17. മധു സാര്‍
ടി.കെ.എമ്മിലെ ആദ്യവര്ഷം പഠിപ്പിച്ച ജി ജോര്ജു് സാറിനെപ്പറ്റി മുമ്പ് പറഞ്ഞുവല്ലോ. സാറിന്റെ കൂടെ കോളേജിലെ കലാപരിപാടികള്‍ സംഘടി പ്പിക്കുന്നതിനു സ്ഥിരമായി ഉണ്ടായിരുന്ന ആളാണ് ജി മധുസൂധനന്‍ നായര്‍ ( ജി എം എന്‍ ) സാര്‍. മധു സാര്‍ ഇലക്ട്രിസിറ്റി ബോര്ഡിോല്‍ നിന്നു അവധി യെടുത്തു കോളേജില്‍ പഠിപ്പിക്കാനായി വന്നതാ ണ്. ഹരിഹരന്‍ സാറിനെപ്പോലെ തന്നെ എന്റെ മാതൃകാ അദ്ധ്യാപകരില്‍ പ്രധാനി ആയിരുന്നു. ഹരിഹരന്‍ സാറിന്റെ രീതിയെ അല്ല മധു സാറി ന്റേതു വൈദ്യുതിയുടെ ഉത്പാദനം സംരക്ഷണം എന്ന വിഷയം ആണ് അന്ന് ഞങ്ങളെ പഠിപ്പിച്ചിരു ന്നത്. “അഞ്ജനകണ്ണെഴുതി” എന്ന തച്ചോളി ഒതേന നിലെ പാട്ടും മൂളിക്കൊണ്ടാണ് സാര്‍ ക്ലാസ്സിലേക്ക് വരുന്നത്. ഇടയ്ക്ക് മൂക്കില്‍ പൊടി വലിക്കുന്നത് സാറിന്റെ ഒരു ദൌര്ബ ല്യം ആയിരുന്നു. സാര്‍ ആദ്യം ക്ലാസില്‍ വന്നാല്‍ ആദ്യത്തെ ഒരു പതിന ഞ്ചു മിനുട്ട് ഗംഭീരമായി ക്ലാസെടുക്കും. ക്ലാസ്സെടു ക്കുമ്പോള്‍ നോട്ടെഴുതാന്‍ പാടില്ല. പൂര്ണമായി ക്ലാസ്സില്‍ പറയുന്നത് മാത്രം ശ്രദ്ധിച്ചു കൊള്ളണം . പതിനഞ്ചു മിനിട്ട് കഴിഞ്ഞു “ഇനി നിങ്ങള്‍ മനസ്സി ലാക്കിയത് സ്വയം എഴുതുക” എന്ന് പറഞ്ഞു പുറ ത്തു പോയി ഒരു പ്രാവശ്യം പൊടി വലിച്ചു ഷര്ട്ടി്ന്റെ പോക്കറ്റിന്റെ പുറത്തു തുടച്ചുകൊണ്ട് വീണ്ടും ക്ലാസ്സിലേക്ക് വരും. പരിപഥഛെദകത്തി ന്റെ (circuit breaker) പ്രവര്ത്തന തത്വം പോലെ യുള്ള ഗഹനമായ വിഷയമാണെങ്കിലും സാറിന്റെ വിശദീകരണം ഇന്നും കാതില്‍ മുഴങ്ങുന്നു.
കോളേജിലെ വാര്ഷിക കലാപരിപാടി ജോര്ജുു സാറും മധുസാറും കൂടിയാണ് സംവിധാനം ചെയ്തി രുന്നത് ഓരോ ഐറ്റത്തിനും കൃത്യമായ സമയം പ്രഖ്യാപിക്കും. അതില്‍ നിന്ന് ഒരു മിനുട്ട് പോലും കുറയുകയോ കൂടുകയോ ഇല്ല. ടി.കെ.എമ്മിലെ ആദ്യ ബാച്ച് പെണ്കുട്ടികളെക്കൊണ്ടു ചെമ്മീനി ലെ “പെണ്ണാളെ പെണ്ണാളെ” എന്ന സംഘഗാനം സാര്‍ ഓര്കസ്ട്രായോടൊപ്പം ഒന്നാം തരമായി പാടിപ്പിച്ചതോര്മ്മ വരുന്നു. അവസാന വര്ഷം എല്ലാവരും സ്റ്റേജില്‍ കയറുന്ന പതിവുണ്ടായിരുന്നു ടി.കെ. എമ്മില്‍ . ഞാനും സുഹൃത്തുക്കളും കൂടി മലയാളഭാഷയില്‍ എഞ്ചിനീയറിംഗ് പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്നു ആക്ഷേപഹാസ്യരൂപ ത്തില്‍ അവതരിപ്പിച്ചു. എച് കോട്ടന്‍ കോത്താ ണ്ടനായും സ്വിച്ചിനെ വൈദ്യുത ഗമനാഗമന നിയന്ത്രണയന്ത്രമാക്കിയും മറ്റും പരിഭാഷപ്പെടു ത്തി. കൂട്ടത്തില്‍ ഞങ്ങളുടെ ചില അധ്യാപക രെയും അനുകരിക്കാന്‍ ശ്രമിച്ചു. മധു സാറിന്റെ പൊടി വലിയും മറ്റും ഞാനാണ് അവതരിപ്പിച്ചത്. അത് ഞാന്‍ റിഹെര്സല്‍ സമയത്ത് അഭിനയിച്ച് കാണിച്ചപ്പോള്‍ സാര്‍ പല പ്രാവശ്യം എന്നെ കറക്ട് ചെയ്തു. പരിപാടി വിജയം ആയതിനു പ്രധാന കാര ണം സാറിന്റെ സംവിധാനം തന്നെ ആയിരുന്നു.
വ്യക്തിപരമായ ചില ഓര്മ്മകള്‍
എന്റെ ജീവിതത്തില്‍ മധു സാര്‍ പല വഴിത്തിരി വിനും കാരണക്കാരനായിട്ടുണ്ട്. ഞാന്‍ എഞ്ചിനീ യറിംഗ് പരീക്ഷ പാസായി പ്രൊവിഷണല്‍ സെര്ട്ടി ഫിക്കററ് വാങ്ങാന്‍ തിരുവനന്തപുരത്തെത്തി . തിരുവനന്തപുരം എഞ്ചിനീയരിംഗ് കോളേജില്‍ താല്കാനലിക നിയമനം കിട്ടുമോ എന്ന് ശ്രമിക്കാനും ജ്യേഷ്ടന്‍ ഉപദേശിച്ചു. ഐ. എ എസി.നോ ഐ.ആര്‍ .എസ്.ഇ.ക്കൊ തയ്യാറെടുക്കാന്‍ തിരുവനന്തപുരം പോലെ നല്ല സ്ഥലം ഇല്ല എന്നുള്ളത് കൊണ്ടു. ഞാന്‍ സ്റ്റാട്ട്യൂവിനു എതിരെയുള്ള ഒരു ചെറിയ ലോഡ്ജില്‍ മുറിയെടുത്തു., സര്ട്ടി്ഫിക്കറ്റ് കിട്ടാന്‍ താമസം വന്നതുകൊണ്ട് ഒരു ദിവസം വൈകു ന്നേരം റോഡരികില്‍ വെറുതെ ആളെണ്ണി നില്കു മ്പോള്‍ മധു സാര്‍ കാറിലതിലെ വന്നു. എന്നെ കണ്ടു കാര്‍ നിര്ത്തി എന്താ ഇവിടെ നില്ക്കുന്ന തെന്ന ന്വേഷിച്ചു. ഞാന്‍ കാര്യം പറഞ്ഞു. താമസം എവിടെയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തന്റെ സാധനങ്ങള്‍ എടുത്തു കൊണ്ടു വാ എന്ന് പറഞ്ഞു. എന്റെ ഒഴികഴിവുകള്‍ ഒന്നും കേള്ക്കാതെ എന്നെ നേരെ സാറിന്റെ വീട്ടില്‍ കൊണ്ടുപോയി താമസി പ്പിച്ചു. പൂജപ്പുര യില്‍ സാറിന്റെ വീട്ടില്‍ അന്ന് മൂത്ത മകനും ( സംഗീത സംവിധായകന്‍ എം ജയച ന്ദ്രന്റെ സഹോദരന്‍ ) സാറിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാര്‍ ഭാര്യയ്ക്ക് എന്നെ പരിചയപ്പെടുത്തി എനിക്ക് ഭക്ഷണവും മറ്റു സൌകര്യങ്ങളും ചെയ്തു തരാന്‍ പറഞ്ഞു. ഒന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ടു ഉറക്കം മാത്രം. ഏതായാലും അടുത്ത ദിവസം സാര്‍ ഏതോ പരീ ക്ഷയുടെ കുറെ ഉത്തരക്കടലാസുകള്‍ കൊണ്ടു വന്നു എന്നോടു മൂല്യനിര്ണ യം ചെയ്യാന്‍ പറഞ്ഞു. സന്തോഷമായി അത് ഞാന്‍ ചെയ്തു. വൈകുന്നേരം റമ്മി കളിക്കാന്‍ എഞ്ചിനീയര്‍ വിക്രമന്‍ നായരും കുടുംബവും എത്തുമായിരുന്നു. ചീട്ടു കളി അറിയാത്ത ഞാന്‍ വെറുതെ നോക്കി യിരിക്കും. ചെറിയ രീതിയില്‍ പണം വെച്ചാണ് കളി. ഞാന്‍ കണക്കെഴുതാന്‍ കൂടി. ഏതായാലും രണ്ടു ദിവസം കഴിഞ്ഞു സര്ട്ടിഫിക്കറ്റ് കിട്ടി. അതുമായി സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടരെ കാണാന്‍ പോയി. പണ്ടു എന്നെ കൊല്ലത്തേക്ക് അയച്ച കെ സി ചാക്കോ സാര്‍ തന്നെ ആയിരുന്നു ഡയരക്ടര്‍. ഞാന്‍ കാര്യം പറഞ്ഞു.. കൊല്ലത്തു നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ പാസായി, തിരുവനന്തപുരം കോളേജില്‍ താല്കാുലിക നിയമനം കിട്ടിയാല്‍ കൊള്ളാം എന്നറിയിച്ചു. “ തനിക്ക് ഒന്നാം റാങ്കോ . അതും കൊല്ലത്തു പഠിച്ചു “ . അദ്ദേഹത്തിന് തീരെ പിടിച്ച മട്ടില്ല. ഏതായാലും പറഞ്ഞതിങ്ങനെ “ ഞാന്‍ കോഴിക്കോട് സര്വ കലാശാലയില്‍ പി വി സി ആയി അടുത്ത ദിവസം പോവുകയാണ് , നിങ്ങള്‍ അടുത്ത ഡയരക്ടര്‍ ടി സി ജോര്ജി നെ കണ്ടു നോക്ക് “ . ടി.സി.ജോര്ജുല സാറിനെ കണ്ടപ്പോള്‍ “ഞാന്‍ ചാര്‍ജെടുത്തിട്ടുപോലും ഇല്ല, പിന്നെങ്ങ നെയാ?”എന്ന് ചോദിച്ചു. ചുരുക്കത്തില്‍ നിരാശ നായി ഇരിക്കുമ്പോള്‍ മധുസാര്‍ പറഞ്ഞു “ തനിക്കു ആവശ്യമുള്ള പണം ഉണ്ടാക്കാന്‍ ഞാന്‍ ട്ട്യൂഷന്‍ ശരിയാക്കി തരാം, നീ എന്റെ വീട്ടില്‍ താമസിച്ചു ഐ.എ.എസിനോ മറ്റോ എഴുതിക്കോ “ എന്ന് സമാധാനിപ്പിച്ചു. ഏതായാലും സാറിന്റെ മേല്‍ വിലാസത്തില്‍ ഞാന്‍ യൂണിവേര്സിറ്റിയിലെ പ്രൊഫഷണല്‍ എമ്പ്ലോയ്മെന്റ്റ് എക്സ്ചെഞ്ചില്‍ പേര്‍ റെജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം തന്നെ എനിക്ക് ടി.കെ. എമ്മില്‍ നിയമനം കിട്ടി. സ്ഥിര നിയമനം തന്നെ. അക്കാഡമിക് വര്ഷ്ത്തിന്റെ ഇടയില്‍ വിട്ടു പോകാന്‍ പറ്റില്ല എന്ന വ്യവസ്ഥ പാലിക്കണമായിരുന്നു. ആ വര്ഷം അവസാന മാണ് എന്നെ ആര്‍.ഈ.സി.യില്‍ ഇന്ടെര്വ്യൂവിനു വിളിച്ചത് , മധു സാറിന്റെ മേല്വിാലാസത്തില്‍ വന്ന മെമ്മോ വീട്ടിലേക്കു സാര്‍ അയച്ചു തന്നു. ഇന്ടെര്വ്യൂവിനു സാര്‍ പഠിപ്പിച്ച വിഷയത്തില്‍ നിന്ന് തന്നെ ചോദിച്ച ചില ചോദ്യങ്ങള്ക്ക്ണ നന്നായി ഉത്തരം പറയാനും കഴിഞ്ഞു. അങ്ങനെ ഞാന്‍ ആര്‍.ഈ.സി. യില്‍ അദ്ധ്യാപനാകാനും കാരണം മധുസാര്‍ തന്നെ.
വാല്ക്കഷണം: മധുസാര്‍ എന്ന കലാകാരന്റെ മകനാണ് ഇന്നത്തെ ദേശീയ അവാര്ഡു ജേതാ വായ സംഗീത സംവിധായകന്‍ ശ്രീ . എം . ജയച ന്ദ്രന്‍. സാറിന്റെ മകനെന്ന പരിചയം പുതുക്കി ഞങ്ങളുടെ വയസ്സന്സ് ക്ലബ്ബി(TKM60Plus) ലേക്ക് ക്ഷണിച്ചപ്പോള്‍ ഞങ്ങളുടെ കുമരകം വാര്ഷി കസമ്മേളനത്തില്‍ അദ്ദേഹം തിരക്കിനിടയില്‍ വരുകയും മൂന്നു മണിക്കൂര്‍ ഞങ്ങളുടെ കൂടെ കഴിയുകയും ചെയ്തു. ഞങ്ങളുടെ ഇടയിലെ വയസ്സന്‍ ഗായകരെക്കൊണ്ട് അദ്ദേഹം സംവി ധാനം ചെയ്ത ചില ഗാനങ്ങളുടെ ഏതാനും വരികള്‍ പാടിക്കുകയും കൂടെ പാടുകയും ചെയ്തു.
മധുസാറിന്റെ സ്മരണകള്ക്കു മുമ്പില്‍ എന്റെ അശ്രു പുഷ്പങ്ങള്‍.
എം.ജയചന്ദ്രനു നാള്ക്കു നാള്‍ കൂടുതല്‍ വിജയവും ഐശ്വര്യവും ആശംസിക്കുന്നു . കുമരകം സമ്മേളനത്തിലെ എന്റെ സുഹൃത്തുക്കള്‍ എടുത്ത ചില ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്ക്കുന്നു.





Comments
Post a Comment