26 : പി.എച്.ഡി. സഹ ഗൈഡ് ഡോ. സുരേന്ദ്ര പ്രസാദ്
പ്രൊഫസര്‍ മഹലനാബിസി ( എകെഎം ) ന്റെ കൂടെ എനിക്ക് വഴി കാട്ടിയായിരുന്ന അധ്യാപകനാണ് ഡോ. സുരേന്ദ്ര പ്രസാദ്. ദല്ഹി ഐ.ഐ.റ്റി.യില്‍ തന്നെ പ്രൊഫ സറുടെ കീഴില്‍ പി.എച്.ഡി. ചെയ്ത ശേഷം അവിടെ തന്നെ അധ്യാപകനായി പ്രവര്ത്തി ക്കുകയായിരുന്നു. എകെ എം.ന്റെ വിദ്യാർഥി കളായിരുന്ന എ.കെ. സിന്ഹ (കനിഷ്ക വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു), ഡോ , ബിസ്വാസ് എന്നിവരും അവിടെ അധ്യാപക രായിരുന്നു. ഡോ. പ്രസാദ് അന്ന് പ്രായത്തില്‍ എന്നെ ക്കാള്‍ ചെറുതായിരുന്നു. പ്രൊഫസറുമായി ഒരു താരതമ്യവും ഇല്ലാതിരുന്നയാള്‍. ഗവേ ഷണത്തെ സംബന്ധിച്ചും മറ്റും ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴും കൂടെ ഇരുന്നു കാര്യങ്ങള്‍ ചര്ച്ച ചെയ്തു സഹായിക്കാന്‍ തയ്യാറായിരുന്നു അദ്ദേഹം . എന്റെ തീസിസി ലെ ഒരധ്യായത്തിലെ ഫലങ്ങള്‍ പ്രധാനമാ യും അദ്ദേഹം ഉണ്ടാക്കിയ തിയറിയെ അടി സ്ഥാനമാക്കിയാണ്. IFAC Journal Auto matica യില്‍ നല്ലൊരു പ്രബന്ധം അതില്‍ നിന്ന് കിട്ടുകയും ചെയ്തു. പൊതുവേ എന്റെ തീസിസിന്റെ പ്രധാന ആശയത്തില്‍ നിന്ന് അല്പം വ്യത്യസ്തമായ ഈ ഫലം തീസി സില്‍ ഉള്പ്പെടുത്തണോ വേണ്ടയോഎന്ന കാര്യത്തില്‍ മാത്രം പ്രൊഫ സര്ക്ക് അഭിപ്രായ വ്യത്യാസം ഉണ...