19: ടി.കെ.എമ്മിലെ മറ്റു ചില അധ്യാപകര്‍

ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജിലെ മറ്റധ്യാ പകരില്‍ ഓര്മ്മ വരുന്നത് എം.എ. മാത്യു (മത്താ യി)സാറിനെയും രാജഗോപാ ലന്‍ സാറിനെയും പത്മനാഭയ്യര്‍ സാറിനെ യുമാണ്. രാജഗോപാലന്‍ സാര്‍ എന്തൊ അസുഖംവന്നു അകാല ചരമം അടഞ്ഞു എന്നറിഞ്ഞു. പൊതുവേ ഗൌരവ സ്വഭാവ ക്കാരനായിരുന്നു രാജഗോപാലന്‍ സാര്‍. എം.എ, മാത്യു സാര്‍ അമേരിക്കയില്‍ മക്കളുടെ കൂടെ താമസിക്കുന്നു എന്നും കേട്ടു. അയ്യര്‍ സാര്‍ കഴിഞ്ഞ വര്ഷം ഞങ്ങളുടെ വാര്ഷി്ക സമ്മേളനത്തില്‍ വന്നു ഗുരുവന്ദന ചടങ്ങില്‍ പങ്കുകൊണ്ടു. 
എം എ മാത്യു സാര്‍ വളരെ ആത്മാര്ഥ മായി ഞങ്ങളെ അടിസ്ഥാന വിഷയമായ സര്ക്യുറ്റ് തിയറി ആയിരുന്നു പഠിപ്പിച്ചത്. ഞങ്ങളുടെ ഒന്നിലധികം ലബോറട്ടറി ക്ലാസു കളിലും സര്‍ വന്നിരുന്നു. പൊതുവേ നല്ല ക്ലാസ് ആണ്, സാറിനു ഇടയ്ക്ക് കണ്ണ് പെട്ടെ ന്നടയ്ക്കുന്ന ഒരു സ്വഭാവം ഉണ്ട്, ചിലപ്പോള്‍ അത് അനിയന്ത്രിതമാകും . പക്ഷെ അത് സാറിന്റെ ക്ലാസിനെ ഒരിക്കലും ബാധിച്ചിരു ന്നില്ല, ചെറിയ ഒരു അപാകത അത്ര തന്നെ. ലാബ് ക്ലാസ്സില്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവും .

ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ മറ്റൊരു അധ്യാപകന്‍ അപ്പച്ചനെന്നു വിളിക്കുന്ന പി ജെ ജോസഫ്‌ എന്ന രസികനായ ആറടി പൊക്കമുള്ള സാര്‍ ഉണ്ടായിരുന്നു. അദ്ദേഹ ത്തിന് ലാബിലെ കൂടുതല്‍ സങ്കീര്ണമായ കണക്ഷനൊന്നും നോക്കാനറിയില്ല. ഒരി ക്കല്‍ ഞങ്ങള്‍ കുറച്ചു കൂടുതല്‍ കണ ക്ഷനുള്ള ഒരു പരീക്ഷണത്തിന്റെ വയറിംഗ് ചെയ്ത ശേഷം കണക്ഷന്‍ ചെക്ക് ചെയ്യാന്‍ അപ്പച്ചനെ വിളിച്ചു. അദ്ദേഹം അടുത്തു വന്നു ,ആകെ കൂടെ ഒന്നു നോക്കി. സംഗതി അത്ര പന്തിയല്ല എന്ന് തോന്നി ഞങ്ങളോട് പറഞ്ഞു : “ ഒരുകാര്യം ഞാന്‍ പറയാം , ഇത്ര യധികം വയര്‍ ഇവിടെ ഉപയോഗിക്കേണ്ട ആവശ്യമില്ല, പിന്നെ നിങ്ങള്ക്ക് സംശയം വല്ലതും ഉണ്ടെങ്കില്‍ നിങ്ങള്‍ ശ്രീ മതതായി യോട് ചോദിച്ചാല്‍ മതി “ (One thing I am certain, So much wire is not necessary here. If you have any doubt ask Mr.Mathai) എന്ന് പറഞ്ഞു തലയൂരി. മത്തായി സാര്‍ വന്നു ഞങ്ങളുടെ കണക്ഷന്‍ പരിശോധിച്ച് തന്നു.
അയ്യര്‍ സാര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഇല ക്ട്രിക്കല്‍ ഉപകരണങ്ങളും അളവു കളും എന്ന വിഷയമായിരുന്നു. തീരെ വിര സമായ ഒരു വിഷയം . അദ്ദേഹം ഞങ്ങളെ പഠിപ്പിക്കാന്‍ ഉപയോഗിച്ചതു അതിലും ബോറായ ഒരു പുസ്തകവും , ഗോള്‍ഡിംഗ് എന്നയാള്‍ എഴുതിയ ഒരു പുസ്തകവും. ഇക്കാരണത്താല്‍ അയ്യര്‍ സാറിന്റെ ക്ലാസ് അത്ര ആസ്വാദ്യകരമായിരുന്നില്ല. പക്ഷെ സാര്‍ അന്നും ലോക പരിചയത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ഞാന്‍ ആര്‍.ഈ.സി. യിലേക്ക് പോകാന്‍ തീരുമാ നിച്ചപ്പോള്‍ “ആര്‍.ഈ.സി. എല്ലാവരും വിചാരിക്കുന്നത് പോലെ സ്വര്‍ഗമൊന്നും അല്ല. കേന്ദ്ര സം സ്ഥാന സര്ക്കാരുകളുടെ സംയുക്ത സംരം ഭമായ ആ സ്ഥാപനം രണ്ടമ്മമാരുടെ കുട്ടിക്ക പാലു കിട്ടുകയില്ല എന്ന പോലെ പല കാര്യങ്ങളിലും പ്രശ്നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് , പ്രത്യേകിച്ചും സേവന വേതന വ്യവസ്തകളില്‍ “ . അധികം താമ സിയാതെ എനിക്ക് ഇത് മനസ്സിലാകുകയും ചെയ്തു. ആര്‍.ഈ.സി. സ്വയം ഭരണമുള്ള എന്‍.ഐ.റ്റി. ആയി കേന്ദ്ര സര്ക്കാരിന്റെ മാനവ ശേഷി വിഭവ വികസന വകുപ്പിന്റെ മാത്രം സ്ഥാപനം ആവുന്നത് വരെ പ്രശ്ന ങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നുവല്ലോ.

Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും