24:എന്റെ ഗൈഡ് പ്രൊഫ. മഹാലനാബിസും ആദ്യത്തെ പ്രബന്ധവും
ഐ.ഐ.റ്റി.ഡല്ഹിയില്‍ എന്റെ ഗവേഷണ ത്തിനു വഴികാട്ടി ആയി മേല്നോട്ടം വഹിച്ചത് പ്രൊഫസര്‍ എ.കെ.മഹലനാബിസ് (ഏ.കെ. എം)ആയിരുന്നു. സഹഗൈഡായി ഡോ. സുരേന്ദ്രപ്രസാദ് ഉണ്ടായിരുന്നുവെങ്കിലും ഗുരുവായി പ്രൊഫ.എകെഎമ്മി നെ മാത്രമേ എനിക്ക് കണക്കാക്കാനാവൂ. അതിനു ഒട്ടനവ ധി കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഗൈഡന്സിന്റെ പ്രത്യേക രീതി.
ഗവേഷണ മേല്നോട്ടം വഹിക്കുന്നവര്‍ പലത രമുണ്ട്. വിദ്യാര്ഥിയുടെ കൂടെയിരുന്നു കാര്യങ്ങള്‍ ചെയ്യുന്നവര്‍ മുതല്‍ വിദ്യാര്ഥി യെ കണ്ടാല്‍ ഒളിച്ചു പോകുന്നവര്‍ വരെ. എന്റെ പ്രൊഫസറെ സംബന്ധിച്ചാണ് എങ്കില്‍ അദ്ദേഹത്തിന്റെ രീതി ഒരി ക്കലും എല്ലാവര്ക്കും ഒരുപോലെയായിരുന്നില്ല. ഗവേഷണവിദ്യാര്ഥിയുടെ കഴിവുകളും കഴിവു കേടുകളും മനസ്സിലാക്കി അദ്ദേഹം മേല്നോട്ട രീതി മാറ്റിയിരുന്നു. കാര്യങ്ങള്‍ തനിച്ചു ചെയ്യാന്‍ കഴിവു ള്ള പക്വതയുള്ള വിദ്യാര്ഥികളെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ അവര്‍ ചെയ്യുന്നതില്‍ ഇടപെടു കയുള്ളൂ. ചെയ്തുകൊണ്ടിരിക്കുന്ന ജോലി എവിടെ യെങ്കിലും തടസ്സപ്പെടുമ്പൊഴോ അതിന്റെ സ്വാഭാവികമായ അന്ത്യത്തില്‍ എത്തുമ്പോഴോ മാത്രമാണ് അദ്ദേഹം ഇടപെ ടുക. സ്വാഭാവികമായും തടസ്സങ്ങള്‍ ഉണ്ടാ. യാല്‍ അത് എങ്ങനെയെങ്കിലും അദ്ദേഹം മനസ്സിലാക്കും. അതിനു ശേഷം രണ്ടോ മൂന്നോ പ്രാവശ്യം ഏതാനും മണി ക്കൂറുകള്‍ വിദ്യാര്ഥിയുടെ കൂടെ ഇരുന്നു ചെയ്യുന്നതെ ന്തെന്ന് കാര്യമായി പഠിച്ചതിനു ശേഷം അദ്ദേഹം മുന്നോട്ടു പോകാനുള്ള വഴി കാണിച്ചു തരുമായിരുന്നു. സ്ഥാപനത്തിലെ ഭരണപരമായ പല തിരക്കുകള്‍ ഉണ്ടായാലും ആവശ്യമെങ്കില്‍ ശനി ഞായര്‍ ദിവസങ്ങളി ലും സാര്‍ ഞങ്ങളോടൊപ്പം ഇരുന്നു വേണ്ടത് പറഞ്ഞു തരുമായിരുന്നു. എന്നാല്‍ വെറും മഠയനായ ഒരുവനാണെങ്കില്‍ ചെയ്യേണ്ടതെ ല്ലാം സാര്‍ തന്നെ കുട്ടിയോട് പറഞ്ഞു ചെയ്യി ക്കുവാനും മടിയില്ലായിരുന്നു അദ്ദേഹത്തിനു.
അദ്ദേഹത്തിന്റെ സഹപ്രവര്ത്തകരില്‍ ചിലര്‍ ഗവേഷണ വിദ്യാര്ഥികളെ ഇങ്ങനെ കരണ്ടിയില്‍ കോരി (spoon feeding) കൊടുത്തു പഠിപ്പിക്കുന്ന രീതിയെ കളിയാ ക്കുകയും ചെയ്തിരുന്നു, പ്രത്യേ കിച്ചും അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തും ദീര്ഘ കാല സഹപ്രവര്ത്തകനുമായിരുന്ന ദത്താ റെയ് ഈ കാര്യത്തില്‍ അദ്ദേഹത്തെ കളിയാക്കു ന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രൊഫ സര്‍ അദ്ദേഹത്തിന്റെ ഈ രീതി തന്നെ തുടര്ന്നു കൊണ്ടിരുന്നു. അതായത് ഗവേഷ ണ വിദ്യാര്ഥികളുടെ നിലവാരം അനു സരിച്ച് മേല്നോട്ട രീതി തിരഞ്ഞെടുക്കുന്ന ശീലം . എന്റെ ഗൈഡായി തീരുമാനിച്ചു കഴിഞ്ഞു ഗവേഷണ പ്രശ്നത്തെക്കുറിച്ചുള്ള മൂന്നു നാല് പ്രബന്ധങ്ങള്‍ വായിക്കാന്‍ തന്നിട്ട് ഇതൊക്കെ വായിച്ചു മനസ്സിലാക്കി കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചി ക്കാന്‍ പറഞ്ഞു, തുടക്കത്തില്‍ അത്ര തന്നെ. ഇടയ്ക്കിടയ്ക്ക് എന്താണ് ചെയ്യുന്ന തെന്ന് ചോദിക്കും. എന്തായാലും പത്തിലധികം വര്ഷങ്ങള്‍ അദ്ധ്യാപകനായിരുന്ന എന്നോടു രണ്ടാമത്തെ രീതിയാണ് അദ്ദേഹം സ്വീകരി ച്ചത്
.
പ്രസിദ്ധീകരണങ്ങളോടുള്ള മനോഭാവം
പൊതുവേ ഗവേഷണത്തിന്റെ ഗുണനില വാരം അളക്കുന്നതിനുള്ള ഏറ്റവും നല്ല അംഗീകൃത മാനദണ്ഡം പ്രസിദ്ധീകരണ ങ്ങളാണല്ലോ. പ്രസി ദ്ധീകരണങ്ങള്‍ പല വിധം ഉണ്ട്. സാധാരണ കൊണ്ഫെറന്സു കളില്‍ അവതരിപ്പിക്കുന്നത് മുതല്‍ അപൂര്വയമായ അന്തര്ദ്ദേശീയ മാസിക കളില്‍ വരെയുള്ള പ്രബന്ധങ്ങള്‍ ഇതില്‍ പെടും. ഇതില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നത് കൊണ്ഫെറന്സുകളില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളാണ്. ഇപ്പോള്‍ ധാരാളം കൊണ്ഫെ രന്സുകള്‍ നടക്കുന്നു. സാമാന്യം മോശമല്ലാത്ത തുക കൊടുത്തു റജിസ്റ്റര്‍ ചെയ്‌താല്‍ മാത്രമേ കൊണ്ഫെറന്സുകളില്‍ പേപ്പര്‍ അവതരിപ്പി ക്കാന്‍ കഴിയൂ. നേരിട്ട്അവതരിപ്പിച്ചാല്‍ മാത്രമേ അംഗീകാരം കിട്ടുകയുള്ളൂ. ദേശീയ അന്തര്‍ ദേശീ യ കൊണ്ഫെറന്സുകള്‍ ഉണ്ട്. നല്ല പ്രൊഫ ഷണല്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കൊണ്ഫെറ ന്സുകള്‍ നല്ല നിലവാരം പുലര്ത്തുന്നു. ഉദാഹരണത്തിന് IEEE( Institution of Electrical and Electronics Engineers, USA), IEE( Institution of Electrical Engineers UK), IEI ( Institution of Engineers India) , IETE (Institution of electronics and Tele Communication Engineers, India), ASME ( American Society for Mechanical Engineers) , എന്നിങ്ങനെ ഉള്ള സംഘടനകളുടെ സാങ്കേതിക ഉപദേശ ത്തോടെ നടത്തുന്നതു. ഇപ്പോള്‍ സ്വാശ്രയ 'കോളേജുകള്‍ അവരുടെ മാര്ക റ്റ് മൂല്യം വര്ദ്ധി പ്പിക്കാന്‍ വേണ്ടി ധാരാളം കൊണ്ഫെ റന്സുകള്‍ നടത്തുന്നുണ്ട്. ചുരുക്ക ത്തില്‍ ഒരു കൊണ്ഫെറന്സില്‍ അവതരിപ്പിക്കുന്ന പ്രബന്ധ ങ്ങള്ക്ക് വലിയ മൂല്യം കല്പ്പിക്കാ റില്ല ആരും. ശരിയായ പ്രബന്ധങ്ങള്‍ മാസിക കളില്‍ തന്നെ പ്രസിദ്ധീകരിച്ചാല്‍ മാത്രമേ അംഗീകരിക്കപ്പെടു കയുള്ലു. അതത്ര എളുപ്പമല്ല. ഒന്നാമത് നല്ല ജേര്ണലുകള്‍ മൂന്നോ അഞ്ചോ വിമര്ശകര്‍ പേപ്പര്‍ പരിശോധിച്ച് നല്ലതാണെന്ന് പറഞ്ഞാല്‍ മാത്രമേ പേപ്പര്‍ സ്വീകരിക്കുകയുള്ളൂ. സ്വീകരിച്ചാല്‍ തന്നെ കുറഞ്ഞത് ഒരു വര്ഷം കഴിഞ്ഞേ അത് പ്രിന്റു ചെയ്തു വരുകയുള്ളു. അതു കൊണ്ടു ജേര്ണവലില്‍ വരുന്ന പ്രബന്ധങ്ങള്ക്കായിരിക്കും ഏറ്റവും കൂടിയ മൂല്യം കല്പിക്കുന്നത്.
എന്റെ പ്രൊഫസര്‍ പന്നി പ്രസവിക്കു ന്നത്പോലെ പ്രബന്ധത്തിന്റെ എണ്ണം കൂട്ടുന്നതില്‍ തീരെ താല്പര്യം ഉള്ളയാളാ യിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു, ഒരു വിഷയത്തെക്കുറിച്ച് ഒരു വര്ഷമെ ങ്കിലും പഠിച്ചതിനു ശേഷമേ ഒരു പ്രബന്ധം എഴുതു ന്നതിനെക്കുറിച്ചു ആലോചിക്കാവൂ എന്ന്. കൊണ്ഫെ റന്സ് പേപ്പറുകള്‍ ആള്ക്കാെരെ പരിചയപ്പെടാനും നല്ല ഭക്ഷണം കഴിക്കാനും മാത്രമേ കൊള്ളൂ എന്നും അദ്ദേഹം പറയുമാ യിരുന്നു. അതുകൊണ്ടു ഞങ്ങള്‍ ഗവേഷണ വിദ്യാര്ത്ഥികള്ക്ക് എന്തെങ്കിലും റിസള്ട്ട് കിട്ടിയാല്‍ പ്രൊഫസറോടു പ്രബന്ധം ആക്കട്ടെ എന്ന് ചോദിക്കാന്‍ നല്ല ധൈര്യം വേണമായിരുന്നു.
ഏതായാലും എന്റെ ഗവേഷണം തുടങ്ങി ഒരു വര്ഷവും മൂന്നു മാസവും കഴിഞ്ഞാണ് എന്തോ കൊള്ളാവുന്നതെന്നെനിക്ക് തോന്നി യ ഫലം കിട്ടിയത് . പ്രൊഫസറോടു പറഞ്ഞ പ്പോള്‍ തനിക്ക് കിട്ടിയത് ഒരു ചെറിയ പ്രബ ന്ധ 'രൂപത്തില്‍ ആക്കി തരൂ, ഞാന്‍ സാവകാ ശം വായിച്ചു നോക്കട്ടെ എന്ന് പറഞ്ഞു. എം.ടെക് തീസിസില്‍ നിന്ന് മൂന്നു പ്രബന്ധം ഉണ്ടാക്കിയ പരിചയം ഉണ്ടായിരുന്നു എങ്കിലും കഴിവിന്റെ പരമാവധി ഉപയോഗിച്ച് മൂന്നോ നാലോ ഡ്രാഫ്റ്റ് മാറ്റി എഴുതി ഒരു സാധനം സാറിന്റെ അടുത്തു എത്തിച്ചു. സാര്‍ ഒരൊറ്റ നോട്ടത്തില്‍ “ ഇത് പോരല്ലോ, ഞാന്‍ വായിച്ചിട്ട് നമുക്കിരിക്കാം “ എന്ന് പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു സാറും ഞാനും കൂടി പല ദിവസങ്ങളായി ഒന്ന് രണ്ടു മണിക്കൂര്‍ ചര്ച്ച ചെയ്തു , കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി ചിലതു കൂടി ചെയ്യാന്‍ ആവശ്യപ്പെട്ടു. അതു ചെയ്തതിനു ശേഷം രണ്ടാമ ത്തെ നക്കല്‍ വീണ്ടും വീട്ടില്‍ കൊണ്ടു പോയി വായിച്ചു വേറൊരു വാരാന്ത്യത്തില്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചിരുന്നു. സാര്‍ പേപ്പര്‍ എന്നോടു എഴുതിക്കൊള്ളാന്‍ പറഞ്ഞു. അക്ഷരാര്ഥ്ത്തില്‍ തന്നെ എന്നെക്കൊണ്ട് പ്രബന്ധം പറഞ്ഞു തന്നെ ഴുതിപ്പിച്ചു. അവസാനം ആയപ്പോള്‍ ഞാന്‍ എഴുതിയ പേപ്പറിലെ വിഷയം തന്നെയാണോ എന്ന് പോലും എനിക്ക് സംശയമായി. അതായിരുന്നു അദ്ദേഹത്തിന്റെ മാന്ത്രിക വിദ്യ. ഒരു ഗവേഷണ പ്രബന്ധത്തില്‍ എന്ത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന് വളരെ പ്രാധാന്യം ഉണ്ട്. എന്തിനൊക്കെ യാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്താണ് അപ്ര ധാനം ഇതൊക്കെ കണ്ടെത്താന്‍ പ്രൊഫസര്ക്കുള്ള കഴിവ് അപാരം തന്നെ ആയിരുന്നു. കേന്ദ്രീകൃത റിസള്ട്ട് മാത്രം എനിക്ക് കിട്ടിയത് തന്നെ. എങ്ങനെ ഒരു പ്രബന്ധം എഴുതണം എന്ന ശരിയായ പരിശീല നം അങ്ങനെ എനിക്ക് കിട്ടി. ഈ ആദ്യത്തെ പരിശീ ലനം കഴിഞ്ഞു പിന്നീടൊരിക്കലും അദ്ദേഹം എന്റെ ഡ്രാഫ്റ്റില്‍ കാര്യമായ വ്യത്യാസം വരുത്തി യിട്ടില്ല, അത്യാവശ്യം ഭാഷ മെച്ചപ്പെടുത്താനും തെറ്റുകള്‍ തിരുത്താനും എന്തെങ്കിലും ചെയ്യുകയ ല്ലാതെ. ഞാന്‍ സാറിന്റെ ഈ കഴിവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു എന്ന് പറയുകയാവും ശരി.
Comments
Post a Comment