Posts

Showing posts from August, 2018

26 : പി.എച്.ഡി. സഹ ഗൈഡ് ഡോ. സുരേന്ദ്ര പ്രസാദ്

Image
പ്രൊഫസര്‍ മഹലനാബിസി ( എകെഎം ) ന്റെ കൂടെ എനിക്ക് വഴി കാട്ടിയായിരുന്ന അധ്യാപകനാണ് ഡോ. സുരേന്ദ്ര പ്രസാദ്. ദല്ഹി ഐ.ഐ.റ്റി.യില്‍ തന്നെ പ്രൊഫ സറുടെ കീഴില്‍ പി.എച്.ഡി. ചെയ്ത ശേഷം അവിടെ തന്നെ അധ്യാപകനായി പ്രവര്ത്തി ക്കുകയായിരുന്നു. എകെ എം.ന്റെ വിദ്യാർഥി കളായിരുന്ന എ.കെ. സിന്ഹ (കനിഷ്ക വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു), ഡോ , ബിസ്വാസ് എന്നിവരും അവിടെ അധ്യാപക രായിരുന്നു. ഡോ. പ്രസാദ് അന്ന് പ്രായത്തില്‍ എന്നെ ക്കാള്‍ ചെറുതായിരുന്നു. പ്രൊഫസറുമായി ഒരു താരതമ്യവും ഇല്ലാതിരുന്നയാള്‍. ഗവേ ഷണത്തെ സംബന്ധിച്ചും മറ്റും ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴും കൂടെ ഇരുന്നു കാര്യങ്ങള്‍ ചര്ച്ച ചെയ്തു സഹായിക്കാന്‍ തയ്യാറായിരുന്നു അദ്ദേഹം . എന്റെ തീസിസി ലെ ഒരധ്യായത്തിലെ ഫലങ്ങള്‍ പ്രധാനമാ യും അദ്ദേഹം ഉണ്ടാക്കിയ തിയറിയെ അടി സ്ഥാനമാക്കിയാണ്. IFAC Journal Auto matica യില്‍ നല്ലൊരു പ്രബന്ധം അതില്‍ നിന്ന് കിട്ടുകയും ചെയ്തു. പൊതുവേ എന്റെ തീസിസിന്റെ പ്രധാന ആശയത്തില്‍ നിന്ന് അല്പം വ്യത്യസ്തമായ ഈ ഫലം തീസി സില്‍ ഉള്പ്പെടുത്തണോ വേണ്ടയോഎന്ന കാര്യത്തില്‍ മാത്രം പ്രൊഫ സര്ക്ക് അഭിപ്രായ വ്യത്യാസം ഉണ...

25: മഹാലനാബിസ് എന്ന വ്യക്തി

Image
എന്റെ വന്ദ്യഗുരുവായ പ്രൊഫ.എ.കെ.മഹാലനാബിസ് (എ.കെ.എം) ഗവേഷണവിദ്യാര്ഥികളുമായി ഇടപെടുന്ന തെങ്ങനെ എന്ന് മുമ്പ് എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം എന്ന വ്യക്തിയെക്കൂടി പരിചയ പ്പെടുത്താന്‍ ഈ കുറിപ്പ് ഉപയോഗി ക്കുന്നു.പൊതുവേ വ്യക്തിപരമായകാര്യങ്ങള്‍ പ്രൊഫസര്‍ ഞങ്ങളോട് ഒന്നുംചോദിക്കാറില്ല. ഗവേഷണവിദ്യാര്ഥികള്‍ കുടുംബവുമായി വന്നു താമസിച്ചാല്‍ ഗവേഷണം കാര്യമാ യൊന്നും നടക്കുകയില്ല എന്ന് അഭിപ്രായം ഉള്ളയാളായിരുന്നു അദ്ദേഹം എന്നാരോ പറ ഞ്ഞിരുന്നു. പ്രത്യേകിച്ചും ദക്ഷിണഇന്ത്യയില്‍ നിന്ന് ഡല്ഹിയില്‍ വരുന്നവര്‍ താജ്മഹലും ഹരിദ്വാറും കണ്ടു ചുറ്റി നടക്കുകയെ ഉള്ളൂ എന്നും ആരോടോ പറഞ്ഞതായി കേട്ടു. ഏതായാലും എന്റെ ഭാര്യയും കുടുംബവും ആദ്യം മുതലേ എന്റെ കൂടെ ഉള്ളതായി ഞാനദ്ദേഹത്തോടു പറഞ്ഞിരുന്നില്ല,അദ്ദേഹം ചോദിച്ചുമില്ല. എന്നാല്‍ രണ്ടു വര്ഷത്തോളം കഴിഞ്ഞു എന്റെ ഗവേഷണത്തില്‍ തൃപ്തികരമായ പുരോഗതി ഉണ്ടെന്നു കണ്ടതിനു ശേഷം ഒരിക്കല്‍ പ്രൊഫസര്‍ ചോദിച്ചു “ തന്റെ കുടുംബം എവിടെയാണ്? .ഞാന്‍ പറഞ്ഞു “ എന്റെ കൂടെ ഉണ്ടല്ലോ “, “എപ്പോള്‍മുതല്‍ ?“ , ഞാന്‍ “ആദ്യം മുതലേ “അദ്ദേഹത്തിന്റെ മുഖത്ത് അല്പം അത്ഭുത ഭാവം മിന്നിമറ ഞ്ഞോ എന്ന് എനിക്ക് സ...

24:എന്റെ ഗൈഡ് പ്രൊഫ. മഹാലനാബിസും ആദ്യത്തെ പ്രബന്ധവും

  ഐ.ഐ.റ്റി.ഡല്ഹിയില്‍ എന്റെ ഗവേഷണ ത്തിനു വഴികാട്ടി ആയി മേല്നോട്ടം വഹിച്ചത് പ്രൊഫസര്‍ എ.കെ.മഹലനാബിസ് (ഏ.കെ. എം)ആയിരുന്നു. സഹഗൈഡായി ഡോ. സുരേന്ദ്രപ്രസാദ് ഉണ്ടായിരുന്നുവെങ്കിലും ഗുരുവായി പ്രൊഫ.എകെഎമ്മി നെ മാത്രമേ എനിക്ക് കണക്കാക്കാനാവൂ. അതിനു ഒട്ടനവ ധി കാരണങ്ങള്‍ ഉണ്ടായിരുന്നു. ഗൈഡന്സിന്റെ പ്രത്യേക രീതി. ഗവേഷണ മേല്നോട്ടം വഹിക്കുന്നവര്‍ പലത രമുണ്ട്. വിദ്യാര്ഥിയുടെ കൂടെയിരുന്നു കാര്യങ്ങള്‍ ചെയ്യുന്നവര്‍ മുതല്‍ വിദ്യാര്ഥി യെ കണ്ടാല്‍ ഒളിച്ചു പോകുന്നവര്‍ വരെ. എന്റെ പ്രൊഫസറെ സംബന്ധിച്ചാണ് എങ്കില്‍ അദ്ദേഹത്തിന്റെ രീതി ഒരി ക്കലും എല്ലാവര്ക്കും ഒരുപോലെയായിരുന്നില്ല. ഗവേഷണവിദ്യാര്ഥിയുടെ കഴിവുകളും കഴിവു കേടുകളും മനസ്സിലാക്കി അദ്ദേഹം മേല്നോട്ട രീതി മാറ്റിയിരുന്നു. കാര്യങ്ങള്‍ തനിച്ചു ചെയ്യാന്‍ കഴിവു ള്ള പക്വതയുള്ള വിദ്യാര്ഥികളെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ അവര്‍ ചെയ്യുന്നതില്‍ ഇടപെടു കയുള്ളൂ. ചെയ്തുകൊണ്ടിരിക്കുന്ന ജോലി എവിടെ യെങ്കിലും തടസ്സപ്പെടുമ്പൊഴോ അതിന്റെ സ്വാഭാവികമായ അന്ത്യത്തില്‍ എത്തുമ്പോഴോ മാത്രമാണ് അദ്ദേഹം ഇടപെ ടുക. സ്വാഭാവികമായും തടസ്സങ്ങള്‍ ഉണ്ടാ. യാല്‍ അത് എങ്ങനെയെങ്കിലും അദ...

