21: മദിരാശി ഐ.ഐ.റ്റി. യിലെ ചില അധ്യാപകര്‍

ടി.കെ.എം.കോളേജില്‍ നിന്ന് 1968ല്‍ എഞ്ചിനീ യറിംഗ് ബിരുദം നേടിയതിനു ശേഷം ഏതാനും അര്ഷങ്ങള്‍ കഴിഞ്ഞു ഉപരിപഠനത്തിനു ഐ.ഐ.റ്റി. മദ്രാസില്‍ ആണ് ചേര്ന്നുത്‌. രണ്ടു വര്ഷത്തെ എം.ടെക്. കോര്സിന്റെ മുന്നോടിയായി ഞങ്ങള്‍ ചില അധ്യാപകര്‍ മധ്യവേനല്‍ അവധിക്കു നടന്ന മൂന്നു സമ്മര്‍ സ്കൂളു കളില്‍ മദിരാശിയില്‍ വന്നു. ഈ സമ്മര്‍ സ്കൂളുകളില്‍ പഠിപ്പിച്ച വിഷയങ്ങളിലെ പരീക്ഷയ്ക്ക് കിട്ടിയ ഗ്രേഡ് അനുസരിച്ചു കുറച്ചുപേര്ക്ക്‌ എം.ടെക്കി. ന്റെ രണ്ടാം വര്ഷത്തിലേക്ക് നേരിട്ട് പ്രവേശനം കിട്ടി. സമ്മര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നവര്ക്ക് അല്പം കൂടുതല്‍ വരുമാനം കിട്ടുന്നത് കൊണ്ടു പഠിപ്പിക്കുന്ന വിഷയങ്ങള്‍ എല്ലാം എം.ടെക്കി.ന്റെ പാഠ്യപദ്ധതിയില്‍ ഉള്ളതാ യിരുന്നില്ല. പോരാഞ്ഞു ഇലക്ട്രിക്കല്‍ ഇല ക്ട്രോണിക്സ്കാര്ക്കെല്ലാം പൊതുവായ വിഷയങ്ങളായിരുന്നു. മദ്രാസ് ഐ.ഐ.റ്റി. യില്‍ അന്നും ഇന്നും ബി.ടെക്ക്, എം.ടെക് കോഴ്സുകള്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണി ക്സ് വേറെ വേറെ ഇല്ല, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഒന്ന് മാത്രം .പഠിച്ച വിഷയ ങ്ങള്‍ അനുസരിച്ചായി രുന്നു ഏതു സ്പെഷ്യ ലൈസേഷന്‍ ആണെന്നറിയുക. അതുകൊ ണ്ടു പലതും പഠിക്കേണ്ടി വന്നു. .
മറ്റൊരു കാര്യം ഐ.ഐ.ടി.കളിലെ അധ്യാ പനം നമ്മുടെ സാധാരണ കോളേജുകളെ അപേക്ഷിച്ച് പലപ്പോഴും പിന്നോക്കമാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അപൂ ര്വ്വം അധ്യാപകര്‍ ഗവേഷണത്തിലും അധ്യാപനത്തിലും ലോകോത്തര നിലവാരം പുലര്ത്തുന്നവര്‍ ഉണ്ടാവാം , എങ്കിലും പത്തില്‍ ഒമ്പത് പേരും നമ്മുടെ സ്ഥാപന ങ്ങളിലെ ശരാശരി അധ്യാപകരെക്കാള്‍ മോശമായിരിക്കും. ഗവേഷണവും കണ്സല്‍ ട്ടെഷനും ആണ് അവരുടെ പ്രധാന മുൻഗണ നകള്‍. പക്ഷെ അവിടെ പ്രവേശനം നേടു ന്ന കുട്ടികള്‍ അസാമാന്യ ബുദ്ധിശാലികളും അവിടത്തെ ലബോറട്ടറി , ലൈബ്രറി, കമ്പ്യൂ ട്ടര്‍ സെന്റര്‍ എന്നിവ ഏറ്റവും മികച്ചതായത് കൊണ്ടും വളരെ നല്ല രീതിയില്‍ പഠിച്ചു വലുതാകുന്നു എന്ന് മാത്രം .
ഞങ്ങള്ക്ക് അങ്ങനെ സമ്മര്‍ സ്കൂളുകളില്‍ പടിപ്പിച്ച ചില അധ്യാപകര് എങ്ങനെ ആയിരുന്നു എന്ന് നോക്കാം .
