16 :മാതൃകാ അദ്ധ്യാപകന്‍- ഹരിഹരന്‍ സാര്‍

 എഞ്ചിനീയറിംഗ് അധ്യാപകനായി നാല്പതില ധികം വര്ഷം ജോലി ചെയ്ത എനിക്ക് എന്റെ തൊഴിലില്‍ മാതൃകയാക്കാന്‍ ഏതാനും പേര്‍ ടി.കെ.എം.കോളേജില്‍ ഉണ്ടായിരുന്നു. അവരില്‍ ഏറ്റവും മുന്നിൽ തന്നെ നില്ക്കു ന്നയാളായിരുന്നു ഹരിഹരന്‍ സാര്‍. തിരുവ നന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ടി.കെ.എമ്മില്‍ പഠിപ്പിക്കാന്‍ വന്ന തായിരുന്നു ഹരിഹരന്‍ സാര്‍. സാറിന്റെ അധ്യാപനരീതി വളരെ ലളിതമാണ്. സാറി ന്റെ ക്ലാസില്‍ . പഠിപ്പിക്കുന്ന വിഷയം ക്ലാസി ലെ ഏറ്റവും മോശമായ കുട്ടിക്കുപോലും മനസ്സിലായിരിക്കണം എന്നതാണ് സാറിന്റെ ലക്‌ഷ്യം. സാര്‍ പറയുന്ന കാര്യങ്ങള്‍ പൂര്ണ മായും വളരെ വ്യക്തമായി വിശദമായി നല്ല ഉരുണ്ട അക്ഷരത്തില്‍ ബോര്ഡി്ല്‍ എഴുതും. ഒരു പ്രാവശ്യം പറയും, പിന്നീട് എഴുതും , എല്ലാം കഴിഞ്ഞു മൂന്നാമതൊരിക്കല്‍ കൂടി പറയും. ചുരുക്കത്തില്‍ സാര്‍ മൂന്നു പ്രാവശ്യം വിഷയം അവതരിപ്പിക്കും . പൊതുവേ ക്ലാസി ല്‍ ശ്രദ്ധയോടെ ഇരിക്കുന്ന മിക്കവർക്കും ഒരിക്കല്‍ കേട്ട് ബോര്ഡില്‍ എഴുതിയതു പ കര്ത്തി എഴുതിക്കഴിയുമ്പോള്‍ എല്ലാം മനസ്സിലായിട്ടുണ്ടാവും . മൂന്നാമത്തെ പ്രാവ ശ്യം കേൾക്കാന്‍ മിക്കവര്ക്കും ക്ഷമ ഉണ്ടാ വില്ല. എന്നാലും ക്ലാസിലെ തീരെ പിന്നോക്കം ആയ കുട്ടിപോലും കാര്യങ്ങള്‍ മനസ്സിലാക്കി യിരിക്കണം എന്ന് അദ്ദേഹത്തിന് നിര്ബന്ധ മായിരുന്നു അദ്ദേഹത്തിന്. നെയ്യെത്രകൂടിയാ ലും അപ്പത്തിന്റെ രുചി കുറയില്ല എന്നതു പോലെ. ഞാന്‍ എന്റെ അധ്യാപനത്തില്‍ ഒന്നും രണ്ടും പകര്ത്തും, മൂന്നാമത്തെതിനു ക്ഷമ ഉണ്ടാവാറില്ല എന്ന് മാത്രം

പഠിപ്പിക്കുന്ന കാര്യത്തിലല്ല പഠിക്കുന്ന കാര്യ ത്തിലും ഹരിഹരന്‍ സാര്‍ ഞങ്ങള്ക്കു ഒരു മാതൃക ആയിരുന്നു. ഞാന്‍ മദിരാശി ഐ. ഐ.ടിയില്‍ എം.ടെക്കിനു പഠിക്കുമ്പോള്‍ ഹരിഹരന്‍ സാര്‍ പി.എച്.ഡിക്ക് അവിടെ ചേര്ന്നിട്ടുണ്ടായിരുന്നു. സാറിന്റെ ആത്മാര് ഥതയ്ക്ക് ഒരു ഉദാഹരണം ഇതാ. ഞങ്ങളില്‍ ചിലര്‍ അമേരിക്കയില്‍ നിന്ന് അവധിയില്‍ വന്ന മാതൃകാ അധ്യാപകനായി അവാര്‍ഡു വാങ്ങിയ ഒരു പ്രൊഫസര്‍ രവീന്ദ്രന്റെ ലിനിയര്‍ പ്രോഗ്രാമിംഗ് ക്ലാസിന് ചേര്ന്നു . ഹരിഹരന്‍ സാറും ഉണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍. ആഡിറ്റ് കോര്സായത് കൊണ്ടു പരീക്ഷ എഴുതണമെന്ന നിര്ബന്ധം ഇല്ല. പക്ഷെ ഹരിഹരന്‍ സാര്‍ അധ്യാപകന്‍ കൊടുത്ത എല്ലാ അസൈന്മെണ്ടും തനിയെ ചെയ്തു സബ്മിറ്റ് ചെയ്തു. ക്ലാസ് പരീക്ഷ യും സെമസ്റര്‍ അവസാന പരീക്ഷയും എഴു തി മറ്റു ബി.ടെക് കുട്ടികളുടെ കൂടെ മത്സരിച്ചു ക്ലാസില്‍ ഒന്നാമതായി ജയിച്ചു. സാറിനു അന്ന് പ്രായം അമ്പതിനോടടുത്തിട്ടുണ്ടാവ ണം. ഇത്രയും പ്രായം ആയിട്ടും ചെയ്യുന്ന കാര്യത്തില്‍ ഇത്രയധികം ശ്രദ്ധയും ആത്മാ ര്ഥതയും അനുകരണീയം തന്നെ. ഒരു പക്ഷെ ക്ലാസ് ആഡിറ്റ് ചെയ്തിട്ട് ഏറ്റവും ഉയര്ന്ന മാര്ക്ക് വാങ്ങിയ ആദ്യത്തെ കുട്ടി യായിരിക്കും ഹരിഹരന്‍ സാര്‍. ടി.കെ. എമ്മി ലെ അവധി കഴിഞ്ഞു തിരുവനന്തപുരത്ത് തിരിച്ചു ചേര്ന്നതിനു ശേഷം ആയിരുന്നു സാര്‍ ഗവേഷണത്തിന് ഐ.ഐ.റ്റി.മദ്രാസില്‍ ചേര്ന്നത്‌. തിരുവനന്തപുരം യൂണിവേര്സിറ്റി കോളേജുലെയിനില്‍ സാറിന്റെ വീട്ടില്‍ ഞാന്‍ ഒരിക്കല്‍ പോയിരുന്നു. സാറിനു കേള്‍ ക്കാന്‍ അന്നു തന്നെ അല്പ്പം ബുദ്ധിമുട്ടു ണ്ടായിരുന്നു എന്നത് മാത്രമായിരുന്നു ഒരു പരിമിതി. അതും പിന്നീട് ശ്രവണ സഹായി ഉപയോഗിച്ച് സര്‍ പരിഹരിച്ചു.
ഹരിഹരന്‍ സാറിന്റെ ഓര്മകള്ക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.

Comments