20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും
കൊല്ലത്ത് എഞ്ചിനീയറിംഗ് കോര്സിനു ഞങ്ങളുടെ അവസാന വര്ഷം ഉണ്ടായിരുന്ന ഒരു വിഷയമായി രുന്നു ഇന്ഡസ്ട്രിയല്‍ ഇലക്ട്രോണിക്സും കണ്ട്രോള്‍ സിസ്റ്റവും. ഇതില്‍ കണ്ട്രോള്‍ സിസ്റ്റം കൂടുതല്‍ മാത്ത മാറ്റിക്സ് ഉള്ളതുകൊണ്ടോ എന്തോ പലര്‍ ക്കും വിഷമമുള്ളതായിരുന്നു. അവസാന പരീക്ഷയ്ക്ക് ആകെ അഞ്ചു ചോദ്യത്തില്‍ രണ്ടെണ്ണത്തിനു എങ്കിലും കണ്ട്രോള്‍ സിസ് റ്റത്തില്‍ നിന്ന് ഉത്തരമെഴുതിയേ മതിയാവൂ. ഈ വിഷയം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നത് ബംഗാളില്‍ നിന്ന് വന്ന ഒരു മുഖോപാധ്യായ ആയിരുന്നു. അദ്ദേഹത്തിന് കണ്ട്രോള്‍ സിസ്റ്റം വല്ലതും അറിയാമോ എന്നു തന്നെ ഞങ്ങള്ക്ക് സംശയം തോന്നിയിരുന്നു. വര്ഷം മുഴുവന്‍ തീര്‍ന്നിട്ടും അദ്ദേഹം ആ ഭാഗം ഒന്നും പഠിപ്പിച്ചില്ല. ചുരുക്കത്തില്‍ പഠിപ്പി ച്ചാല്‍ തന്നെ പരീക്ഷയ്ക്ക് വിഷമം ആയ ഈ വിഷയം തനിയേ പഠിക്കേണ്ട ഗതികേട് വന്നു. ( ഒരു രഹസ്യം : ശ്രീ മുഖര്‍ജി കേരളത്തില്‍ വന്നത് എസ്. യു. സി.ഐ. എന്ന പുതിയ പാര്‍ട്ടിയുടെ പ്രചാരണത്തി നായിരുന്നു എന്ന് ജനസംസാരം) . അന്ന് അറിയപ്പെടുന്ന പുസ്തകം ആയിരുന്ന ബെഞ്ചമിന്‍ കോ (Automatic Control Systems , Benjamin C Kuo) യുടെതായി രുന്നു. അത് വായിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസിലാവുമായിരുന്നില്ല. ഗംഗാധര്‍ എന്ന യാള്‍ എഴുതിയ ഗൈഡ് പോലെയുള്ള ഒരു കൊച്ചുപുസ്തകം നോക്കി ഒന്ന് രണ്ട് ചോദ്യം ഒപ്പിക്കല്‍ മാത്രമേ കൂട്ടത്തില്‍ പ്രഗത്ഭരായ വര്‍ക്ക് പോലും കഴിയുമായിരുന്നുള്ളൂ. ഇത് മുഖവുര മാത്രം. തിയറി പരീക്ഷ ഒരു വിധം എഴുതി എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ആണ് എനിക്ക് പാര വേറെ രൂപത്തില്‍ ആണ് വന്നത്.
അവസാന വര്ഷം ഒരു വാചാ പരീക്ഷയുണ്ട്. വൈവ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ പരീക്ഷ പലര്‍ക്കും പേടി സ്വപ്നമാണ്, അന്നും ഇന്നും. കാരണം വൈവായില്‍ അഞ്ചു വര്ഷം പഠിച്ച വിഷയങ്ങളില്‍ എന്തും ചോദിക്കാം, പരീക്ഷകന്റെ യുക്തം പോലെ. പക്ഷെ സാധാരണ പ്രോജെക്ട് വര്‍ക്കും സെമിനാര്‍ പേപ്പറും അടിസ്ഥാനമാക്കിയാണ് കൂടുതലും ചോദ്യ ങ്ങള്‍ ചോദിക്കുന്നത്. വകുപ്പ് തലവന്‍ സാധാരണ ഇന്റെര്‍ണല്‍ പരീക്ഷകനായിരിക്കും. ഞങ്ങളുടെ തലവന്‍ ലെബ്ബ സാര്‍ തന്നെ. പുറത്തു നിന്ന് വന്നത് ഡോ .എ.വി.മാത്യു എന്ന പ്രൊഫസര്‍. ക്യാന ഡായില്‍ നിന്നും കണ്ട്രോള്‍ സിസ്റ്റത്തില്‍ പി.എച്.ഡി. എടുത്തു കഴിഞ്ഞു തിരുവന ന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ തിരി ച്ചു ചേര്ന്നിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്ന് ആരോ പറഞ്ഞു.
ഏതായാലും വൈവ തുടങ്ങി. മിക്കവരും വലിയ ബുദ്ധിമുട്ടില്ലാതെ രക്ഷപ്പെട്ടു കൊണ്ടി രുന്നു. എന്റെ മുറയായി. ഞാന്‍ പ്രോജെക്റ്റ് റിപ്പോര്‍ട്ടും സെമിനാര്‍ പേപ്പറും എല്ലാം എടു ത്തു അകത്തു കയറി. ഇലക്ട്രോളിറ്റിക്ക് ടാങ്കില്‍ കാന്തിക മാപ്പു (Magnetic field mapping using Electrolytic tank ) ണ്ടാക്കു ന്ന ഒരു സംവിധാനം ആയിരുന്നു പ്രോജെക്റ്റ്. മാഗ്നെട്ടോ ഹൈഡ്രോഡയ നാമിക്സ് (Magneto hydrodynamics MHD) എന്ന പുതിയ വൈദ്യുതോദ്പാദനരീതിയെപ്പറ്റി സെമിനാറും.ഇതില്‍ രണ്ടില്‍ നിന്നുംഏതാനും ചോദ്യങ്ങള്‍ ചോദിച്ചു. നന്നായി തയാറായി രുന്നത് കൊണ്ടു ഉത്തരം പറയാന്‍ വിഷമിച്ചി ല്ല. പക്ഷെ അത് കഴിഞ്ഞു അദ്ദേഹം കണ്ട്രോ ള്‍ സിസ്റ്റത്തില്‍ എത്തി. ശരവര്‍ഷം പോലെ ചോദ്യങ്ങള്‍. എനിക്കൊന്നും ഉത്തരം പറയാ ന്‍ കഴിഞ്ഞില്ല. പോളും സീരോയും നൈക്വി സ്റ്റും ബോഡേയും (Pole, Zero,Nyquist,Bode ) എല്ലാം വെടിയുണ്ട പോലെ വന്നു കൊണ്ടിരു ന്നു ഒന്നിന് പുറകെ ഒന്നായി. ഒന്നിനും വ്യക്ത മായി ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഏതാ ണ്ട് മുക്കാല്‍ മണിക്കൂര്‍ അദ്ദേഹം എന്നെ നിര്‍ത്തി പൊരിച്ചു എന്ന് പറയുകയാവും ശരി. വിയര്‍ത്തു കുളിച്ചു ഞാന്‍ പുറത്തേ ക്കു പോന്നു. എന്റെ മുഖഭാവം കണ്ടു ലെബ്ബ സാര്‍ അടുത്തയാള്‍ കയറുന്നതിനു മുമ്പ് പുറത്തു വന്നു എന്നോടു പറഞ്ഞു “താന്‍ വിഷമിക്കേണ്ട , ഞാന്‍ ഒരു അബദ്ധം കാണി ച്ചു, താന്‍ വരുന്നതിനു മുമ്പ് ഈ വര്ഷത്തെ യൂനിവേര്സിറ്റി റാങ്ക് മിക്കവാറും തനിക്കായി രിക്കും എന്ന് ഞാന്‍ തന്നെ അയാള്ക്ക് പരി ചയപ്പെടുത്തിപ്പോയി” എന്നും അതു കൊ ണ്ടാണ് ചോദ്യം ഇത്ര കഠിനമായതെന്നും, മാര്‍ക്ക് കുറയില്ല എന്നും സമാധാനിപ്പിച്ചു. എന്റെ തലക്കനം കുറയ്ക്കാനോ തിരുവന ന്തപുരം കൊളേജുകാരുടെ പതിവ് സ്വഭാവം കാണിച്ചതോ അറിയില്ല.
ലെബ്ബ സാര്‍ വാക്ക് പാലിച്ചു, എനിക്ക് വൈവ യ്ക്ക് 50 ല്‍ 48 മാര്‍ക്ക് തന്നെ കിട്ടി. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ ഒന്ന് തീരുമാ നി ച്ചു. എന്നെങ്കിലും ഞാന്‍ ഉന്നത വിദ്യാഭ്യാസ ത്തിനു പോയാല്‍ കണ്ട്രോള്‍ സിസ്റ്റം തന്നെ പഠിക്കുമെന്ന്. ദൈവസഹായത്താല്‍ അത് തന്നെ സാധിച്ചു. ഐ.ഐ.റ്റി. മദ്രാസില്‍ എന്റെ എം ടെക്കിന്റെയും ഐ.ഐ.റ്റി ഡല്‍ ഹിയില്‍ എന്റെ പി.എച്.ഡി.യുടെയും വിഷ യം ഇതു തന്നെ ആയിരുന്നു. ഈ വിഷയ ത്തില്‍ അത്ര മോശമല്ലാത്ത ഒരു പുസ്ത കവും (Modern Control Engineering , Sanguine Technical Publishers Bangalore ) എഴുതാന്‍ കഴിഞ്ഞു. മുപ്പതു വര്‍ഷത്തോളം ബി.ടെക് എം.ടെക് കുട്ടികളെ പഠിപ്പിക്കാനും കഴിഞ്ഞു. ഉര്‍വശീശാപം ഉപകാരമായി ഒരിക്കല്‍ കൂടി.
(ക്ഷണിക്കണം ആത്മകഥയുടെ അംശം കൂടി പ്പോകുന്നു )
Comments
Post a Comment