ഞങ്ങളെ പഠിപ്പിച്ചവരില്‍ പ്രൊഫസര്‍ വി ജി കെ മൂര്ത്തിയെയും ആന്തണി റെഡ്ഡിയെയും പോലെയുള്ള പ്രഗത്ഭരായ ഏതാനും മാതൃ കാഅദ്ധ്യാപകരു ണ്ടായിരുന്നു. വൈദ്യുത നെറ്റ് വര്ക്ക് തിയറി ആയിരുന്നു പ്രൊഫ മൂര്ത്തി് പഠിപ്പിച്ചത്. നെറ്റ വര്ക്കു തിയറി യിലെ അതികായനായ ഇല്ലിനോയി യൂണീ വെര്സിറ്റിയിലെ വാന്‍ വാല്ക്കന്‍ ബെര്ഗ് എന്ന പ്രൊഫസറുടെ കീഴില്‍ പി.എച്.ഡി. ചെയ്തയാളായിരുന്നു മൂര്ത്തി സാര്‍. അദ്ദേ ഹത്തിന്റെ വിഭാഗത്തില്‍ കുറെയേറെ ഗവേ ഷണ വിദ്യാര്ഥി കള്‍ ഉണ്ടായിരുന്നു, ഇവര ്ക്കെല്ലാം അദ്ദേഹം വലിയ ആല്മരംപോലെ തണല്‍ ഏകിയിരുന്നു. അതു പോലെ വേറെ ഒരാള്‍ ഞങ്ങളെ ട്രാന്സിസ്റ്റര്‍ ഇലക്ട്രോ ണിക്സ് അനായാസമായി പഠിപ്പിച്ചിരുന്ന ആന്റണി റെഡ്ഡി ആയിരുന്നു.
എന്നാല്‍ മറ്റു ചില സാറന്മാര്‍ വലിയ ചില പുസ്തകവും താങ്ങി ക്ലാസില്‍ വരും എന്നിട്ട് അതില്‍ നോക്കി ബോര്ഡില്‍ ചില സമവാ ക്യങ്ങള്‍ വിഷമിച്ചു എഴുതി വയ്ക്കും. എന്നിട്ട് “ ഇതെങ്ങനെ കിട്ടിയെന്നു നോക്കാം (Let us See, how he got it “) എന്ന് പറയും. കുറെ സമയം അങ്ങനെ ചിലവാക്കി അദ്ദേഹ ത്തിനും ഞങ്ങള്ക്കും ഒരു പ്രയോജനവും ഇല്ലാതെ ഒരു മണിക്കൂര്‍ കഴിഞ്ഞു പോകും. പലരും പഠിപ്പിക്കുന്ന രീതി കണ്ടാല്‍ അവര്‍ ഞങ്ങള്‍ കുട്ടികളെ എങ്ങനെ പഠിപിക്കരുത് എന്ന് കാണിച്ചു തരുന്നതായി തോന്നും.
ചില ഉദാഹരങ്ങള്‍ ഇതാ. ആദ്യത്തെ സമ്മര്‍ സ്കൂളില്‍ ഫിസിക്സിലെ ഒരു പ്രൊഫസര്‍ ഉണ്ടായിരുന്നു. ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു ആജാനു ബാഹു. പ്രൊഫ. രാമശാസ്ത്രി. എന്നായി രുന്നു അദ്ദേഹത്തിന്റെ പേര് . അദ്ദേഹം അണുശക്തിയുടെ അടിസ്ഥാന തത്വങ്ങളില്‍ ചിലതു കണ്ടു പിടിച്ച നീല്സ് ബോര്‍ (Niels Bohr) എന്ന ശാസ്ത്രജ്ഞനെപ്പറ്റി വാതോ രാതെ പ്രസംഗിക്കും. അദ്ദേഹം ക്ലാസില്‍ വരുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ്. വലിയ ഒരു സ്യുട്ട് കേയ്സുമായാണ് വരിക. അതുമായി നീണ്ട സ്റ്റേജില്‍ മൂന്നു ചാല് അങ്ങോട്ടും ഇങ്ങോട്ടും നടക്കും . അതിനു ശേഷം സ്യുട്ട് കെയ്സ് മേശപ്പുറത്തു വച്ച് പ്രസംഗം തുടങ്ങും. പരമ ബോറന്‍ ക്ലാസ്. അദ്ദേഹം പറയുന്ന ചില വാചകങ്ങളില്‍ ചിലത് : “ നീല്സ് ബോര്‍ വലിയകാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. മറ്റുള്ളവര്‍ ചെയ്തതില്‍ നിന്ന് ഒരു ചെറിയ വ്യത്യാസം മാത്രം .അയാള്‍ ഭിത്തിയില്‍ ഒരു ചെറിയ പൊട്ടല്‍ ഉണ്ടാക്കി (He made just a crack in the wall) അത്ര മാത്രം “. ഞങ്ങള്‍ തമാശയായി ചേര്ക്കും “ നമ്മുടെ ശാസ്ത്രിയും അവിടെ പോയി, നീല്സ്ു ബോര്‍ ഉണ്ടാക്കിയ പൊട്ടലില്‍ കൂടി മറു വശത്തേക്ക് കടക്കാന്‍ നോക്കി, പക്ഷെ ആ പൊട്ടല്‍ വളരെ ചെറുതും രാമമൂര്ത്തി യുടെ ശരീര വലിപ്പം കൂടുതലും ആയതു കൊണ്ടു അദ്ദേഹത്തിന് കയറാന്‍ പറ്റിയില്ല. അതുകൊണ്ടു അദ്ദേഹം തിരിച്ചു പോന്നു ഐ.ഐ.ടി. യില്‍ പഠിപ്പിക്കാന്‍ ചേര്ന്നു “ എന്ന്
മറ്റൊരാള്‍ പ്രോബബിലിറ്റി പഠിപ്പിക്കും. അദ്ദേഹം ഞങ്ങള്ക്ക് പത്തോളം പ്രോബ്ലം ഷീറ്റുകള്‍ തന്നിരുന്നു., ഓരോ ഷീറ്റിലും 20 ഓളം കണക്കുകള്‍ ചെയ്യാന്‍. വല്ലപ്പോഴും ക്ലാസ്സില്‍ വന്നാല്‍ ഈ കണക്കുകള്‍ ചെയ്യാന്‍ പറയും. ഞങ്ങള്‍ രണ്ടോ മൂന്നോ പേര്‍ ഒരേ പ്രോബ്ലത്തിനു മൂന്നു വ്യതസ്ത ഉത്തരങ്ങള്‍ കാണിച്ചാല്‍ അദ്ദേഹം അതെ ല്ലാം ശരിയെന്നു തല കുലുക്കി സമ്മതിക്കും. കുറെയേറെ ആള്ക്കാര്‍ സംശയം ചോദിച്ചു സഹി കെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, “അവസാനത്തെ ക്ലാസ്സില്‍ ഞാന്‍ ഈ പ്രോബ്ലങ്ങളില്‍ ഏതെങ്കിലും കുറെ ചെയ്തു കാണിക്കാം “ എന്ന് വാഗ്ദാനം ചെയ്തു. അവസാന ദിവസം അദ്ദേഹം ക്ലാസില്‍ വന്നുമില്ല.
ഇങ്ങനെ പല അദ്ധ്യാപകരും ഉണ്ടായിരുന്നു 
ഞങ്ങള്ക്ക് . ഇദ്ദേഹത്തിന്റെ കൂടെ തീസിസ് ചെയ്യുന്ന രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായി രുന്നു. അവര്‍ നോക്കുമ്പോള്‍ ഗുരുവിന്റെ കാറ് എപ്പോഴും ഇലക്‌ട്രിക്കല്‍ ബ്ലോക്കിലെ ഷെഡ്‌ഡില്‍ കാണാം, പക്ഷെ ഗുരുവിനെ അവിടെ ഒന്നും കാണുകയില്ല. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അവര്‍ ഒരു ദിവസം മനസിലാക്കി. അഡയാറില്‍ താമസിക്കുന്ന അദ്ദേഹം രാവിലെ 8 മണിക്ക് മുമ്പ് കാറില്‍ ഡിപാര്ട്ടുമെന്റില്‍ വരും. കുറച്ചു സമയം അവിടെയൊക്കെ കഴിച്ച ശേഷം ആശാന്‍ ഇന്സ്റ്റിട്യൂറ്റ് ബസ്സില്‍ അഡയാരിനു തിരിച്ചു പോരും. പിന്നെ വൈകുന്നേരം തിരിച്ചു വന്നു കാര്‍ എടുത്തു കൊണ്ടു പോകുമായിരിക്കു മത്രേ. ഇതായിരുന്നു പകല്‍ മുഴുവന്‍ ഗുരു വിനെ കാണാന്‍ അന്വേഷിച്ചു നടന്ന ശിഷ്യ ന്മാരുടെ കണ്ടെത്തല്‍. ഇങ്ങനെ പലരും .

Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും