26 : പി.എച്.ഡി. സഹ ഗൈഡ് ഡോ. സുരേന്ദ്ര പ്രസാദ്

പ്രൊഫസര്‍ മഹലനാബിസി ( എകെഎം ) ന്റെ കൂടെ എനിക്ക് വഴി കാട്ടിയായിരുന്ന അധ്യാപകനാണ് ഡോ. സുരേന്ദ്ര പ്രസാദ്. ദല്ഹി ഐ.ഐ.റ്റി.യില്‍ തന്നെ പ്രൊഫ സറുടെ കീഴില്‍ പി.എച്.ഡി. ചെയ്ത ശേഷം അവിടെ തന്നെ അധ്യാപകനായി പ്രവര്ത്തി ക്കുകയായിരുന്നു. എകെ എം.ന്റെ വിദ്യാർഥി കളായിരുന്ന എ.കെ. സിന്ഹ (കനിഷ്ക വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു), ഡോ , ബിസ്വാസ് എന്നിവരും അവിടെ അധ്യാപക രായിരുന്നു.
ഡോ. പ്രസാദ് അന്ന് പ്രായത്തില്‍ എന്നെ ക്കാള്‍ ചെറുതായിരുന്നു. പ്രൊഫസറുമായി ഒരു താരതമ്യവും ഇല്ലാതിരുന്നയാള്‍. ഗവേ ഷണത്തെ സംബന്ധിച്ചും മറ്റും ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴും കൂടെ ഇരുന്നു കാര്യങ്ങള്‍ ചര്ച്ച ചെയ്തു സഹായിക്കാന്‍ തയ്യാറായിരുന്നു അദ്ദേഹം . എന്റെ തീസിസി ലെ ഒരധ്യായത്തിലെ ഫലങ്ങള്‍ പ്രധാനമാ യും അദ്ദേഹം ഉണ്ടാക്കിയ തിയറിയെ അടി സ്ഥാനമാക്കിയാണ്. IFAC Journal Auto matica യില്‍ നല്ലൊരു പ്രബന്ധം അതില്‍ നിന്ന് കിട്ടുകയും ചെയ്തു. പൊതുവേ എന്റെ തീസിസിന്റെ പ്രധാന ആശയത്തില്‍ നിന്ന് അല്പം വ്യത്യസ്തമായ ഈ ഫലം തീസി സില്‍ ഉള്പ്പെടുത്തണോ വേണ്ടയോഎന്ന കാര്യത്തില്‍ മാത്രം പ്രൊഫ സര്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരു ന്നു . എന്നാല്‍ ഏതാണ്ടു ഒരു വര്ഷത്തി ലധികം പണിയെടുത്ത നല്ലൊരു പ്രബന്ധ വും കിട്ടിയ വിഷയം ഒഴിവാക്കാന്‍ എനിക്കും തന്റെതായ ആശയം ഉപയോഗിച്ച് ചെയ്ത തായത് കൊണ്ടു ഡോ.പ്രസാദിനും ഇത് വേണം എന്നായിരുന്നു. അവിടെയും പ്രൊപ്ഫസറുടെ ദീര്ഘദൃഷ്ടി ശരിയായിരു ന്നു എന്ന് തെളിഞ്ഞു. എന്റെ തീസിസ് മൂല്യ നിര്ണയം ചെയ്ത, ധാരാളം പ്രായോഗിക ഡാറ്റ അപഗ്രഥനത്തില്‍ പരിചയമുള്ള വിദേ ശ പരീക്ഷകന്‍ , പര്ദ്യൂ യൂണിവേര്സി്റ്റി പ്രൊഫറുടെ അഭിപ്രായം ഇത് തന്നെ ആയി രുന്നു. എന്നാല്‍ ഒരു തികഞ്ഞ അക്കാഡ മിക് ഗവേഷകനായ ഇന്ത്യന്‍ പരീക്ഷകന്‍ (ഐ.ഐ.റ്റി. കാന്പൂര്‍) ഈ അദ്ധ്യായ ത്തിലെ ഫലങ്ങള്‍ വളരെ നന്നായിരി ക്കുന്നു എന്നും പറഞ്ഞു.
ഞാന്‍ ഐ.ഐ.റ്റി.യില്‍ ചേരുമ്പോള്‍ ഡോ.പ്രസാദ് അവിവാഹിതനായിരുന്നു. മുടിയില്‍ ചെറിയ തോതില്‍ അകാല നരയും. കുറേക്കൂടി വിവാഹ ജീവിതത്തില്‍ പരിചയമുള്ള ആളെന്ന രീതിയില്‍ ഞാനൊ രിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു : 
എന്താ വിവാഹം കഴിക്കാത്തത് “ 

അദ്ദേഹം പറഞ്ഞു : എനിക്ക് ഭയമാണ്. 
ഞാന്‍ പറഞ്ഞു : ഭയപ്പെടാന്‍ ഒന്നുമില്ല, ചുമ്മാ കെട്ടിക്കോ . 
ഏതായാലും ഞാന്‍ രണ്ടാം വര്ഷം ആയ പ്പോള്‍ അദ്ദേഹം ഡല്ഹി യൂണിവേര് സിറ്റിയി ലെ അധ്യാപികയെ വിവാഹം കഴിച്ചു. അതു കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞു 
ഞാന്‍ ചോദിച്ചു: എങ്ങനെയുണ്ട് ? ഭയം മാറിയോ ? അദ്ദേഹം പറഞ്ഞു : വലിയ കുഴപ്പമില്ല, ഭയം മാറി വരുന്നു . 
ഞങ്ങള്‍ രണ്ടു പേരും ഹൃദയം നിറഞ്ഞു ചിരിച്ചു.

പഞ്ചാബിയായ അദ്ദേഹം പൊതുവേ കടുപ്പ ക്കാരനായിരുന്നു എന്ന് തോന്നും എങ്കിലും എനിക്ക് വളരെ സഹായമായിരുന്നു. പ്രൊഫ സര്‍ തിരക്കിലാകുമ്പോള്‍ എപ്പോഴും കാണാ നും കാര്യങ്ങള്‍ ചര്ച്ച ചെയ്യാനും ഒരാള്‍ ഉണ്ടായത് എനിക്ക് വലിയ ആശ്വാസം ആയിരുന്നു.
ഞാന്‍ പി.എച്.ഡി. വാങ്ങി പോന്നതിനു ശേഷം അദ്ദേഹം പടിപടിയായി ഉയര്ന്നു ഡല്‍ഹി ഐ,ഐ.റ്റി,യില്‍ ഡെപ്യുട്ടി ഡയര ക്ടരും ഡയരക്ടരും ആയി. ഒരിക്കല്‍ ഔദ്യോഗിക കാര്യങ്ങള്ക്ക് ഡല്ഹിയില്‍ പോയപ്പോള്‍ അദ്ദേഹത്തിനെ കാണുകയും ചെയ്തു. 20 ലധികം വര്ഷങ്ങള്‍ കഴി ഞ്ഞിട്ടും ഒട്ടും ഊഷ്മളത കുറയാതെ അദ്ദേ ഹം എന്നെ പുറത്തു വന്നു സ്വീകരിച്ചു പരസ്പരം വിവരങ്ങള്‍ അന്വേഷിച്ചു. ഇപ്പോ ഴും അദ്ദേഹം ഡല്ഹി ഐ.ഐ.റ്റി.യില്‍ പ്രൊഫസറായി തുടരുന്നു.
അദ്ദേഹത്തിനും എന്റെ നന്ദിയുംസ്നേഹാദര ങ്ങളും

Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും