്. അദ്ദേഹ ത്തിന്റെ ക്ലാസിനെപ്പറ്റി അസാധാരണമായി ഒന്നും ഓര്‍മ്മിച്ചു പറയാ നില്ല എന്ന് തോന്നു ന്നു.. പല ദിവസവും സാര്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തിരുന്നത് ആള്‍ക്കാരുമായി എങ്ങനെ ഇടപെടണം എന്നതിനെകുറിച്ചായിരുന്നു. ഡെയില്‍ കാര്‍ണഗിയുടെ പുസ്തകങ്ങളിലെ വിഷയങ്ങളായിരുന്നു പല ക്ലാസിലും ചര്‍ച്ചാ വിഷയം. ജീവിതത്തില്‍ എഞ്ചിനീയറിങ്ങിനെ ക്കാള്‍ പ്രധാന മായത് ഇത്തരം കാര്യങ്ങളാ ണ് എന്ന് ഞാന്‍ ഒരധ്യാപകനായിക്കഴിഞ്ഞാ ണ് മനസിലായത്. വ്യക്തികളുമായി എങ്ങ നെ അനായാസമായി ഇടപെടാം എന്നതിനു ആര്‍ക്കും മാതൃക ആക്കാവുന്നയാളാണ് ലബ്ബ സാര്‍. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ ലബ്ബ സാറിനെ പ്പോലെ നിശ:ബ്ദമായി ഇത്രമാത്രം സംഭാ വന ചെയ്ത ഒരാള്‍ ഇന്ന് ജീവിച്ചിരിക്കുന്നവ രില്‍ ഉണ്ടോ എന്ന് സംശയമാണ്.
സാറിന്റെ ബഹു മുഖമായ പ്രവര്‍ത്തനങ്ങ ളില്‍ എനിക്ക് അറിയാവുന്ന ചിലത് പറയട്ടെ. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് അഞ്ചു വര്‍ഷ വും കോളേജി ലെ കെട്ടിടത്തിന്റെ കിഴക്കേ അറ്റത്തെ ഭാഗം മാത്രമേ പണി തീര്‍ന്നിട്ടു ണ്ടായിരുന്നുള്ളൂ. താഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ ലാബുമാത്രം തീര്‍ന്നിരുന്നു, ഇടക്ക് പണി തീരാത്ത ഭാഗവും ഉണ്ടായി രുന്നു. ലൈബ്രറി കെട്ടിടവും കോളേജു ഓഫീസും പ്രിന്സിപ്പലിന്റെ ക്യാബിനും ഒന്നോ രണ്ടോ ക്ലാസ് മുറികളും മാത്രം മുകളിലത്തെ നിലയില്‍. ഞങ്ങള്‍ കോര്‍സ് തീര്‍ന്നു പോന്നതിനു ശേഷം കുറെ വര്‍ഷ ങ്ങള്‍ കെട്ടിടം ഇങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ലബ്ബ സാര്‍ പ്രിന്‍സിപ്പലായി ചാര്ജെടുത്തിനു ശേഷം ടി കെ എം കോളെ ജിനു ഉണ്ടായ പുരോഗതി അസാധാരണമാ യിരുന്നു. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാ ക്കി, പുതിയതായി മൂന്നോ നാലോ ബി.ടെക്. കോര്സുകളും വിവിധ എം.ടെക്. കോര്സു കളും തുടങ്ങി. ശരിക്കും ടി.കെ.എം. തിരുവ നന്തപുരം കോളേജുമായി മിക്കവാറും ഒപ്പ ത്തിനൊപ്പം ആയി മാറി, അല്ല , ലബ്ബ സാര്‍ മാറ്റിയെടുത്തു എന്നതാണ് വസ്തുത. ഇതിനു പ്രധാനപ്പെട്ട ഒരു കാരണം സാറിനു കേന്ദ്ര കേരളാ സര്‍ക്കാരുകളിലെ ഉയര്‍ന്ന ഉദ്യോഗ സ്ഥന്മാരെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു എന്നതായിരുന്നു. മാനേജ്മെന്റി ന്റെ സഹകരണം ഉണ്ടായിരുന്നു എങ്കിലും ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ചില വ്യക്തികള്‍ തലവന്മാരായി വന്നാല്‍ ഉണ്ടാ കുന്ന മെച്ചം ടി.കെ.എമ്മിന് ഉണ്ടായി. ഞാന്‍ ദീര്‍ഘ കാലം ജോലി ചെയ്ത കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഡോ ഉണ്ണികൃഷ്ണപിള്ള സാര്‍ പ്രിന്സിപ്പലാ യി പത്തിലധികം വര്ഷം ഇരുന്നപ്പോള്‍ ആര്‍. ഈ.സി.യുടെ സുവര്‍ണ കാലം ആയിരുന്ന ത് പോലെ ടി.കെ. എമ്മിന്റെ സുവര്‍ണകാലം ആയിരുന്നു ലബ്ബസാറിന്റെ ഭരണ കാലം.

സാറിന്റെ ഭരണ ശേഷി അഖിലേന്ത്യാ വിദ്യാ ഭ്യാസ കൌണ്‍സിലും (ഐ,എ.സി.റ്റി.ഇ.) കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എം ഈ എസും ഉപയോഗിക്കുന്നു. 80 വയസ്സിനടുത്ത് പ്രായമുള്ള സാര്‍ ഇപ്പോഴും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും കുറ്റിപ്പുറ ത്തും കോഴിക്കോട്ടും എത്തുന്നു, കോളേജ് ഭരണ സംബന്ധമായി. എം ഇ എസ് ട്രസ്റ്റിന്റെ സെക്രട്ടറി ആകുന്നു സാര്‍ ഇപ്പോഴും സാറി ന്റെ ഊര്‍ജ സ്വലത യും ഓരോ കാര്യത്തിലും ഉള്ള താല്പര്യവും ഞങ്ങള്‍ക്കൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇതിനെല്ലാമുപരി പൂര്‍വ വിദ്യാര്‍ത്ഥികളുടെ സമ്മേളനം എവിടെ ഉണ്ടെങ്കിലും ദ്യൂബായിലായാലും കൊല്ല ത്തായാലും കോഴിക്കോട്ടായാലും സാറിനെ അറിയിച്ചാല്‍ സാര്‍ തീര്‍ച്ചയായും വരും, സാറിന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം ചാലിച്ച വാക്കുകളില്‍ ഒരു ചെറു പ്രസംഗം എങ്കിലും നടത്തി നമ്മെ അനുഗ്ര ഹിക്കുകയും ചെയ്യുന്നു.
ഈ അവസരത്തില്‍ ലബ്ബ സാര്‍ എന്ന ഭരണാധി കാരിയെ, മനുഷ്യസ്നേഹിയെ, സ്നേഹനിധിയായ അദ്ധ്യാപകനെ അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചുതന്ന നല്ല വഴികളെ ഓര്‍ത്തു സാഷ്ടാംഗം പ്രണമിക്കുന്നു.














Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും