7: .എ പി നീലകണ്Oപ്പിള്ള സാര്‍
ഞങ്ങളുടെ അവിട്ടം തിരുനാള്‍ ഹൈസ്കൂ ളില്‍ ഏറെ നാള്‍ ഹെഡ് മാസ്റ്ററായിരുന്ന എ പി നീലകണ്ഠപ്പിള്ള സാറിനെ കുറിച്ച് ഓര്മ്മി ക്കുമ്പോള്‍ ആദ്യം മുമ്പില്‍ വരുന്നത് അദ്ദേഹ ത്തിന്റെ ക്ഷിപ്രകോപവും കുട്ടികളോടുള്ള സ്നേഹപൂര്വമായ പെരുമാറ്റവും ആണ്. തൂവെള്ള വസ്ത്രം ജുബയും മുണ്ടും ആണ് സ്ഥിരം വേഷം. ഒരു സ്റ്റാലിന്‍ ടൈപ്പ് കട്ടി മീശ, സാമാന്യത്തിലധികം ഉയരം , ഘന ഗംഭീര ശബ്ദം ഇടയ്ക്കിടയ്ക്ക് മൂക്കില്‍ പൊടി 'വലിക്കുന്ന സ്വഭാവം തലയില്‍ ഏതാനും രോമങ്ങള്‍ മാത്രം ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ മുഖ മുദ്രകള്‍ .
1. ഇന്ഗ്ലീഷ് ക്ലാസ്
ഇന്ഗ്ലീഷ് ഭാഷ പൊതുവേ നമ്മുടെ സ്കൂളു കളില്‍ പഠിപ്പിക്കുന്ന രീതി ഇപ്പോഴും ശരിയാ ണോ എന്ന് സംശയം ഉണ്ട്. മലയാളം പഠിപ്പി ക്കുന്നതുപോലെ ഈ ഭാഷ പഠിപ്പിക്കാന്‍ വിഷമമാണല്ലോ. ഉച്ചാരണവും വ്യാകരണവും ഒരു പോലെ ശ്രദ്ധിച്ചാല്‍ മാത്രമേ ഈ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയൂ. മലയാളം മാത്രം പഠന മാദ്ധ്യമം ആയിരുന്ന ഞങ്ങളുടെ സ്കൂളില്‍ ഇന്ഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപ കരില്‍ എ പി സാര്‍ വളരെ ഉയര്ന്ന നിലവാരം പുലര്ത്തിയിരുന്നു. അവസാന വര്ഷം എസ് എസ് എല്‍ സി സിയില്‍ മാത്രമേ ഞങ്ങള്ക്ക് ആ ഭാഗ്യം കിട്ടിയുള്ളൂ. ക്ലാസ് ടീച്ചറും സാറ് തന്നെ. സ്പെല്ലിങ്ങില്‍ തെറ്റ് കൂടാതെ ഇന്ഗ്ലീ ഷ് എഴുതുന്നത് എങ്ങനെ എന്ന് അദ്ദേഹ മാണ് പഠിപ്പിച്ചു തന്നത്. ഇന്ഗ്ലീഷിലെ ക്നോ ളെട്ജും പ്സൈക്കൊളജിയും എല്ലാം എങ്ങ നെ നോളെട്ജും സൈക്കോളജിയുമായതെ ങ്ങനെ എന്ന് ഓര്മ്മിക്കാന്‍ അദ്ദേഹത്തിന്റെ ക്ലാസ് പ്രയോജനപ്പെട്ടു. ഉച്ചാരണം സായി പ്പിന്റെ മാതിരി അല്ലെങ്കിലും വ്യക്തമായി ഇന്ഗ്ലീ ഷ് ഭാഷയില്‍ എങ്ങനെ സംസാരിക്കാം എന്ന് ഞങ്ങ ളെ ആദ്യമായി പഠിപ്പിച്ചത് എപിസാര്‍ ആണ്. ഇന്ഗ്ലീഷ് ഗ്രാമര്‍ പഠിപ്പി ക്കുമ്പോള്‍ കര്മ്മവും ക്രിയയും ക്രിയയുടെ വക ഭേദങ്ങളും സാര്‍ ലളിതമായി പറഞ്ഞു തരും . ഇന്ഗ്ലീഷിലെ present , past, present continuous, present and past perfect എന്നീ ക്രിയാരൂ പങ്ങള്‍ എവിടെ എപ്പോള്‍ എങ്ങനെ ഉപയോഗി ക്കണമെന്ന് സാര്‍ പഠിപ്പിച്ചു. എല്ലാ ക്ലാസിലും അവസാന പത്തു മിനുട്ടില്‍ ഇടുന്ന ഡിക്ട്ടെഷന്‍ (കേട്ടെഴുത്ത്) ഞങ്ങളുടെ എല്ലാം സ്പെല്ലിംഗിലെ തെറ്റുകള്‍ ചൂണ്ടികാ ണിക്കാനും തിരുത്താനും സഹാ യിച്ചു. ഞങ്ങള്‍ എഴുതിയ ഉത്തരങ്ങള്‍ പരസ്പരം കൈമാറി ഞങ്ങളെക്കൊണ്ടു തന്നെ തെറ്റ് തിരുത്തിച്ച് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. അല്പം അഹങ്കാരത്തോടെ തന്നെ പറയട്ടെ , സാറിന്റെ ക്ലാസ്സില്‍ പഠിച്ചതിനു ശേഷം ഞാന്‍ അപൂര്വം ആയേ ഇന്ഗ്ലീഷില്‍ സ്പെല്ലിംഗില്‍ തെറ്റ് വരുത്താരുള്ളൂ .
2. .സാഹിത്യ സമാജം.
എല്ലാ ആഴ്ചയും ഒരു മണിക്കൂര്‍ സാഹിത്യ സമാജമാണ്, എല്ലാവരും മുറയ്ക്ക് എന്തെ ങ്കിലും ചെയ്തിരിക്കണം, ചെറു പ്രസംഗം ആവാം, സ്വയം എഴുതിയ കവിതയോ കഥയോ ആവാം, ലഘു നാടകങ്ങള്‍ ആവാം, എന്തിനും ആ അവസരം ഉപയോഗിക്കാം. അവരവരുടെ മുറയ്ക്ക് തയാറായി വന്നില്ലെ ങ്കില്‍ ശിക്ഷ നിസ്സാരമല്ല, പ്രത്യേകം കരുതി വെച്ചിട്ടുള്ള ചൂരല്‍ പ്യുണിനെ വിട്ടു വരുത്തി വേണ്ടത് കിട്ടും. അതുകൊണ്ടു തന്നെ എല്ലാവരും എന്തെങ്കിലും ചെയ്യുമായിരുന്നു. എവിടെ നിന്നെങ്കിലും കോപ്പിയടിച്ചു കൊണ്ടു വന്നാല്‍ പിന്നെ പറയുകയും വേണ്ട. തുറന്ന ക്ലാസില്‍ കൂട്ടുകാരെ അഭിമുഖീകരിച്ചു ശങ്ക കൂടാതെ അഞ്ചു മിനുട്ട് സംസാരിക്കുക അന്ന് അത്ര എളുപ്പമല്ലായിരുന്നു എന്നോര് ക്കു്ക, എന്നാലും എല്ലാവര്ക്കും അവസരം കിട്ടുമായിരുന്നു, സ്വന്തം സൃഷ്ടികള്‍ '. ഒരു ദിവസം നാല് പേരെങ്കിലും ഉണ്ടാവും അവതരിപ്പിക്കുവാന്‍.'
സാറിനു മുന്കോപം പലപ്പോഴും അവസാ നിക്കുന്നത് നല്ല വണ്ണം ചീത്ത വിളിച്ചാണ്. പക്ഷെ പറയുന്നത് വെളിയില്‍ കേള്ക്കു കയില്ല, ചുണ്ടനങ്ങുന്നത് കൊണ്ടു തന്നെ “ ഇതൊന്നും നിന്റെ മാത്രം കുറ്റമല്ല, നിന്നെ യൊക്കെ ഉണ്ടാക്കിയവന്റെ കുറ്റം ആണ് “ എന്ന് വരെ വ്യക്തമായി അറിയാം. തന്തക്കു പരസ്യമായി വിളിക്കുന്നില്ല എന്ന് മാത്രം. ചൂര്രല്‍ വടി അവസാനമേ എടുക്കൂ.
പൊതുവേ മടിയന്മാരും മണ്ടന്മാരുമായ ചിലര്‍ ക്ലാസില്‍ ഉണ്ടാവുമല്ലോ, അവരെ ചിലപ്പോള്‍ സാര്‍ ആറ്റരികിലുള്ള സോമന്‍ ചേട്ടന്റെ കടയില്‍ നിന്ന് മൂക്കിപ്പൊടി വാങ്ങാന്‍ പറഞ്ഞു വിടുമായിരുന്നു. അവര്‍ ക്ലാസില്‍ ഇരുന്നാലും വലിയ പ്രയോജനം അവര്ക്കും സാറിനും ഇല്ല എന്നുറപ്പായവരെ മാത്രം. നല്ല കുട്ടികളോട് സ്നേഹമാണ്, പക്ഷെ അത് ഉള്ളില്‍ മാത്രം. പുറത്തു കാണിക്കുകയില്ല. ഇന്ന് കുട്ടിയും സാറും ഒരേ ഷാപ്പില്‍ നിന്ന് മദ്യം കുടിക്കുകയോ പരസ്പ രം സിഗരെറ്റ് പങ്കിടുന്നതോ അസാധാര ണമല്ലല്ലോ. അന്ന് ഗുരു ശിഷ്യ ബന്ധം പവിത്രബന്ധം എന്ന് തന്നെ അദ്ധ്യാപകരും വിദ്യാര്ഥി്കളും കരുതിയിരുന്നു.
ഒരിക്കല്‍ മാത്രം സാറിന്റെ ചൂരല്‍ പ്രയോഗം ഞാനും അനുഭവിച്ചു. ഞങ്ങളുടെ സ്കൂളി ന്റെ അടുത്തു ഒരു നെല്ല് കൊയ്ത് വെക്കുന്ന കളം ആയി ഉപയോഗിക്കുന്ന മൈതാനം ഉണ്ട്. നല്ലതുപോലെ വെയില്‍ കിട്ടുന്ന സ്ഥലം . അവിടെ ഞങ്ങള്‍ കളിക്കാന്‍ കൂടുമായിരുന്നു. ഒരു ദിവസം ഉച്ചക്ക് ഞാനും അവിടെ ഗോലി (വട്ടു) കളിക്കാന്‍ കൂടി. സാര്‍ ഊണ് കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങള്‍ അവിടെ കളിക്കുന്നത് കണ്ടു. പൊരിഞ്ഞ വെയിലത്ത് കളിക്കുന്ന എല്ലാവരെയും ഏപി സാര്‍ വിളിപ്പിച്ചു , നല്ല കുട്ടിയായ (?) ഞാനുല്പ്പ്പെടെ എല്ലാവര്ക്കും കിട്ടി ചൂരല്‍ കഷായം . കുട്ടികള്‍ നട്ടുച്ച വെയിലില്‍ കളിച്ച് അസുഖം വരാതിരി ക്കാന്‍ ഒരു പിതാവിന്റെ സ്നേഹം അദ്ദേഹം അങ്ങനെയാണ് പ്രകടിപ്പിച്ചത് .
ഏ പി സാര്‍ - ഒന്നാം തരം നടന്‍
എ പി നീലകണ്ടപ്പിള്ള സാര്‍ ഒന്നാം തരം ഒരു നടനുമായിരുന്നു എന്നത് ഞങ്ങള്ക്ക് അത്ഭു തം ആയിരുന്നു. ഞങ്ങള്‍ സ്കൂളില്‍ ഉണ്ടാ യിരുന്ന ഒന്നിലധികം അവസരങ്ങളിലസാറും മലയാളം അദ്ധ്യാപകന്‍ ഭാസ്കരക്കു റുപ്പു സാറും കൂടി അവതരിപ്പിച്ച “ വേലുത്തമ്പി ദളവായുടെ അന്ത്യം” ഒരൊറ്റ സീന്‍ മതിയാ വുമായിരുന്നു അത് മനസ്സിലാക്കാന്‍.
വേലുത്തമ്പിദളവാ ബ്രിട്ടീഷുകാര്ക്ക് എതി രായി പ്രവര്ത്തിച്ചു എന്നറിഞ്ഞു രാജാവി ന്റെ മൌനാനുവാദത്തോടെ അദ്ദേഹത്തി ന്റെ പിന്നാലെ മണ്ണടിക്കാവില്‍ ഇംഗ്ലീഷ് പട്ടാളക്കാര്‍ എത്തി , അവരില്‍ നിന്നും ജീവനോടെ രക്ഷപ്പെടാന്‍ മാര്ഗം ഇല്ല എന്നു മനസ്സിലാക്കിയ ദളവാ ജീവനോടെ അവരു ടെ കയ്യില്‍ പെടരുത് എന്ന് തീരുമാനിച്ചു കൂടെയുണ്ടായിരുന്ന അനുജന്‍ പപ്പു തമ്പി യോട് അവര്‍ എന്നെ ജീവനോടെ പിടിക്കു ന്നതിനു മുമ്പ് സ്വന്തം വാളൂരി അനുജന്റെ കയ്യില്‍ കൊടുത്തിട്ട് “ വെട്ടെടാ തമ്പീ , വെട്ട് “ എന്നലറുന്നു. എന്നാല്‍ സ്വന്തം ജ്യേഷ്ടനെ വെട്ടാന്‍ പപ്പുത്തമ്പി മടിച്ചു നിന്നപ്പോള്‍ സ്വയം വാള്‍ നെഞ്ചിലേക്കു കയറ്റി മരി ക്കാൻ ശ്രമിക്കുന്നു, വേദന കൊണ്ടു പുളയു ന്ന ജ്യെഷ്ടനെ മരിക്കാന്‍ അനുജന്‍ സഹാ യിക്കുന്നു ഇതാണ് അവതരിപ്പിക്കപ്പെട്ട രംഗം.
വേലുത്തമ്പിദളവാ ആയി എപി സാറും അനുജന്‍ പപ്പുത്തമ്പിയായി ആയി ഭാസ്കര ക്കുറുപ്പു സാറും രംഗത്ത് ജീവിക്കുക തന്നെ ആയിരുന്നു. രണ്ടു പേരുടെയും ശബ്ദ ഗാംഭീ ര്യവും ഏതോ നാടക കമ്പനിയില്‍ നിന്ന്കടം വാങ്ങിയ ഗംഭീരമായ വേഷവും ഇട്ടുള്ള അഭിനയം കാണാന്‍ ഞങ്ങള്ക്ക് ഭാഗ്യമു ണ്ടായി.
ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുമ്പാ യി അദ്ദേഹം അറിയാതെ എന്നോടു ഒരു ചെറിയ തെറ്റ് ചെയ്തു എന്ന് കൂടി കുറിക്ക ട്ടെ. . ഞങ്ങളുടെ സ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ കുറെ വര്ഷങ്ങളായി ഒന്നോ രണ്ടോ ഫസ്റ്റ് ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നതു. വിജയശതമാനം 25 നടുത്തും. എന്നാല്‍ ഞങ്ങളുടെ ബാച്ചില്‍ ഏഴ് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു, വിജയ ശതമാനം 30 നടുത്തുമുണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതല്‍ മാര്ക്ക് വാങ്ങിയത് ഞാനായിരുന്നു. എന്നാല്‍ അടുത്ത വാര്ഷികത്തില്‍ ഏറ്റവും കൂടുതല്‍ മാര്ക്ക് വാങ്ങിയ കുട്ടിക്കർഹതപ്പെട്ട പ്രൊഫിഷ്യന്സി പ്രൈസ് രണ്ടാമതായിരുന്ന ഒരു പെണ്കുട്ടിയ്ക്ക് കൊടുത്തു. ഏ പി സാറിനെ ആഫീസില്‍ ഉണ്ടായിരുന്ന മാനെജു മെന്റിന്റെ (ബ്രാഹ്മണ സമൂഹം സ്കൂള്‍ ) ആരോ തെറ്റിദ്ധരിപ്പിച്ചുതാവാനെ വഴിയു ള്ളൂ.. ഞാന്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ ആയിരുന്നത് കൊണ്ടു നാട്ടില്‍ അവധിക്കു ചെന്നപ്പോ ഴാണ് ഈ വിവരം അറിഞ്ഞത്. എന്റെ ക്ലാസ്സില്‍ ഉള്ള ആരോ പറഞ്ഞു സത്യാവസ്ഥ മനസ്സിലായപ്പോള്‍ സാറിനോട് വിവരം പറഞ്ഞു. അദ്ദേഹം സ്വന്തം തെറ്റ് തിരുത്തി മഹാത്മാഗാന്ധി യുടെ “ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ “ എന്ന പുസ്തകം ക്ഷമാപ ണക്കുറിപ്പോടെ എനിക്ക് തപാലില്‍ അയച്ചു തരികയും ചെയ്തു.
ഏപി സാറിനും കുറുപ്പ് സാറിനും എന്റെ ആദരാഞ്ജലികള്‍
Comments
Post a Comment