12:ജി ജോര്ജു സാറും ജ്യോമെട്രിക്കല്‍ ഡ്രായിംഗും
അന്ന് എഞ്ചിനീയറിങ്ങിന് അഞ്ച് വര്ഷ ത്തെ സംയോജിത( ഇന്റെഗ്രേറ്റട്) കോര്സാ യിരുന്നു. പ്രീ യുനിവേര്സി റ്റി കഴിഞ്ഞു ആദ്യത്തെ എഞ്ചിനീ യറിംഗ് ബിരുദം കിട്ടാന്‍ അഞ്ചു വര്ഷം പഠിക്കണം . ആദ്യത്തെ രണ്ടു വര്ഷം എല്ലാ ബ്രാഞ്ചുകാരും ഒരേ വിഷയ ങ്ങള്‍ തന്നെ പഠിച്ചുവന്നു . മൂന്നാം വര്ഷം തുടക്കത്തില്‍ മാത്രമേ പ്രത്യേക ബ്രാഞ്ചു കളായി തരാം തിരിയുകയുള്ളൂ. ആദ്യത്തെ വര്ഷം എഞ്ചിനീയറിംഗ് വിഷയങ്ങള്‍ ഒന്നു മില്ല. എഞ്ചിനീയറിംഗ് പഠിക്കാന്‍ അത്യാ വശ്യമായ ഡ്രായിംഗ് , മെക്കാനിക്സ് എന്നി വയായിരുന്നു ഫിസിക്സ്, കെമിസ്ട്രി, കണ ക്കു ഇങ്ങ്ലീഷ് (ഹ്യുമാനിറ്റീസ്) എന്നീ വിഷ യങ്ങള്ക്ക്യ പുറമേ ഉണ്ടായിരുന്നത്.
ആദ്യത്തെ ദിവസം രാവിലെ പരിചയപ്പെ ടുത്തലും മറ്റും കഴിഞ്ഞു ഉച്ച കഴിഞ്ഞു ഒന്നാം വര്ഷം പഠി ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ജ്യോമെട്രി ക്കല്‍ ഡ്രായിംഗ് ആയി രുന്നു. പഠിപ്പിക്കുവാന്‍ വന്നത് ജി ജോര്ജു സാറായിരുന്നു. സാറിന്റെ വാക്കു കള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു.. “The only Engineering subject that you are studying this year is Geometrical Drawing. The only person who knows Geometrical Drawing in Kerala is Prof. Rajaraman and he has taught me… “ അതായത് നിങ്ങള്‍ ഈ വര്ഷം പഠിക്കുന്ന ഒരേ ഒരു എഞ്ചിനീയറിംഗ് വിഷയം ഡ്രായിംഗ് ആണ്, കേരളത്തില്‍ ഈ വിഷയം നേരെ ചൊവ്വേ അറിയുന്ന ഒരാള്‍ മാത്രമേ ഉള്ളൂ. പ്രൊഫ. രാജാരാമന്‍. അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്” എന്നിങ്ങ നെ പോകുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അല്പ്പം പതിഞ്ഞ ശബ്ദമായിരുന്നു ജോര്ജു് സാറിന്റെത്. വിഷയത്തിന്റെ പ്രാധാന്യം പറ യുമ്പോള്‍ സാര്‍ വാചാലനാകും . എഞ്ചിനീയ ര്മാരുടെ ഭാഷയാണ് ഡ്രായിംഗ് , ഡ്രായിംഗ് അറിയാ തെ ഒരാളിനും എഞ്ചിനീയര്‍ ആകാന്‍ കഴി യുകയില്ല എന്നിങ്ങനെപോകും പ്രസംഗ ധോരണി. അങ്ങനെ ഏതാണ്ട് ഒരു മണി ക്കൂര്‍ വിഷയത്തിന്റെ പ്രാധാന്യം പറഞ്ഞ തിന് ശേഷം ഡ്രായിംഗ് വരക്കാന്‍ ആവശ്യമാ യ സാധനങ്ങളുടെ ലിസ്റ്റ് തരുന്നു. ക്ളാ സില്‍ വരുമ്പോള്‍ എല്ലാ ദിവസവും കൊണ്ടു വരേണ്ട സാധനങ്ങളുടെ നീണ്ട ലിസ്റ്റ്. T സ്ക യര്‍ ,( ഇന്ന് കുട്ടികള്‍ ഉപയോഗി ക്കുന്ന മിനി ഡ്രാഫ്റ്റര്‍ അന്ന് പ്രചാരത്തിലില്ല.) H, 2H, 3H ഇനത്തില്‍ മൂന്നു പെന്സില്‍,( വരയ്ക്കാന്‍ സൗകര്യം ഉള്ള HB വേണ്ടെ വേണ്ട. ) വീനസ് തന്നെയായിരിക്കണം അതില്‍ ഒന്ന് മാത്രം ഉരുണ്ട അഗ്രം ഉള്ളത് (round edge), മറ്റു രണ്ടും ഉളിപോലെ അഗ്രം ഉള്ളത് (chisel edge) , ഒരു റബര്‍ , ഒരു കഷണം പഴം തുണി, ഇന്സ്ട്രു മെന്റ് ബോക്സ്, ( വിദേശ നിര്മ്മി തം തന്നെ – അംബാസഡര്‍ പോര സ്റ്റെട്ലര്‍ തന്നെ), ഡ്രായിംഗ് പിന്‍ ( അന്ന് ക്ലിപ്പുകള്‍ പ്രചാര മില്ല ) ആറെണ്ണം എന്നിങ്ങനെ പോകു ന്നു ലിസ്റ്റ്. കുട്ടികള്‍ ഇതെല്ലാം വളരെ ശ്രദ്ധ യോടെ എഴുതി എടുക്കും. യാതൊരു ചോദ്യ വുമില്ല. പുതിയതായി വന്നവരായത് കൊണ്ടു കുപ്പായം എല്ലാം പുതിയതായത് കൊണ്ടു പഴം തുണിക്ക് പകരം പുതിയ തുണി മതി യോ എന്ന് ചോദിക്കാന്‍ പോലും ഭയം കുട്ടി കള്ക്ക് . ഡ്രായിംഗ് ഷീറ്റില്‍ ചുറ്റും ബോര്ഡര്‍ വരക്കുന്നതും താഴെ വലത്തേ മൂലയില്‍ പേരും മറ്റു വിവരങ്ങള്‍ എഴുതുന്നതും എല്ലാം പറഞ്ഞു തന്നു മൂന്നു മണിക്കൂര്‍ ഭയന്ന് വിറച്ച് ക്ലാസില്‍ ഇരുന്നു. കളാസില്‍ പരിപൂര്ണ നിശ്ശ:ബ്ദത നിര്ബന്ധം. എല്ലാ ക്ലാസ്സിലും ഇത് തന്നെ പരിപാടി.
പിന്നീടുള്ള ക്ലാസ്സുകളില്‍ ആദ്യത്തെ മണി ക്കൂര്‍ എന്താണ് ആ ദിവസം വരക്കെണ്ടത് എന്ന് വിശദ മായി പറഞ്ഞു തരും , ചിലപ്പോ ള്‍ ബോര്ഡില്‍ വരച്ചു കാണിക്കും , അല്ലെ ങ്കില്‍ ബ്ലൂ പ്രിന്റോ മറ്റൊ തരും. ആദ്യത്തെ ഒരു മണിക്കൂര്‍ ക്ലാസ് കഴിയുമ്പോള്‍ ഡ്രാ യിംഗ് ഷീറ്റ് തന്നു അവരവരുടെ ഡ്രായിംഗ് മേശയില്‍ പോയി ഷീറ്റ് മേശയില്‍ ഉറപ്പി ച്ചു മിണ്ടാതെ നിന്ന് വരച്ചു കൊള്ളണം . പരി പൂര്ണ നിശ്ശബ്ദത അത്യാവശ്യം തന്നെ. ആരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ തിരി ഞ്ഞാല്‍ തിരിയുന്ന ആളിന്റെ ഡ്രായിംഗ് ഷീറ്റില്‍ - 5 വീഴും. ഒരിക്കല്‍ ആരോ എന്നോ ടു ഒരു സംശയം ചോദിച്ചു, അതാ വരുന്നു സാര്‍ ഓടിക്കൊണ്ട്. “ Don’t think that he is Rajaraman”.(അയാള്‍ രാജാരാമന്‍ ആണെ ന്നു കരുതേണ്ട ) എനിക്കും സംശയം ചോദി ച്ച ആളിനും - 5 മാര്ക് ഷീറ്റില്‍ വീണു. എന്റെ ഒരു സുഹൃത്തിന്റെ കയ്യ് വല്ലാതെ വിയര്ക്കുമായിരുന്നു, വിയര്പ്പു ഡ്രായിംഗ് ഷീറ്റില്‍ വീണു അത് ഇപ്പോഴും വൃത്തി കേടാ കുമായിരുന്നു. അത് കൊണ്ടു അയാളുടെ ഷീറ്റില്‍ എന്നും കുറച്ചു ദിവസം - 5 വരുമാ യിരുന്നു, അത് അയാളുടെ കുറ്റം അല്ല എന്ന് ക്രമേണ മനസിലായപ്പോള്‍ ശാപം പോലെ, “ നീ ഡ്രായിംഗ് പരീക്ഷ ഒരു കാലത്തും ജയി ക്കില്ല” . പാവം രണ്ടു പ്രാവശ്യം തോറ്റുപോയി. മൂന്നാമതാണ് ജയിച്ചത്.
ഇത്രയൊക്കെ ഭയപ്പെടുത്തി ആയിരുന്നു സാര്‍ ക്ലാസ് എടുത്തിരുന്നത് എങ്കിലും ഡ്രാ യിംഗിന്റെ ബാല പാഠങ്ങള്‍ പഠിക്കാനും ഒരു എഞ്ചിനീയരിന്റെ തൊഴിലില്‍ അതിന്റെ പ്രാധാന്യം മനസ്സി ലാക്കാനും സാറിന്റെ രീതി ഫലപ്രദം തന്നെ ആയിരുന്നു.
ജോര്‍ജു സാറിനെ പറ്റി മറ്റു ചില കഥകള്‍ ഞങ്ങള്‍ പിന്നീട് കേട്ടത് ഓര്മ്മിക്കുന്നു. സാറിന്റെ കാറൊരു കറുത്ത ( സാറിനോളം തന്നെ )പഴയ ഹില്ല്മാന്‍ കാര്‍ ആയിരുന്നു, അദ്ധ്യാപകരില്‍ പോലും അപൂര്വ്വം ആള് ക്കാ ര്ക്ക് മാത്രമേ അന്ന് കാര്‍ സ്വന്ത മായി ഉള്ളു. പക്ഷെ ഈ കാര്‍ അത്യപൂര്വം തന്നെ ആയിരുന്നു..ഒന്നാമതായി ആ കാറില്‍ ശബ്ദ മുണ്ടാക്കത്തതായി ഹോണ്‍ മാത്രമേ ഉണ്ടാ യിരുന്നു ള്ളൂ. ബാക്കി ഭാഗം അതാതിന്റെ ഫീക്വന്സിയില്‍ ശബ്ദം ഉണ്ടാക്കിയിരുന്നു. ബാറ്ററി ചാര്ജു കിട്ടാത്തതുകൊണ്ട് പല പ്പോഴും വണ്ടി തനിയെ സ്റ്റാര്ട്ട് ആവുകയില്ല, തള്ളി സ്റ്റാര്ട്ട് ആക്കണം. സാര്‍ പലപ്പോഴും കുട്ടികളെ ടൌണിലേക്ക് ലിഫ്ടു കൊടുക്കാ ന്‍ ക്ഷണിക്കാറണ്ട്. ഒരിക്കല്‍ പോയ വരാരും പിന്നീട് അതില്‍ കേറിയതായി കേട്ടിട്ടില്ല. കാര ണം മൂന്നാം കുറ്റിയിലും രണ്ടാം കുറ്റിയിലും പാലത്തിന്റെ കയറ്റം കേറുമ്പോള്‍ വണ്ടി നില്ക്കും, വണ്ടി വീണ്ടും സ്ടാര്ട്ട് ആക്കാന്‍ കൂടെ കയറിയ കുട്ടികള്‍ വണ്ടി തള്ളി കൊടു ക്കണം , അത് കൊണ്ടു തന്നെ.
പലപ്പോഴും വണ്ടിയുടെ പുറകിലത്തെ സീറ്റ് ഇളക്കി യിട്ടിരിക്കും, ചിലപ്പോള്‍ സീറ്റ് കാണു കയും ഇല്ല, കാരണം സാര്‍ ഇത് അടൂരോ മറ്റോ ഉള്ള തോട്ടത്തില്‍ പോയി വരുമ്പോള്‍ കോഴി , ചക്ക, കപ്പ മുതലായ സാധനങ്ങള്‍ കയറ്റി കൊണ്ടു വരാന്‍ ലോറി ആയും ഈ വാഹനം ഉപയോഗിച്ചിരുന്നു എന്ന് സാരം. അത് കൊണ്ടു മിക്കവാറും തിങ്കളാഴ്ച പുറ കിലത്തെ സീറ്റ് ഉണ്ടാവുകയില്ല. വാരാന്ത്യ ത്തില്‍ വീട്ടില്‍ പോയി സാധനങ്ങള്‍ ചിലപ്പോ ള്‍ വണ്ടിയില്‍ തന്നെ കാണുകയും ചെയ്യും.
കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് എന്റെ അറു പതു കഴിഞ്ഞവരുടെ ക്ലബ് അംഗങ്ങള്ക്ക് (TKM60Plus) വേണ്ടി ഞാന്‍ എഴുതിയ ഓര്മ്മക്കുറിപ്പുകളില്‍ സാറിനെ പറ്റിയുള്ള ഇത്തരം ചില പരാമര്ശങ്ങള്‍ ഞാന്‍ എഴു തിയതു എന്റെ ഒരു സുഹൃത്ത് ജോര്ജു സാറിനെ കൊല്ലത്ത് സാറിന്റെ വീട്ടില്‍ വച്ച് വായിച്ചു കേള്പ്പി്ച്ചു എന്നും “ എടോ ഞാനി ങ്ങനെയൊക്കെ ആയിരു ന്നോ ? “ എന്ന് അത്ഭുതപ്പെടുകയും ചെയ്തു എന്നു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. നല്ല സഹൃദയനായിരുന്നു ജോര്ജു സാര്‍. കോളേജിലെ ആര്ട്സ് ക്ലബ്ബിന്റെ ഉപദേശ കനും ആയിരുന്നു, കൂട്ടുകാരന്‍ ജി മധുസൂദ നന്‍ സാറിന്റെയൊപ്പം .
ജോര്ജു് സാറും ഒന്ന് രണ്ടു വര്ഷം മുമ്പ് ഇഹലോക വാസം വെടിഞ്ഞു. അദ്ദേഹത്തി നും എന്റെ അശ്രുപുഷ്പാഞ്ജലികള്‍
Comments
Post a Comment