23:ഐഐറ്റി ഡല്ഹി - ഗവേഷണത്തിനു വഴികാട്ടി : ഏ.കെ.മഹാലനാബിസ്

Image
1 978 ജൂലൈ മാസം ഞാനും ഐ.ഐ.റ്റി ഡല്ഹി യില്‍ ഗവേഷണത്തിനു ചേര്ന്നു. ഇന്ടര്വ്യൂ സമയ ത്ത് ചിലര്‍ ഗവേഷണം നയിക്കാന്‍ സാദ്ധ്യതയുള്ള വഴികാട്ടി (Guide)യുമായി ചെറിയ രീതിയില്‍ മുന്‍ ധാരണയുമായി എത്താരുണ്ട് , പ്രത്യേകിച്ചും മുന്‍കൂ ട്ടി നിശ്ചയിച്ച ഏതെങ്കിലും മേഖലയിലോ വിഷയത്തിലോ ഗവേഷണം നടത്തണമെന്നു താല്പര്യം ഉള്ളവര്‍. എം.ടെക്കിനു തുടങ്ങി വച്ച ഗവേഷണം പി.എച്.ഡി.ക്കു പ്രയോജനപ്പെടുമെന്ന് ഉറപ്പുണ്ട് എങ്കില്‍ അങ്ങനെ ആവാം. പക്ഷെ ഡിപ്പാര്ട്ടു മെന്റില്‍ ഉള്ള ഏതെങ്കിലും അദ്ധ്യാപകര്‍ വഴികാട്ടിയാവാന്‍ തയ്യാറായിരിക്കണം. ഞാനാരെയെങ്കിലും അങ്ങനെ മുന്കൂ്ട്ടി ബന്ധപ്പെട്ടിട്ടില്ല. മദിരാശി ഐ.ഐ.റ്റി.യില്‍ ചെയ്ത ഗവേഷണം പി.എച്.ഡി.ക്കു തുടരാന്‍ കൊള്ളാമോ എന്നും ഉറപ്പില്ല. ഏതായാലും ഇന്ടര്വ്യൂ നന്നായിരുന്നു, എം.ടെക് തീസിസില്‍ നിന്ന് മൂന്നു പ്രബന്ധങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടു സെലക്ഷന്‍ എളുപ്പമായിരു ന്നു എന്ന് മാത്രം. അന്ന് ഐ.ഐ.റ്റി ഡല്ഹിയില്‍ സിസ്റ്റംസ് (വ്യൂഹം) ബന്ധപ്പെട്ട ധാരാളം ഗവേഷണങ്ങള്‍ നടന്നുവന്നി രുന്നു. പ്രധാനമായും രണ്ടു അതികായന്മാരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഒന്ന് വൈദ്യുത വിഭാഗം തലവനും കൂടി ആയിരുന്ന പ്രൊഫസര്‍....

22: ഐ.ഐ.റ്റി. യിലെ കണ്‍ ട്രോള്‍ ഗ്രൂപ്പും തീസിസ് ഗൈഡും

Image
മൂന്നു സമ്മര്‍ സ്കൂളുകള്‍ മരിച്ചു പഠിച്ചതിന്റെ ഫലമായി നേരിട്ട് എം.ടെക്. രണ്ടാം സെമസ്റ്ററിലേക്ക് പ്രവേശനം കിട്ടി. കോളേജില്‍ നിന്ന് അവധി കിട്ടാന്‍ ഒരു വര്ഷം വൈകി എങ്കിലും 1972 ആഗസ്റ്റില്‍ ഒരു വര്ഷ‍ത്തെ ശമ്പളമില്ലാത്ത അവധി യില്‍ ഐ.ഐ,.റ്റി.യില്‍ ചേര്ന്നു . രണ്ടു സെമസ്റ്ററില്‍ ആദ്യത്തെ സെമസ്റ്റര്‍ നാല് വിഷയങ്ങള്‍ പഠിക്കണം. തീസിസിന്റെ ജോലി തുടങ്ങുകയും ചെയ്യണം ഇലക്ട്രിക്കലും ഇലക്ട്രോണിക്സും ചേര്ന്ന ഇലക്ട്രിക്കല്‍ സയന്സ് വകുപ്പിന്റെ അദ്ധ്യ ക്ഷന്‍ അന്ന് ഒരു വെങ്കടറാവു ആയിരുന്നു. അന്ന് മദിരാശി ഐ.ഐ.റ്റി.യില്‍ മറ്റു ചില ഐ.ഐ.റ്റി.കളി ലെപ്പോലെ തെലുങ്കന്മാരു ടെ അതിപ്രസരം വ്യക്തമായിരുന്നു. മദിരാ ശിയില്‍ പ്രത്യേകിച്ചും ഇലകട്രിക്കല്‍, ഫിസി ക്സ് എന്നീ വകുപ്പുകളില്‍ പൂര്ണമായും തെലുങ്ക്‌ മയം ആയിരുന്നു. അപൂര്വം‍ തെലുങ്ക രല്ലാത്തവര്‍ സ്വാഭാവികമായും മറ്റുള്ളവരോ ടു യുദ്ധം ചെയ്തു തന്നെ മുന്നോട് പോകേണ്ട ഗതിയായിരുന്നു. പ്രൊഫ. വെങ്കടറാവുവളരെ യധികം സീനിയറായിരുന്നു. കണ്‍ട്രോള്‍ സിസ്റ്റം തന്നെ പ്രത്യേക വിഷയം. അദ്ദേഹം ഞങ്ങളെ ഇന്നത്തെ ഡിജിറ്റല്‍ കണ്‍ട്രോളി ന്റെ ആദ്യരൂപമായ സാംപിള്ഡ് ഡാറ്റ സിസ്റ്റം സ് (Sampled data ...

21: മദിരാശി ഐ.ഐ.റ്റി. യിലെ ചില അധ്യാപകര്‍

Image
ടി.കെ.എം.കോളേജില്‍ നിന്ന് 1968ല്‍ എഞ്ചിനീ യറിംഗ് ബിരുദം നേടിയതിനു ശേഷം ഏതാനും അര്ഷങ്ങള്‍ കഴിഞ്ഞു ഉപരിപഠനത്തിനു ഐ.ഐ.റ്റി. മദ്രാസില്‍ ആണ് ചേര്ന്നുത്‌. രണ്ടു വര്ഷത്തെ എം.ടെക്. കോര്സിന്റെ മുന്നോടിയായി ഞങ്ങള്‍ ചില അധ്യാപകര്‍ മധ്യവേനല്‍ അവധിക്കു നടന്ന മൂന്നു സമ്മര്‍ സ്കൂളു കളില്‍ മദിരാശിയില്‍ വന്നു. ഈ സമ്മര്‍ സ്കൂളുകളില്‍ പഠിപ്പിച്ച വിഷയങ്ങളിലെ പരീക്ഷയ്ക്ക് കിട്ടിയ ഗ്രേഡ് അനുസരിച്ചു കുറച്ചുപേര്ക്ക്‌ എം.ടെക്കി. ന്റെ രണ്ടാം വര്ഷത്തിലേക്ക് നേരിട്ട് പ്രവേശനം കിട്ടി. സമ്മര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നവര്ക്ക് അല്പം കൂടുതല്‍ വരുമാനം കിട്ടുന്നത് കൊണ്ടു പഠിപ്പിക്കുന്ന വിഷയങ്ങള്‍ എല്ലാം എം.ടെക്കി.ന്റെ പാഠ്യപദ്ധതിയില്‍ ഉള്ളതാ യിരുന്നില്ല. പോരാഞ്ഞു ഇലക്ട്രിക്കല്‍ ഇല ക്ട്രോണിക്സ്കാര്ക്കെല്ലാം പൊതുവായ വിഷയങ്ങളായിരുന്നു. മദ്രാസ് ഐ.ഐ.റ്റി. യില്‍ അന്നും ഇന്നും ബി.ടെക്ക്, എം.ടെക് കോഴ്സുകള്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണി ക്സ് വേറെ വേറെ ഇല്ല, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഒന്ന് മാത്രം .പഠിച്ച വിഷയ ങ്ങള്‍ അനുസരിച്ചായി രുന്നു ഏതു സ്പെഷ്യ ലൈസേഷന്‍ ആണെന്നറിയുക. അതുകൊ ണ്ടു പലതും പഠിക്കേണ്ടി വന്നു. . മറ്റൊരു കാര്യം ...