9: എം ലീലാവതി ടീച്ചര്‍

വിക്ടോറിയ കോളേജിലെ മലയാള വിഭാഗ ത്തിലെ അദ്ധ്യാപകരിൽ ഞങ്ങള്ക്ക് ക്ലാസ്സെ ടുത്ത മറ്റൊരു സാഹിത്യകാരി ആയിരുന്നു ശ്രീമതി എം ലീലാ വതി ടീച്ചര്‍. തൃശ്ശൂരില്‍ ജനിച്ചു വളര്ന്ന ടീച്ചര്‍ അപ്പോള്‍ തന്നെ പ്രസിദ്ധയായിരുന്നു ,താരതമ്യം ചെയ്യുമ്പോള്‍ ഗുപ്തന്‍ നായര്‍ സാറാണോ ടീച്ചറായിരുന്നോ കൂടുതല്‍ അറിയപ്പെട്ടിരുന്നത് എന്നറിയില്ല. ഗുപ്തന്‍ നായര്‍ സാറായിരുന്നു സീനിയര്‍ എന്ന് തോന്നുന്നു വകുപ്പ് തലവനും അദ്ദേഹം ആയിരുന്നു. യൂപ്രി വിദ്യാര്ഥി്കളെ സംബന്ധി ച്ചിടത്തോളം രണ്ടുപേരും ഞങ്ങള്ക്ക് രണ്ടു മലയാളം പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്നു എന്ന് മാത്രം . മലയാളം ഗദ്യപാഠങ്ങള്‍ ടീച്ചറും പദ്യപാഠാവലി ഗുപ്തന്‍നായര്‍സാറും .
ഏതായാലും ഗദ്യ പാഠം ആയതു കൊണ്ടു ടീച്ചറിന്റെ സംഗീത പാടവം അറിയാന്‍ ഞങ്ങള്ക്ക് കഴിഞ്ഞിരുന്നില്ല, അല്ലെങ്കിലും പൊതുവേ അല്പ്പം തന്റേടി ആയ രീതിയില്‍ (ഞങ്ങളുടെ അടുത്തു മാത്രമാണോ എന്നറി യില്ല) പെരുമാറിയിരുന്ന ടീച്ചര്‍ വാചാലമായി തന്നെ ക്ലാസ് എടുത്തിരുന്നു. പൊതുവേ സ്ത്രീകള്‍ മുമ്പോട്ട്‌ വരാത്ത ഒരു സാഹിത്യ ശാഖയായ വിമര്ശനത്തില്‍ ടീച്ചര്‍ ആദ്യകാ ലത്ത് മുമ്പോട്ട്‌ വന്നു അതില്‍ തന്നെ പിടിച്ചു നിന്നു.മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വലി യ ആരാധിക ആയിരുന്ന ടീച്ചര്‍ ഞങ്ങളുടെ ക്ലാസില്‍ വെച്ച് തന്നെ സുകുമാര്‍ അഴീക്കോ ടിനെയും മുണ്ടശ്ശേരി മാസ്റ്ററെയും വിമര്ശി ക്കുന്നതില്‍ ഒട്ടും മടി കാണിച്ചിരുന്നില്ല, അവർ രണ്ടു പേരും ടീച്ചറേക്കാള്‍ മുതിര്ന്ന വരും സാഹിത്യ മണ്ഡലത്തില്‍ ചിരപ്രതി ഷ്ഠ നേടിയവരുമായിരുന്നു എന്നതൊന്നും ടീച്ചര്ക്ക് പ്രശ്നമേ ആയിരുന്നില്ല.
അന്നത്തെ കാലത്ത് കോളേജു അദ്ധ്യാപി കമാരായ സുന്ദരിമാരായ സ്ത്രീകള്‍ അല്പം ഗൌരവക്കാരല്ലെങ്കില്‍ നില നില്പ്പ് തന്നെ പ്രശ്നം ആയിരുന്നിരുന്ന കാലമായിരുന്നു. എസ് എസ് എല്‍ സി മാത്രം കഴിഞ്ഞു വന്നവരാണെങ്കിലും ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ നല്ല വണ്ണം മുതിര്ന്ന കുറെ ആൺ കുട്ടികളും പെണ്കു്ട്ടികളും ഉണ്ടായിരുന്നു, അതില്‍ ഒന്ന് രണ്ടു പേര്‍ തനി വഷളന്മാ രും . 60 – 70 ഓളം കുട്ടികള്‍ ഉള്ള ക്ലാസ് , പുറകിലത്തെ ബെഞ്ചില്‍ ഇരുന്നാല്‍ ടീച്ചര്‍ പറയുന്നത് കേള്ക്കുന്നുണ്ടോഎന്ന് തന്നെ സംശയം. അവസാനത്തെ ബെഞ്ചില്‍ സ്ഥി രം താമസക്കാരായ ചില ആണ്കുട്ടികളും അവരെ പ്രലോഭിപ്പിക്കാന്‍ എന്ന പോലെ ചില പെണ്കുട്ടികളും ഉണ്ടായിരുന്നു. ക്ലാസ് എടുക്കുമ്പോള്‍ തന്നെ വാതിലിനു പുറത്തു വന്നു പെണ്കുട്ടികളെ വിളിച്ചു ശല്യപ്പെടു ത്തിയിരുന്ന ഒരു തെമ്മാടി ( ബദ്രി എന്ന പേരില്‍ ഒരു സീനിയര്‍ വിദ്യാര്ഥി് ) ഉണ്ടായി രുന്നു. അങ്ങനെയുള്ള കാര്യമൊക്കെ അവ ഗണിച്ചു കൊണ്ടു തന്നെ ടീച്ചര്‍ തന്റെ ജോലി അക്ഷോഭ്യയായി തുടര്ന്നു വന്നു. ടീച്ചര്‍ വളരെ വിദഗ്ദ്ധമായി ക്ലാസ് നിയന്ത്രിച്ച് വന്നു. ടീച്ചര്‍ അന്നും ഇന്നും വളരെ സുന്ദരി തന്നെ, മാന്യമായ വസ്ത്ര ധാരണം , മിക്ക പ്പോഴും വെള്ളയോ ലൈറ്റ് കളറോ ഉള്ള വീതി കൂടിയ ബോർഡറുള്ള സാരിയും കടു ത്ത നിറത്തില്‍ ഉള്ള ബ്ലൌസും . ഉയര്ന്ന് സ്റ്റേജിലിട്ട മേശയുടെ മുമ്പില്‍ മേശയില്‍ പുറം ചാരി അക്ഷോഭ്യയായി നിന്ന് കൊണ്ടാ ണ് ക്ലാസ് എടുക്കുക. വാചാലമായ പ്രസം ഗം . പഠിപ്പിക്കുന്നത് മലയാളം ആയതു കൊണ്ടു ബോര്ഡി്ല്‍ ഒന്നും എഴുതാനു ണ്ടാവുകയില്ല, അത് കൊണ്ടു നിന്ന നില്പ്പി ല്‍ നിന്ന് കാര്യമായി മാറേണ്ട ആവശ്യമില്ല, തിരിഞ്ഞു നിന്ന് ബോര്ഡില്‍ എഴുതാനോ ഒന്നും പോകേണ്ട ആവശ്യവുമില്ല.
വിക്ടോറിയ കോളേജില്‍ നിന്ന് മഹാരാജാ സ് കോളേജിലും പ്രൊഫസറായും പിരിയു ന്നതിനു മുമ്പ് തലശ്ശേരി ബ്രണ്ണന്‍ കോളേ ജില്‍ പ്രിന്സിപ്പല്‍ ആയും കുറച്ചു നാള്‍ സേവനം അനുഷ്ടിച്ചു. , പില്ക്കാലത്താണ് ടീച്ചര്‍ കൂടുതല്‍ പ്രശസ്തയായത് തന്റെ ആത്മീയ ഗുരുവിന്റെ പേരില്‍ തന്നെ ഉള്ള ഓടക്കുഴല്‍ അവാര്ഡും സഹപ്രവര്ത്തക ന്റെ ഓര്മക്ക് ഉണ്ടാക്കിയ ഗുപ്തന്‍ നായര്‍ അവാര്ഡും കേന്ദ്ര കേരള സാഹിത്യ അക്കാ ഡമി അവാര്ഡുകളും പദ്മശ്രീ ബഹുമതി യും നേടി. വന്ദ്യവയോധികയായ ടീച്ചര്‍ ഇപ്പോ ള്‍ എറണാകുളം തൃക്കാക്കരയില്‍ താമസി ക്കുന്നു.
ടീച്ചറുമായുള്ള ചില അഭിമുഖങ്ങള്‍ യുട്യു ബില്‍ നിന്നുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ടീച്ചറെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാൻ ഇവിടെ നോക്കുക.
Asianet : paadamudra : https://youtu.be/HJ8BSjm5kY0

Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും