25: മഹാലനാബിസ് എന്ന വ്യക്തി
എന്റെ വന്ദ്യഗുരുവായ പ്രൊഫ.എ.കെ.മഹാലനാബിസ് (എ.കെ.എം) ഗവേഷണവിദ്യാര്ഥികളുമായി ഇടപെടുന്ന തെങ്ങനെ എന്ന് മുമ്പ് എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം എന്ന വ്യക്തിയെക്കൂടി പരിചയ പ്പെടുത്താന്‍ ഈ കുറിപ്പ് ഉപയോഗി ക്കുന്നു.പൊതുവേ വ്യക്തിപരമായകാര്യങ്ങള്‍ പ്രൊഫസര്‍ ഞങ്ങളോട് ഒന്നുംചോദിക്കാറില്ല. ഗവേഷണവിദ്യാര്ഥികള്‍ കുടുംബവുമായി വന്നു താമസിച്ചാല്‍ ഗവേഷണം കാര്യമാ യൊന്നും നടക്കുകയില്ല എന്ന് അഭിപ്രായം ഉള്ളയാളായിരുന്നു അദ്ദേഹം എന്നാരോ പറ ഞ്ഞിരുന്നു. പ്രത്യേകിച്ചും ദക്ഷിണഇന്ത്യയില്‍ നിന്ന് ഡല്ഹിയില്‍ വരുന്നവര്‍ താജ്മഹലും ഹരിദ്വാറും കണ്ടു ചുറ്റി നടക്കുകയെ ഉള്ളൂ എന്നും ആരോടോ പറഞ്ഞതായി കേട്ടു. ഏതായാലും എന്റെ ഭാര്യയും കുടുംബവും ആദ്യം മുതലേ എന്റെ കൂടെ ഉള്ളതായി ഞാനദ്ദേഹത്തോടു പറഞ്ഞിരുന്നില്ല,അദ്ദേഹം ചോദിച്ചുമില്ല.
എന്നാല്‍ രണ്ടു വര്ഷത്തോളം കഴിഞ്ഞു എന്റെ ഗവേഷണത്തില്‍ തൃപ്തികരമായ പുരോഗതി ഉണ്ടെന്നു കണ്ടതിനു ശേഷം ഒരിക്കല്‍ പ്രൊഫസര്‍ ചോദിച്ചു “ തന്റെ കുടുംബം എവിടെയാണ്? .ഞാന്‍ പറഞ്ഞു “ എന്റെ കൂടെ ഉണ്ടല്ലോ “, “എപ്പോള്‍മുതല്‍ ?“ , ഞാന്‍ “ആദ്യം മുതലേ “അദ്ദേഹത്തിന്റെ മുഖത്ത് അല്പം അത്ഭുത ഭാവം മിന്നിമറ ഞ്ഞോ എന്ന് എനിക്ക് സംശയം തോന്നി. അപ്പോള്‍ വീണ്ടും “ നിങ്ങള്‍ അവരെ ഡല്ഹിയും ജയപ്പൂരും ഹരിദ്വാറും ഒക്കെ കാണിച്ചോ?“ . ഞാന്‍ പറഞ്ഞു ഒരിക്കല്‍ താജില്‍ പോയിട്ടുണ്ട്. “എന്നാല്‍ താന്‍ കുറച്ചു ദിവസം അവധിയെടുത്തു അവരെ സ്ഥലമൊക്കെ കാണിച്ചു വാ”. ഞാന്‍ പറഞ്ഞു :” നീണ്ട അവധിയെടുത്താല്‍ എന്റെ ജോലിയുടെ തുടര്ച്ച നഷ്ടപ്പെടും. അതു കൊണ്ടു ഞായറാഴ്ച മാത്രം ഇപ്പോള്‍ അവധി എടുക്കുന്നതിന് പകരം , ഇനി മുതല്‍ ശനി ഞായര്‍ രണ്ടു ദിവസവും ഞാന്‍ ഡിപാ ര്ട്ടുമെന്റില്‍ വരുകയില്ല, ഓരോ വാരാന്ത്യ ത്തില്‍ ഓരോ സ്ഥലത്ത് പോയ ്ക്കൊള്ളട്ടേ? “ “ഒ.കെ, ഇനി ശനി ഞായര്‍ ദിവസങ്ങളില്‍ തന്നെ ഇവിടെ കണ്ടുപോകരുത് “ എന്ന് പറഞ്ഞു. അങ്ങനെ ജയപ്പൂര്‍, താജ് മഹല്‍, ഫത്തെപൂര്‍ സിക്രി, ആഗ്രാ ഫോര്ട്ട് , മുസ്സൂരി, ഹരിദ്വാര്‍ , റിഷികേശ് എന്നിവയെല്ലാം മൂന്നോ നാലോ മാസം കൊണ്ടു കുഞ്ഞുങ്ങളുമായി പോയിക്കണ്ടു. പണിക്കെര്സ് ടാവല്സിന്റെ ആതിഥ്യം സ്വീകരിച്ചു കൊണ്ടു തന്നെ .
പ്രൊഫസര്‍ ഒരിക്കല്‍ പോലും ദ്വേഷ്യപ്പെടു ന്നത് ഞങ്ങളാരും കണ്ടിട്ടില്ല. എന്റെ ഗവേഷ ണ കാലാവധി തീരുന്നതിനു മുമ്പ് എന്റേത് ഉള്പ്പെടെ മൂന്നു പേരുടെ തീസിസ് അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. എന്നെക്കാള്‍ വളരെ മുമ്പ് ഗവേഷണം തുടങ്ങിയ ഒരു ആന്ധ്രാക്കാരനായിരുന്നു ഹനുമാന്തലു , രണ്ടു ഞാന്‍, പിന്നെ ഒരു മൂന്നാമന്‍ ഗോഷാ യ് ദാസ് റെ എന്നിങ്ങനെ . ഇതേ ക്രമത്തില്‍ ഓരോരുത്തരുടെ തീസിസ് വായിച്ചു തെറ്റ് തിരുത്തിതരാമെന്നു സാര്‍ തീരുമാനിച്ചു. എല്ലാ ശനിയാഴ്ചയും ഉച്ചക്ക് രണ്ടു മണി മുതല്‍ അഞ്ചു മണിവരെ ആയിരുന്നു ഒരുമിച്ചിരിക്കാന്‍ സമയം. ഒരു ദിവസം പ്രൊഫസര്‍ രണ്ടു മണിക്ക് തന്നെ വന്നു . കുറച്ചു സമയം കഴിഞ്ഞിട്ടും ഹനുമാന്തുലു വിനെ കാണുന്നില്ല. ഞങ്ങള്‍ ഇരുന്ന മുറി യില്‍ വന്നു ആര്ക്കെങ്കിലും എന്തെങ്കിലും ചര്ച്ച ചെയ്യാന്‍ ഉണ്ടെങ്കില്‍ വന്നോളൂ എന്ന് പറഞ്ഞതനുസരിച്ച് സാറും ഞാനും കൂടി എന്തോ ചര്ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മൂന്നുമണി കഴിഞ്ഞ സമയത്ത് ആശാന്‍ ഒരു മൂളിപ്പാട്ടും പാടി അതിലെ കടന്നു പോകുന്ന തു സാര്‍ കണ്ണാടി ഭിത്തിയില്‍ കൂടി കണ്ടു. പ്രൊഫസര്‍ അയാളെ വിളിച്ചു, :”ഹേ ഹനുമാ ന്തലൂ ഞാന്‍ തന്നോടു രണ്ടു മണിക്ക് വരാന്‍ പറഞ്ഞില്ലേ ? എവിടെയായിരുന്നുഇതുവരെ ? ഹനുമാന്തലൂ അപ്പോള്‍ “ഹേ ഹി “ പറഞ്ഞ പ്പോൾ സാര്‍ ദ്വേഷ്യപ്പെട്ടു മേശപ്പുറത്തിരുന്ന ഗ്ലാസിന്റെ പേപ്പര്‍ വെയിറ്റ് എടുത്തു അയാളെ എറിയുന്നത് പോലെ കാണിച്ചു. അതായിരു ന്നു ഞാന്‍ ഒരേ ഒരു പ്രാവശ്യം അദ്ദേഹം അല്പം എങ്കിലും കോപിഷ്ടനായി കണ്ടത്.
ഗവേഷണ പരിപാടി അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹം എന്നെയും കുടുംബത്തെയും വീട്ടിലേക്കു ക്ഷണിച്ചു , ഒരു ദിവസം വൈകു ന്നേരം ഭക്ഷണത്തിന്. ഞാന്‍ ഭാര്യയും കുഞ്ഞുങ്ങളുമായി അവിടെ പോയി. ബംഗാ ളികളും മലയാളികളും പൊതുവേ ഒരേ രീതി യില്‍ ചിന്തിക്കുന്നവരാണെന്നു പറയു മെങ്കി ലും ഞങ്ങള്‍ അനുഭവത്തില്‍ അത് മനസ്സി ലാക്കി. പ്രൊഫസരുടെ ശ്രീമതിയുടെയും കുട്ടികളുടെയും ഹൃദ്യമായ പെരുമാറ്റവും അതുപോലെ തന്നെ രുചികരമായ ഭക്ഷണ വും ഞങ്ങളെ വളരെ സന്തോഷിപ്പിച്ചു.
ഇത് കഴിഞ്ഞു ഒരിക്കല്‍ ഞാന്‍ സാറിനെയും ശ്രീമതിയും എന്റെ വീട്ടിലേക്കു മടിച്ചു മടിച്ചു ക്ഷണിച്ചു ഒരു വാരാന്ത്യത്തില്‍. അദ്ദേഹം ഒരു മടിയും കൂട്ടാതെ ക്ഷണം സ്വീകരിച്ചു. ഞങ്ങള് ക്ക് മൂന്നാം വര്ഷം ആദ്യം ക്യാമ്പസിലെ നള ന്ദാ ഹോസ്റ്റലില്‍ താമസിക്കാന്‍ അവസരം കിട്ടിയിരുന്നു. ശ്രീമതി നമ്മുടെ നാടന്‍ രീതി യില്‍ ചിക്കനും ഐ.എന്‍.എ മാര്ക്കറ്റില്‍ നിന്ന് ഞാന്‍ വാങ്ങിക്കൊണ്ടു വന്ന അയ ക്കൂര മത്സ്യം നന്നായി പൊരിച്ചതും ഫ്രൈഡ് റൈസും ചപ്പാത്തിയും മറ്റും ഉണ്ടാക്കി യിരുന്നു. ഞങ്ങള്‍ പ്രൊഫസറും ഭാര്യയും മാത്രമേ വരുകയുള്ളൂ എന്നാണ് കരുതിയത് . എന്നാല്‍ സാറും ഭാര്യയും മൂന്നു മക്കളും കൂടിയാണ് വന്നത്. എല്ലാ വരും നമ്മുടെ എരിവുള്ള ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ഉണ്ടാക്കിയത് ഒട്ടും ബാക്കി വക്കാതെ തന്നെ. നല്ല ഭക്ഷണം ഉണ്ടാക്കുന്നവര്ക്ക് അത് മറ്റു ള്ളവര്‍, പ്രത്യേകിച്ച് അതിഥികള്‍, സന്തോഷ ത്തോടെ കഴിക്കുമ്പോഴുണ്ടാകുന്ന ആനന്ദം ശ്രീമതിയുടെ മുഖത്തു കാണാമായിരുന്നു. പ്രത്യേകിച്ചും മത്സ്യ മാംസം കഴിക്കാത്ത ശ്രീമതി ഉണ്ടാക്കിയ വിഭവങ്ങള്‍ അവര്‍ രുചിയറിഞ്ഞു കഴിച്ചപ്പോള്‍. രാത്രി വൈകും വരെ ഞങ്ങള്‍ വര്ത്തമാനം പറഞ്ഞിരുന്നു. ഈ ചെറിയ സംഭവവും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മഹത്വവും കുലീനത്വ വും വിളിച്ചു പറയുന്നതായിരുന്നു.
ഞങ്ങളുടെ മൂന്നു പേരുടെയും പി.എച്.ഡി. തീസിസ് ജോലി തീര്ന്നതിനു ശേഷം പ്രൊഫ സര്‍ അമേരിക്കയില്‍ ഒരു യൂണീവേർസിറ്റി യില് ജോലിയില്‍ പോയി. പോകാന്‍ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തി ന്റെ ഭാര്യക്ക് ഹൃദയസംബന്ധമായ ഏതൊ അസുഖം ഉണ്ടായിരുന്നു. ശസ്ത്രക്രിയ കഴി യുമെങ്കില്‍ വിദേശത്ത് വെച്ച് ചെയ്യുക യായിരിക്കും നല്ലത് എന്ന് പ്രൊഫസറുടെ AIMS ലെ സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ടു അദ്ദേഹത്തിന്റെ മകന് ഐ.ഐ.റ്റി.കളില്‍ ഒന്നിലും കമ്പ്യൂട്ടര്‍ സയന്സ് ബി.ടെക്കിനു പ്രവേശനം കിട്ടിയില്ല. അതെ സമയം അമേ രിക്കയിലെ നല്ലൊരു യൂണിവെര്സിറ്റിയില് കിട്ടുകയും ചെയ്തു. ഇന്ത്യന്‍ രൂപയില്‍ ശമ്പ ളം കിട്ടുന്ന ഒരാള്ക്ക് അമേരിക്കയില്‍ പഠി ക്കുന്ന കുട്ടിയുടെ ചെലവ് താങ്ങാന്‍ വിഷമം ആയിരിക്കും എന്ന് കണക്കാക്കി അദ്ദേഹം അമേരിക്കയില്‍ ജോലി തേടിയത്. ഒരു വര്ഷത്തെ അവധി മാത്രമേ ഐ.ഐ.റ്റി. കൊടുത്തുള്ളൂ. അത് കൊണ്ടു അദ്ദേഹം ജോലി രാജിവെക്കേണ്ടി വന്നു.
ഒരു വര്ഷം കഴിഞ്ഞു ഞങ്ങളുടെ ഒരു പ്രബന്ധം ബാംഗ്ലൂര്‍ ഐ.ഐ.എസ്. സി.യി ലെ കൊണ്ഫെറന്സിനു തിര ഞ്ഞെടുക്ക പ്പെട്ടു. പ്രധാന പ്രാസംഗികനായി ക്ഷണിക്ക പ്പെട്ട പ്രൊഫസറുടെ കൂടെ എനിക്ക് ഒരു ദിവസം കഴിയാന്‍ സാധിച്ചു. എന്നെയും കൂട്ടി സാര്‍ ഭാര്യക്ക് പട്ടുസാരി വാങ്ങാന്‍ പോയി, എന്റെ ഭാര്യക്കും ഒരു സാരി വാങ്ങിത്തന്നു. രണ്ടു വര്ഷം കഴിഞ്ഞു സാറിന്റെ മകളുടെ വിവാഹം ബോംബെയില്‍ വെച്ച് നടത്തുന്നു, എന്നെ ക്ഷണിച്ചു കൊണ്ട് സാറിന്റെ കത്തു ണ്ടായിരുന്നു. പക്ഷെ മൂന്നു മാസം കഴി ഞ്ഞു സിസ്റ്റംസ് സൊസൈറ്റി ന്യുസ് ലെറ്ററില്‍ കണ്ടത് സാറിന്റെ അകാലചരമം ആയി രുന്നു. കുടലില്‍ അര്ബുദ രോഗബാധയാ യിരുനു കാരണം . ഭാര്യയുടെ ശസ്ത്രക്രിയ ചെയ്തോ മകളുടെ വിവാഹം നടന്നോ ഒന്നും അറിയില്ല. അദ്ദേഹത്തിന്റെ മകന്‍ കംപ്യുട്ടര്‍ സയന്സ് പഠിച്ചു എങ്കിലും ഇപ്പോള്‍ അമേരി ക്കയില്‍ അറിയപ്പെടുന്ന ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ്. പേര് അരിജിത് മഹാല നാബിസ് .
ഒരധ്യാപകന്‍ എന്ന നിലയില്‍ , ഗവേഷണ ഗുരു എന്നതില്‍, ഇതിനെല്ലാമുപരി സ്നേഹ വും അനുകമ്പയുമുള്ള മനുഷ്യന്‍ എന്ന നിലയില്‍ മാതൃകയായ എന്റെ ഗുരുവിന്റെ മുമ്പില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു.


Comments
Post a Comment