11:ടികെ എം പ്രിന്സി പ്പല്‍ എം കെ എ ഹമീദ് സാര്‍
വിക്ടോറിയ കോളേജില്‍ നിന്ന് പ്രീ യുനിവേ ര്സിറ്റി പാസായി ഏതെങ്കിലും പ്രഫഷണല്‍ കോര്സിനു ചെരാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ അന്ന് പ്രൊഫഷണല്‍ കോര്സു കളിലെക്കുള്ള പ്രവേശനം യുപ്രി യുടെ ഫിസിക്സ് കെമിസ്ട്രി മാത്സ് ബയോളജി വിഷയങ്ങള്ക്കുുള്ള 50 മാര്ക്ക് വെച്ച് ആകെ 200 മാര്ക്കിനെ മാത്രം അടിസ്ഥാന മാക്കി ആയിരുന്നു. പൊതുവേ എല്ലാ വിഷയ ങ്ങള്ക്കും നല്ല വണ്ണം തയാറെടുത്തിരുന്നു എങ്കിലും ഫിസിക്സിന് മാര്ക്ക് കുറഞ്ഞു പോയി. കൂടുതല്‍ കണക്കുകള്‍ ചെയ്തു പഠിച്ചു തിയറി എഴുതിയത് അത്ര നന്നായില്ലാ യിരുന്നു എന്ന് തോന്നി. 50 ല്‍ വെറും മുപ്പ ത്തഞ്ചു മാര്ക്ക് മാത്രം . ബാക്കി വിഷയ ങ്ങള്ക്ക് 47, 48, 50 എന്നിങ്ങനെ കിട്ടിയെ ങ്കിലും ഫിസിക്സിനു മാര്ക്ക് കുറഞ്ഞത് കൊണ്ടു ആദ്യത്തെ താല്പര്യം ആയ മെഡി സിന് പ്രവേശനം കിട്ടിയില്ല. അന്നും സംവര ണത്തിനെതിരെ കോടതിയെ സമീപിച്ച 7 – 8 പേര്ക്ക് പ്രവേശനം കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. എങ്കിലും കോടതിയില്‍ പോ കാന്‍ തയ്യാറാകാത്ത മറ്റു പലരെയും പോ ലെ എനിക്കും പ്രവേശനം കിട്ടിയില്ല. രണ്ടാ മത്തെ ചോയ്സായ എഞ്ചിനീയറിങ്ങിനും ആദ്യത്തെ ലിസ്റ്റില്‍ വന്നില്ല. രണ്ടാമത്തെ ലിസ്റ്റില്‍ നിന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയ രക്ടരുടെ തിരുവനന്തപുരത്തെ ആഫീസില്‍ ഒരു ഇന്റര്‍വ്യു നടത്തി എന്നെ കൊല്ലം ടി കെ എം എഞ്ചി നീയറിംഗ് കോളേജില്‍ ചേരാൻ അനുവാദം ആയി . അങ്ങനെ 1963 ജൂലൈ മാസം കൊല്ലം തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജില്‍ പ്രവേശനം നേടി. 1963 മുതല്‍ 1968 വരെ അവിടെ പഠിച്ച വര്ഷ്ങ്ങളില്‍ എന്നെ പഠിപ്പിച്ച ചില അദ്ധ്യാ പകരെപ്പറ്റി ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു എങ്കിലും മറ്റു ചിലരെയും കൂടി ഇവിടെ ഓര്മ്മിക്കാന്‍ ശ്രമിക്കുന്നു. ആദ്യം അന്ന ത്തെ ഞങ്ങളുടെ പ്രിന്സിപ്പലായിരുന്ന എം കെ എ ഹമീദ് സാറിനെ കുറിച്ചു തന്നെയാ വട്ടെ.
ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ ആദ്യത്തെ പ്രിന്സിസപ്പല്‍ മോര്ലി് എന്നയാളായിരുന്നു. തുടര്ന്നു കുറച്ചു നാൾ പത്മനാഭയ്യർ പ്രിന്സിപ്പല്‍ ആയി. അതിനു ശേഷം പ്രിൻസിപ്പലായതു സ്ഥാപകനായ മനുഷ്യ സ്നേഹി തങ്ങള്‍ കുഞ്ഞു മുസലിയാ രുടെ ജാമാതാവായ ഹമീദ് സാറായിരുന്നു. കര്ശനമായ അച്ചടക്കം പാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു അദ്ദേഹം ടി കെ എമ്മിന്റെ വളര്ച്ചയില്‍ കാര്യമായ സംഭാവന ചെയ്തിരുന്നു.
വിദ്യാര്ഥികളെ ആയാലും അദ്ധ്യാപകരെ ആയാലും സാര്‍ വരച്ച വരയില്‍ തന്നെ നിര്ത്തി യിരുന്നു. കണ്ടാല്‍ തന്നെ ആറടി യോളം ഉയരമുള്ള ആജാനു ബാഹു. ഒരി ക്കലും സാര്‍ ചിരിച്ചു കണ്ടിട്ടില്ല, എല്ലായ്പ്പോ ഴും മുഖത്ത് തികഞ്ഞ ഗൌരവം മാത്രം .അമേരിക്കയിലെ മിസൌരി യൂണിവേര്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എം എസ് ബിരുദ ധാരിയാ യിരുന്ന സാര്‍ ഞങ്ങള്ക്ക് തെര്മ്മോ ഡയനാമിക്സ് എന്ന വിഷയം പഠിപ്പിക്കാന്‍ കുറച്ചു നാള്‍ ക്ലാസ്സില്‍ വന്നിരുന്നു. ലെവിറ്റ് എന്നയാള്‍ എഴുതിയ നല്ലൊരു പുസ്തകം ആയിരുന്നു ടെക്സ്റ്റ് ബുക്ക്. സാറിന്റെ ക്ലാസ്സും അത്ര മോശമൊന്നും ആയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ രണ്ടാം വര്ഷക്കാരായ ഞങ്ങള്‍ അല്പ്പം ഭയത്തോ ടെയാണ് ഇരുന്നത്.
സാറിന്റെ ഭരണ കാലത്ത് തുടങ്ങി വെച്ച പല സമ്പ്രദായങ്ങളും ടി കെ എമ്മിലെ അദ്ധ്യയന രീതികളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാര്ത്ഥികളെക്കൊണ്ട് വിലയിരുത്തുന്ന സമ്പ്രദായം അന്ന് മുതല്‍ തന്നെ ടി കെ എമ്മില്‍ നിലവില്‍ ഉണ്ടായിരുന്നു. ഒരു അദ്ധ്യാപകന്‍ എങ്ങ നെ ആയിരിക്കണം എന്നതിനെ അടിസ്ഥാ നമാക്കി ഉണ്ടാക്കിയ ഒരു ചോദ്യാവലി കുട്ടികളെക്കൊണ്ടു പേരെഴുതാതെ പൂരിപ്പിച്ചു വാങ്ങി അദ്ധ്യാപകര്‍ അത് സ്വയം അപഗ്രഥനം ചെയ്തു തന്റെ പരിമിതി കളും അപാകതകളും പരിഹരിക്കുക എന്നതായി രുന്നു ഇതിന്റെ ഉദ്ദേശം അതാതു അദ്ധ്യാ പകര്‍ അല്ലാതെ മറ്റാരും ഈ ചോദ്യാവലി കാണുകയോ കാണാന്‍ ആവശ്യപ്പെടുക യോ ചെയ്തില്ല. ബിരുദം നേടിയ ശേഷം 1968 – 69 കാലത്ത് ഞാന്‍ അവിടെ അദ്ധ്യാപകന്‍ ആയി ചേര്ന്നിട്ട് മൂന്നു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പഠിപ്പിച്ച കുട്ടികളെ ക്കൊണ്ട് ഈ ചോദ്യാവലി പൂരിപ്പിച്ചു വാങ്ങിയി രുന്നു. എഞ്ചിനീയറിംഗ് അധ്യാപകര്ക്ക് അന്നും ഇന്നും കാര്യമായ പരിശീലനം കിട്ടാന്‍ അവസരം ഇല്ലായിരുന്നു, അതുകൊണ്ടു പലരും ഞങ്ങളുടെ നല്ല അധ്യാപകരെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് മാത്രം . എന്റെ അദ്ധ്യാപന രീതി രൂപപ്പെടു ത്തുവാന്‍ എന്റെ തൊട്ടു ജുണിയറായിരുന്ന എന്റെ ആദ്യ വിദ്യാര്‍ഥികളുടെ അഭിപ്രായം വളരെ സഹായകരമായിരുന്നു.
മറ്റൊരു കാര്യം ഹമീദ് സാര്‍ വിദ്യാര്ഥികളും അദ്ധ്യാപകരും കര്ശനമായി വസ്ത്ര ധാരണ രീതി എങ്ങനെ ആയിരിക്കണം എന്ന് നിര്ദ്ദേശിച്ചിരുന്നു. മുണ്ടും ലുങ്കിയും ഉടുത്ത് അവധി ദിവസം പോലും കോളേ ജില്‍ ലൈബ്രറിയില്‍ പോലുമോ വരാന്‍ പാടില്ല. ഒരു ദിവസം വൈകു ന്നേരം ചിലരെ സാറ് തന്നെ ലൈബ്രറിയില്‍ വെച്ച് പിടികൂടി എന്ന് കേട്ടു. ഇടിമുറിയും ഒന്നുമില്ലാതെ തന്നെ കുട്ടികള്‍ അനുസരിച്ചിരുന്നു എന്നതും സത്യം. അത് ടി കെ എമ്മിനെ അന്നത്തെ മറ്റു സര്ക്കാര്‍ പ്രൈവറ്റ് കോളേജുകളില്‍ നിന്ന് വ്യത്യസ്തമാക്കുകയും ചെയ്തതു ഇത് പോലെയുള്ള അച്ചടക്കമാ യിരുന്നു.
അദ്ധ്യാപകര്‍ കൃത്യ സമയത്ത് ക്ലാസ് തുടങ്ങുക , കുട്ടികള്‍ ക്ലാസില്‍ വരുക, അദ്ധ്യാപകര്‍ ആരെ ങ്കിലും അവധി എടുത്താല്‍ മറ്റുള്ളവര്‍ ആരെ ങ്കിലും ക്ലാസ് എടുക്കുക എന്നീ നല്ല വഴക്കങ്ങള്‍ ഇന്നും അവിടെ ഉണ്ടെന്നാണ് അറിയുന്നത്. പല സര്ക്കാര്‍ കൊളെജുകളിമും പകുതിയിലധികം ക്ലാസുകള്‍ ഫ്രീ വിടുന്ന പതിവുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്
മറ്റു ചില കാര്യങ്ങൾ കൂടി .
അഡ്വൈസറി സമ്പ്രദായം
കുട്ടികളുടെ എല്ലാ രീതിയിലും ഉള്ള സഹായത്തിനും ഉപ ദേശത്തിനും ഏകദേശം 15 കുട്ടികൾക്ക് ഒരദ്ധ്യാപകൻ ഒരു ക്ലാസിന് ഒരു സീനിയർ അദ്ധ്യാപകൻ എന്നവർ ഉൾപ്പെട്ട Advisory system സാർ നിലവിൽ വരുത്തി , കുട്ടികളുടെ സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാ പഠന വ്യക്തിപര സഹായങ്ങളും ഇതിൽ നിന്ന കിട്ടു മായിരുന്നു.
സ്പോർട്ട്സ് ഗെ യിംസ്
നല്ല കളിക്കാരെ തിരഞ്ഞുപിടിച്ചു കോളേ ജിൽ പ്രവേശനം കൊടുത്ത് കോളേജിൽ അന്ന് ഫുട്ബോൾ വോളിബോൾ , ബാസ്ക്കറ്റ് ബോൾ കിക്കറ്റ് എന്നിവക്ക് ഒന്നാം തരം ടീമുകൾ ഉണ്ടാക്കാൻ ഹമീദ് സാർ മുൻകയ്യെ ടുത്തു കേരള ഇന്ത്യൻ യുണിവേഴ്സിറ്റി ടീമുകളിലേക്ക് പല വിദ്യാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ടു. പി സി എം കുഞ്ഞി രാധാകൃഷ്ണൻ (ഫുട്ബാള്‍ ) പി.ജെ. സണ്ണി ഹാരിസ് (ബാസ്കറ്റ്രാ ബാല്‍ ) മുഹമ്മദ് കുഞ്ഞി, ജോര്‍ജു ജോഹ്ന്സന്‍ അബ്ദല്ഹ്ന്‍റ (വോളിബോള്‍ ) രാമാനുജം (ടേബിള്‍ ടെന്നീസ് ) എന്നിവർ നിരന്തരം സംസ്ഥാന ടീമുകളിൽ അംഗങ്ങളായിരുന്നു.
ഞങ്ങള്‍ മൂന്നാം വര്ഷം ആയപ്പോള്‍ ഹമീദ് സാര്‍ സ്റെയ്റ്റ് പ്ലാനിംഗ് ബോര്ഡു ഉപാദ്ധ്യക്ഷനും എം എല്‍ എയും ആകുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തന്നെ അന്നത്തെ കൊണ്ഗ്രെസ്സ് നേതാവായി രുന്ന ടി ഒ ബാവായുടെ ബന്ധുവായ സാര്‍ വിട്ടു പോയി. അദ്ദേഹം പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി ചെയര്മാ നായും പ്രവര്ത്തി ച്ചു. പിന്നീട് ആലുവായില്‍ ഏതോ വ്യവസായ സ്ഥാപനം നടത്തിയിരുന്നു എന്നും അറിഞ്ഞു 1930ല്‍ ജനിച്ച സാര്‍ നവംബര്‍ 25 1998 ല്‍ ദിവംഗതനായി.
ഹമീദ് സാറിന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ

Comments
Post a Comment