14: മലയാളത്തില്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ച രാമചന്ദ്ര മേനോന്‍ സാര്‍

ഈയുള്ളവനെ മലയാളത്തില്‍ എഴുതുന്നതിനു പ്രോത്സാഹിപ്പിച്ച സാറായിരുന്നു ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ മാത്തമാറ്റിക്സ് ലെക്ച്ചറര്‍ രാമചന്ദ്ര മേനോന്‍ സാര്‍. ഞാന്‍ മൂന്നാം വര്ഷം കഴിഞ്ഞപ്പോഴാണ് സാര്‍ അദ്ധ്യാപകനായി അവിടെ വന്നത്. സാറിനു ചെറിയ തോതില്‍ സ്ത്രൈണസ്വഭാവങ്ങള്‍ ഉണ്ടോ എന്ന് ഞങ്ങള്ക്ക് സംശയം ഉണ്ടായിരുന്നു. സംഭാഷണ രീതിയും നടപ്പും എല്ലാം സാറിനെ സുന്ദരി മേനോന്‍ എന്ന പേരിനു അര്ഹനാക്കി. സാറിന്റെ ഇങ്ങ്ലീഷ്‌ ഭാഷാ ഉച്ചാരണ രീതിയും പ്രത്യേകത ഉള്ളതായിരുന്നു. എക്സ്സ് ക്വയേർഡ് പ്ലസ്‌ വൈ സ്ക്വയേർഡ് പ്ലസ് ഇസഡ് സ്‌ക്വയേ ർഡ് എന്നൊക്കെ നല്ലവണ്ണം പരത്തിയാണു സാര്‍ പറയുക. ഇതൊക്കെ ആണെങ്കിലും എന്നെ മലയാളത്തില്‍ എഴുതാന്‍ പ്രോത്സാ ഹിപ്പിച്ചത് മേനോന്‍ സാര്‍ ആയിരുന്നു.
സാര്‍ അന്ന് കൊല്ലത്തു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്ത്ത കനായിരുന്നു , അതിന്റെ ഭാഗമായി ഞാനും കൂടെ കൂടി. എന്നെപ്പറ്റി കൂടുതല്‍ അറിഞ്ഞ പ്പോള്‍ , ജ്യെഷ്ടന്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരനും കൂടി ആണെന്നറിഞ്ഞ പ്പോള്‍ സാര്‍ എന്നോട് ചോദിച്ചു തനിക്കും എന്തെങ്കിലും എഴുതിക്കൂടെ ? എന്ന്. ഞാന്‍ പറഞ്ഞു “ജ്യേഷ്ടന്‍ സര്ഗാത്മക എഴുത്തു കാരനാണ്‌ കവി തയും കഥയും നോവലും മറ്റും, എനിക്ക് വഴങ്ങുകയില്ല. ”. സര്‍ പറ ഞ്ഞു : “താന്‍ കഥയും കവിതയും എഴുതേ ണ്ട എഞ്ചിനീയറിംഗ് ശാസ്ത്രവിഷയങ്ങളെ ക്കുറിച്ച് എഴുതിയാല്‍ മതി. തനിക്കറിയാ വുന്ന കാര്യങ്ങള്‍ ലളിതമായ മലയാള ഭാഷ യില്‍ എഴുതിനോക്കൂ”. അങ്ങനെ ഒരു ദിവ സം ഞാന്‍ ഏതൊ ഇന്ഗ്ലീഷ് മാസികയില്‍ കണ്ട മെഡിക്കല്‍ ഇലക്ട്രോണിക്സിസി നെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചത് സംഗ്ര ഹിച്ചു മലയാളത്തിലാക്കി എഴുതി വച്ചു. ഒന്ന് രണ്ടാഴ്ച കയ്യില്‍ വച്ചതിനു ശേഷം മടിച്ചു മടിച്ചു സാറിനോട് പറഞ്ഞു “ഞാന്‍ ഒരു സാധനം എഴുതിവച്ചിട്ടുണ്ട് “ എന്ന്. ഉടന്‍ തന്നെ അത് കൊണ്ടുവരാന്‍ സാര്‍ ആവശ്യ പ്പെട്ടു. ഞാന്‍ അത് വൃത്തിയായി പകര്ത്തി യെഴുതി സാറിനെ ഏല്പ്പിച്ചു. “ശരി ഞാന്‍ നോക്കട്ടെ , അഭിപ്രായം പറയാം” എന്ന് പറ ഞ്ഞു കൊണ്ടു പോയി . രണ്ടാഴ്ച കഴിഞ്ഞു അന്നത്തെ ജനയുഗം വാരികയുടെ ഒരു കോപ്പിയുമായി സാര്‍ എന്റെ അടുത്തു വന്നു അത് വായിക്കാന്‍ പറഞ്ഞു. വാരികയുടെ പേജുകള്‍ മറിച്ചപ്പോള്‍ ഞാന്‍ അത്ഭുത പ്പെട്ടു. എന്റെ പേര് വച്ച് ആ ലേഖനം വാരിക യില്‍ പ്രസിദ്ധീകരിച്ചിരിക്കു ന്നു. എന്റെ ആദ്യത്തെ സൃഷ്ടി, കടിഞ്ഞൂല്‍ പ്രസവം തന്നെ, അന്നത്തെ അറിയപ്പെടുന്ന വാരിക ളില്‍ ഒന്നായ ജനയുഗം വാരികയില്‍ പ്രസി ദ്ധീകരിച്ചു വരുക, എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു മേനോന്‍ സാര്‍ .
അതുകഴിഞ്ഞ് ഞാന്‍ അധ്യാപകനായി കൊല്ലത്തും പിന്നീട് കോഴിക്കോട്ടു വന്നു കഴിഞ്ഞും അല്പ്പ സ്വല്പ്പം ശാസ്ത്ര സാഹി ത്യ പ്രവർത്ത്നം തുടര്ന്നു. ഭാഷാ ഇന്സ്ട്ടിയു ട്ടിന്റെ വിജ്ഞാന കൈരളിയിലും ശാസ്ത്ര ഗതി, യുറേക്ക , തളിര്‍ എന്നീ മാസികകളിലും വാരികകളിലും മനോരമ വാരാന്ത്യപ്പതിപ്പിലും എഴുതിയിരുന്നു , ഭാഷാ സ്ഥാപനത്തിനു വേണ്ടി വൈദ്യുത ടെക്നോളജി യില്‍ ഒരു പുസ്തകത്തിന്റെ രണ്ടദ്ധ്യായവും “പ്രേഷ ണവും വിതരണവും” എന്ന പൂര്ണമായ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. കുറച്ചു നാള്‍ മലയാളത്തില്‍ എഴുത്ത് നിര്ത്തിയിരിക്കു കയായിരുന്നു. മുഖപു സ്തകവും (facebook) ബ്ലോഗും ആണ് വീണ്ടും എന്നെ ആകര്ഷി ച്ചത്. ഗൂഗിളി്ന്റെ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാ നുള്ള സൌകര്യവും .
വൈക്കത്ത് വിശ്രമ ജീവിതം നയിക്കുന്ന മേനോന്‍ സാറിനെ ടി കെഎം 60 പ്ലസ് ന്റെ കുമരകം സമ്മേളനത്തില്‍ ഞാന്‍ ക്ഷണിച്ചു സാര്‍ സദയം ക്ഷണം സ്വീകരിച്ചു വന്നു. കേഴ്വിക്ക് അല്പ്പം വിഷമം ഉണ്ടെങ്കിലും സാര്‍ ആരോഗ്യവാനായി ഇരിക്കുന്നു. ചെറു തെങ്കിലും നല്ലൊരു പ്രസംഗവും ചെയ്തു. ലെബ്ബ സാറിന്റെ സ്വത:സിദ്ധമായ പ്രസംഗ ത്തോടൊപ്പം അന്ന് ഞങ്ങള്‍ അത് ആസ്വ ദിച്ചു. സാറിന്റെ പ്രോത്സാഹനത്തിനും ഞങ്ങളെ വന്നു കണ്ടു അനുഗ്രഹിച്ചതിനും കൃതജ്ഞത രേഖപ്പെടുത്തുന്നു, ആയുരാരോ ഗ്യത്തിനു പ്രാര്ഥിക്കുകയും ചെയ്യുന്നു. 
അന്നത്തെ സമ്മേളനത്തില്‍ വെച്ചടുത്ത ചിത്രം ഇതോടൊപ്പം കൊടുക്കുന്നു.
LikeShow More Reactions

Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും