13.ഫിസിക്സിലെ സുബ്രമണ്യന്‍ സാറും നമ്പൂതിരി സാറും

ആദ്യവര്ഷം ഡ്രായിംഗ് കൂടാതെ സയന്സ് വിഷയങ്ങളായ ഫിസിക്സ് കെമിസ്റ്റ്രി കണ ക്കു ഹ്യുമാനിറ്റീസ് (ഇങ്ങ്ലീഷ്‌) എന്നീ വിഷ യങ്ങളായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഫിസിക്സില്‍ രണ്ടു സാറന്മാരാണ് ഉണ്ടാ യിരുന്നത്, സുബ്രമണ്യന്‍ സാറും നമ്പൂതിരി സാറും . അതില്‍ സുബ്രമണ്യന്‍ സാര്‍ ഒന്നാം വര്ഷക്കാരുടെ ചീഫ് അഡ്വൈസര്‍ കൂടി ആയിരുന്നു. 15 – 20 കുട്ടികള്ക്ക് ഒരു അഡ്വൈസര്‍, ഒരു ക്ലാസിലെ അറുപതു കുട്ടികള്ക്ക് ഒരു സീനിയര്‍ അഡ്വൈസര്‍ , ഒരു വര്ഷ‍ത്തെ എല്ലാ ക്ലാസിനും കൂടി ഒരു ചീഫ് അഡ്വൈസര്‍ ഇങ്ങനെ ആയിരുന്നു അഡ്വൈസര്‍ മാര്‍ ഉണ്ടായിരുന്നത്.
സുബ്രമണ്യന്‍ സാര്‍ പഠിപ്പിക്കേണ്ടിയിരുന്നത് മെക്കാനിക്സിലെ ഡയനാമിക്സ് ആയിരു ന്നു , പക്ഷെ ഓരോ ക്ലാസ്സിലും അദ്ദേഹം അഡ്വൈസറി സമ്പ്രദായത്തിന്റെ ഗുണഗണ ങ്ങളെപ്പറ്റി ആയിരുന്നു കൂടുതലും സംസാരി ച്ചതു ശരിക്കും ഉപദേശം തന്നെ. വല്ലപ്പോഴും ഋജു രേഖയില്‍ ഉള്ള ചലനത്തെ കുറിച്ചോ പ്രോജെക്ല്‍ല്സിനെ കുറിച്ചോ പഠിപ്പിച്ചാ ലായി. ഉപദേശം നല്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. ഫലം വര്ഷാ വസാനം ആയപ്പോള്‍ അദ്ദേഹം പഠിപ്പിക്കേ ണ്ട വിഷയത്തിന്റെ പാട്യഭാഗത്തിന്റെ മൂന്നി ലൊന്നു പോലും അദ്ദേഹം ക്ലാസ്സില്‍ പഠിപ്പി ച്ചിട്ടില്ല. അന്ന് യൂണിവേര്സിറ്റി പരീക്ഷക്ക്‌ സിലബസ്സിന്റെ എല്ലാ ഭാഗത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാവും. ഞങ്ങളുടെ വര്ഷാന്ത പരീക്ഷയ്ക്ക് ഞങ്ങള്‍ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു.. ഞങ്ങളെ പഠിപ്പിക്കാത്ത ഭാഗങ്ങളില്‍ നിന്നായിരുന്നു കൂടുതലും ചോദ്യങ്ങള്‍. ക്ലാസ്സില്‍ അത്ര മോശമല്ലാതെ പഠിച്ചിരുന്ന എന്നെപോലെ ഉള്ളവര്ക്ക് പോലും ആകെ ഉത്തരം എഴുതേണ്ടിയിരു ന്ന അഞ്ചു ചോദ്യങ്ങളില്‍ രണ്ടു ചോദ്യ ങ്ങള്ക്ക് മാത്രമേ ഉത്തരം എഴുതാന്‍ കഴിഞ്ഞുള്ളു. ആദ്യവര്ഷം ആയതു കൊണ്ടു സിലബസ വെച്ച് പുസ്തകം നോക്കി തനിയെ പഠിക്കാനുള്ള കഴിവുമില്ലായിരുന്നു. പരീക്ഷ കഴിഞ്ഞു എല്ലാവരും കൂടി സാറിന്റെ അടുത്തു ചെന്ന് പരാതി പറഞ്ഞു . ചോദ്യ ങ്ങള്‍ സിലബസ്സില്‍ ഇല്ലാത്തതാണ് എന്ന് കാണിച്ചു യൂണിവേര്സിറ്റിക്ക് എഴുതാന്‍ നിര്ബന്ധിച്ചു. അങ്ങനെ ചോദ്യപേപ്പര്‍ വളരെ വിഷമം കൂടിയാതായാല്‍ പരീക്ഷക്ക് അഞ്ചിന് പകരം മൂന്നോ മറ്റൊ ചോദ്യങ്ങ ള്ക്ക് ശരിയായ ഉത്തരം എഴുതിയാല്‍ മതി എന്ന കണക്കാക്കി മാര്ക്ക് കൂട്ടിയിടുന്ന പതിവുണ്ടായിരുന്നു. ഏതായാലും സാര്‍ യൂണിവേര്സിറ്റിക്ക് എഴുതിയതിന്റെ ഫലമാ യോ അല്ലയോ അറിയില്ല വെറും രണ്ടു ചോദ്യം എഴുതിയ എനിക്ക് 80 മാര്ക്ക് കിട്ടി. മറ്റുള്ളവര്ക്കും അവരവര്‍ എത്ര ചോദ്യ ഭാഗങ്ങള്‍ ശരിയായി എഴുതി എന്നതനു സരിച്ചു എല്ലാവ ര്ക്കും സാമാന്യം നല്ല മാര്ക്ക് കിട്ടി. അങ്ങനെ എല്ലാം ശുഭ പര്യവ സാനമായി.
സുബ്രമണ്യന്‍ സാറിന്റെ മറ്റൊരു പ്രത്യേകത അദ്ദേഹം ചില ഇങ്ങ്ലീഷ്‌ വാക്കുകള്‍ സ്ഥാന ത്തും അസ്ഥാനത്തും ഉപയോഗി ക്കും എന്നതായിരുന്നു . ചിലപ്പോള്‍ ക്ലാസ്സില്‍ ഞങ്ങള്‍ ബോറടിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഒരു പ്രത്യേക വാക്ക് എത്ര തവണ പറഞ്ഞു എന്ന് ഞങ്ങള്‍ വര വരച്ചു കൂട്ടി ഇടു മായി രുന്നു , സമയം കൊല്ലാന്‍ വേണ്ടി. ഫിസി ക്സിലെ തന്നെ മറ്റൊരാള്‍ കെ ജി നമ്പൂ തിരി സാര്‍ ആയിരുന്നു . അദ്ദേഹം ക്ലാസ് നേരെ ചൊവ്വേ എടുക്കും . എന്‍ സി സി യുടെ ആഫീസറായിരുന്നു നമ്പൂതിരിസാര്‍. ഏതൊ ഒരു യുദ്ധ കാലമായതു കൊണ്ടു എല്ലാവര്ക്കും നിര്ബന്ധിതമായി എന്‍ സി സി പരിശീലനം കൊടുക്കാന്‍ ഉത്തരവായി. പൊതുവേ ഞാന്‍ ഇത്തരം കായിക അധ്വാ നം ഉള്ള പരിപാടിക്കു മുമ്പോട്ട്‌ പോകുന്ന പതിവില്ല. നിര്ബന്ധിത പരിശീലനം ആയ തു കൊണ്ടു ഞാനും പോയി. പക്ഷെ ഞാന്‍ മാത്രം ലെഫ്റ്റ് റൈറ്റ് മാര്ച്ച് ചെയ്യുമ്പോള്‍ എന്റെ കാലു വെക്കുന്നത് ശരിയായില്ല. വിദ്യാര്ഥി അണ്ടറാഫീസറും ശ്രമിച്ചു അവസാനം നമ്പൂതിരി സാറിന്റെ മുമ്പില്‍ എത്തിച്ചു എന്റെ മാര്ച്ചിംഗ് ശരിയാക്കാന്‍ , പക്ഷെ സാറും കുറെ ശ്രമിച്ചു . എന്നിട്ടും എന്റെ മാര്ച്ചിംഗ് രീതി ശരിയായില്ല, കുറെ പ്രാവ ശ്യം ചെയ്യിച്ചിട്ടും ശരിയാകാത്തത് കൊണ്ടു എന്നെ കുറെ വഴക്ക് പറഞ്ഞു വിട്ടു. പക്ഷെ കാരണം എന്റെ ഒരു കാലിനു മറ്റേ കാലിനേ ക്കാള്‍ ഒരിഞ്ചോളം നീളം കുറവാണ് എന്ന തായിരുന്നു. അതുകൊണ്ടു ഒരു കാല്‍ അല്പം കറങ്ങിപ്പോകുന്നു. അത് കൊണ്ടാണ് മാര് ച്ചിംഗ് ശരിയാകാഞ്ഞത്‌ എന്ന് ഞാന്‍ മനസ്സിലാക്കി. ജന്മത്തിലെ കുഴപ്പം പരിഹരി ക്കാൻ പരിശീലനം മാത്രം കൊണ്ടാവുക യില്ലല്ലോ. ഇത് പക്ഷെ നമ്മുടെ എന്‍ സി സി ആഫീസര്മാര്ക്ക് മനസ്സിലായില്ല. ഏതാ യാലും അധികം ബുദ്ധിമുട്ടാതെ വര്ഷം കഴിഞ്ഞു കിട്ടി.
സുബ്രമണ്യന്‍ സാര്‍ കഴിഞ്ഞ വര്ഷം അമേരിക്കയില്‍ വെച്ച് മക്കളുടെ കൂടെ ആയിരുന്നപ്പോള്‍ വാര്ധക്യസഹജമായ രോഗം മൂലം ദിവംഗതനായി . സാറിനു എന്റെ ആദരാഞ്ജലികള്‍.നമ്പൂതിരി സാര്‍ കൊല്ലത്ത് തന്നെ ആരോഗ്യവാനായിരിക്കുന്നു എന്നറി യുന്നു. അടുത്തു അവിടെ ഏതൊ പൂർവ്വ വിദ്യാര്ഥി സമ്മേളനത്തില്‍ പ്രസംഗിച്ചതായി വായിച്ചു എന്ന് തോന്നി.
അടിക്കുറിപ്പ്: നമ്പൂതിരി സാറും ദിവംഗത നായി എന്നറിയുന്നു . സാറിനും എന്റെ അശ്രു പുഷ്യാഞ്ജലികൾ.

Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും