8: ഗുപ്തന്‍ നായര്‍ സാര്‍
മങ്കൊമ്പില്‍ നിന്ന് എസ് എല്‍ സി പാസായ ശേഷം കോളേജു പഠനത്തിനു ആലപ്പുഴ യോ ചങ്ങനാശ്ശേരിയിലോ പോകുന്നതിനു പകരം ജ്യെഷ്ടന്റെ കൂടെ പാലക്കാട്ട് വിക്ടോറിയ കോളേജില്‍ ചേരുകയാണ് ഉണ്ടായത്. അന്ന് ഒരു വര്ഷത്തെ പ്രീ യൂണി വേര്സിറ്റി (യൂപ്രി) കോര്സായിരുന്നു ബിരുദ പഠനത്തിനു ഉണ്ടായിരുന്നത്. മലബാറിലെ ആദ്യകാല കോളേജുകളില്‍ ഒന്നായ 'വിക് ടോറിയ കോളേജു അന്നും ഇന്നും നല്ല നില യില്‍ നടക്കുന്നു. ഭാഗ്യവശാല്‍ അന്ന് അവി ടെ കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യ കാരന്മാരുടെ ഒരു ചെറിയ സംഘം തന്നെ ഉണ്ടായിരുന്നു. പ്രൊഫ. ഗുപ്തന്‍ നായര്‍, പ്രൊഫ. എം ലീലാവതി , പി പി കുശലന്‍ , ദാര്ശനികനായ ബാലകൃഷ്ണന്‍ നായര്‍ , പി ജി പുരുഷോത്തമന്‍ പിള്ള എന്നിവരെല്ലാം പാലക്കാട്ട് ഉണ്ടായിരുന്നു. മലയാ ളം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത് കൊണ്ടു ഇവ രുടെ ചിലരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യ മുണ്ടായി. അവരുടെ ക്ലാസ്സില്‍ ഇരുന്നു പഠിച്ച മലയാള ഭാഷാ പരിചയം ഇന്നും അധികം തെറ്റ് കൂടാതെ , നാലപ്പത്തഞ്ചു വര്ഷം എഞ്ചിനീയറിംഗ് ഇംഗ്ലീഷില്‍ പഠി പ്പിച്ചിട്ടും , മലയാളം എഴുതാന്‍ കഴിയു ന്നത് അവരുടെ അനുഗ്രഹം കൊണ്ടു തന്നെ യാണ്. ദിവംഗതനായ ഗുപ്തന്‍ നായര്‍ സാര്‍ തന്നെയാവട്ടെ. ആദ്യം.
പാലക്കാട്ട് ഗുപ്തന്‍മാര്‍ സ്വര്ണ വ്യപാരവു മായും മറ്റും ബന്ധപ്പെട്ടവരാണ്. തിരുവനന്ത പുരം യുനിവേര്സിറ്റി കോളേജില്‍ നിന്ന് സ്ഥലം മാറി വന്ന നിരൂപണ സാഹിത്യകാ രനായി അറിയപ്പെട്ട ഗുപ്തന്‍ നായര്‍ സാര്‍ തന്റെ നിരൂപണത്തില്‍ സ്വര്ണ പണിക്കാ രുടെ അതി സൂക്ഷ്മത പുലര്ത്തിയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു. വളരെ കൃത്യമായ അളന്നു മുറിച്ച വാക്കുകളില്‍ തന്റെ അഭി പ്രായം എഴുതുന്ന സാറിന്റെ ക്ലാസ് ഞങ്ങ ള്ക്ക് ഒരു പ്രത്യേക അനുഭവം തന്നെ ആയിരു ന്നു. ജി ശങ്കരക്കുറുപ്പ് എന്ന മഹാകവിയെ പോലും വളരെ നിശിതമായി കീറി മുറിച്ച് വിമര്ശിച്ചിരുന്ന സുകുമാര്‍ അഴീക്കൊടി ന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയു ടെയും കാലമായിരുന്നു എന്ന് ഓര്ക്കണം , അവരുടെ ഇടയില്‍ ആണ് ഇലയ്ക്കും മുള്ളിനും കേടു പറ്റാതെ വളരെ സൌമ്യ ഭാഷയില്‍ വിമര്ശിക്കുന്ന ഗുപ്തന്‍ നായര്‍ സാര്‍.
സാര്‍ ഞങ്ങള്ക്ക് ചില കവിതകളെപ്പറ്റി ക്ലാസ് എടുക്കുമ്പോഴാണ് ഏറ്റവും തിള ങ്ങിയിരുന്നതു. സംഗീതത്തിലും ബംഗാളി പോലുള്ള ആരോ ഏഴോ മറ്റു ഭാഷാ സാഹി ത്യത്തിലും ഒരു പോലെ അവഗാഹമുള്ള സാര്‍ കവിത ചൊല്ലുന്നത് കേട്ടാല്‍ തന്നെ അതിന്റെ അര്ഥം മുഴുവന്‍ മനസ്സിലായിട്ടു ണ്ടാവും. അത്ര മാത്രം സംഗീതാത്മകമാ യാണ് സാര്‍ കവിത ചെല്ലുന്നത്. ഇപ്പോഴ ത്തെ പ്രൊഫ. മധു സൂധനന്‍ നായരുടെയും മറ്റും വലിയ ജ്യേഷ്ടന്‍ തന്നെ ആയിരുന്നു ഗുപ്തന്‍ നായര്‍ സാര്‍. കുമാരനാശാന്റെ ച ണ്ഡാല ഭിക്ഷുകി ക്ലാസ് ഇപ്പോഴും ഓര്മ്മ വരുന്നു . “തൂമ തേടും തന്‍ പാള കിണറ്റിലിട്ടു ഓമല്‍ കയ്യാല്‍ കയറു വലിച്ചുടന്‍ “ എന്ന വരികള്‍ വിശദീകരിക്കുമ്പോൾ അല്പം തമാശയായി പാളക്കെന്താ ഇത്ര തൂമ (ഭംഗി ) എന്ന് ചോദിച്ചു കൊണ്ടു തന്നെ മഹാകവി കുമാരനാശാന്റെ കവിതകളുടെ ഒരു പ്രത്യേകതയായ വിദൂരാന്വയം എന്ന സ്വഭാവം സാര്‍ വിശദീകരിച്ചു തരുമായി രുന്നു. അതായത് ‘തൂമ ‘ പാളയുടെ അല്ല ഓമല്‍ കയ്യുടെ തന്നെ ഭംഗിയാണത്രേ. ഗുപ്തന്‍ നായര്‍ സാര്‍ എഴുതിയ ‘സ്വാതി തിരുനാളിന്റെ മുമ്പില്‍’ എന്ന ലേഖനവും ഞങ്ങള്ക്ക് അന്ന് ഗദ്യ പുസ്തകത്തില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.
ജ്യേഷ്ടനും ഗുപ്തന്‍ നായര്‍ സാറും നല്ല സുഹൃത്തു ക്കളായിരുന്നു. ജ്യേഷ്ടന് അല്പ്പം സാഹിത്യ പ്രവര്ത്തനം തുടങ്ങി വരുന്ന കാലം ആയിരുന്നത് കൊണ്ടു അദ്ദേഹ ത്തിന്റെ ഒലവക്കോട്ടു ചുണ്ണാമ്പു്തറയില്‍ ഉള്ള വീട്ടിലെ ഒരു നിത്യ സന്ദര്ശകനാ യിരുന്നു ജ്യേഷ്ടന്‍ . ചിലപ്പോള്‍ ഞാനും ജ്യേഷ്ടന്റെ കൂടെ സാറിന്റെ സംഭാഷണം കേള്ക്കുവാന്‍ പോകുമായിരുന്നു. സാര്‍ തനിയെ താമസിക്കുകയായിരുന്നു, കുടും ബത്തെ പാലക്കാട്ടേക്ക് കൊണ്ടു വന്നിരു ന്നില്ല.

Comments
Post a Comment