22: ഐ.ഐ.റ്റി. യിലെ കണ്‍ ട്രോള്‍ ഗ്രൂപ്പും തീസിസ് ഗൈഡും
മൂന്നു സമ്മര്‍ സ്കൂളുകള്‍ മരിച്ചു പഠിച്ചതിന്റെ ഫലമായി നേരിട്ട് എം.ടെക്. രണ്ടാം സെമസ്റ്ററിലേക്ക് പ്രവേശനം കിട്ടി. കോളേജില്‍ നിന്ന് അവധി കിട്ടാന്‍ ഒരു വര്ഷം വൈകി എങ്കിലും 1972 ആഗസ്റ്റില്‍ ഒരു വര്ഷത്തെ ശമ്പളമില്ലാത്ത അവധി യില്‍ ഐ.ഐ,.റ്റി.യില്‍ ചേര്ന്നു . രണ്ടു സെമസ്റ്ററില്‍ ആദ്യത്തെ സെമസ്റ്റര്‍ നാല് വിഷയങ്ങള്‍ പഠിക്കണം. തീസിസിന്റെ ജോലി തുടങ്ങുകയും ചെയ്യണം
ഇലക്ട്രിക്കലും ഇലക്ട്രോണിക്സും ചേര്ന്ന ഇലക്ട്രിക്കല്‍ സയന്സ് വകുപ്പിന്റെ അദ്ധ്യ ക്ഷന്‍ അന്ന് ഒരു വെങ്കടറാവു ആയിരുന്നു. അന്ന് മദിരാശി ഐ.ഐ.റ്റി.യില്‍ മറ്റു ചില ഐ.ഐ.റ്റി.കളി ലെപ്പോലെ തെലുങ്കന്മാരു ടെ അതിപ്രസരം വ്യക്തമായിരുന്നു. മദിരാ ശിയില്‍ പ്രത്യേകിച്ചും ഇലകട്രിക്കല്‍, ഫിസി ക്സ് എന്നീ വകുപ്പുകളില്‍ പൂര്ണമായും തെലുങ്ക് മയം ആയിരുന്നു. അപൂര്വം തെലുങ്ക രല്ലാത്തവര്‍ സ്വാഭാവികമായും മറ്റുള്ളവരോ ടു യുദ്ധം ചെയ്തു തന്നെ മുന്നോട് പോകേണ്ട ഗതിയായിരുന്നു. പ്രൊഫ. വെങ്കടറാവുവളരെ യധികം സീനിയറായിരുന്നു. കണ്‍ട്രോള്‍ സിസ്റ്റം തന്നെ പ്രത്യേക വിഷയം. അദ്ദേഹം ഞങ്ങളെ ഇന്നത്തെ ഡിജിറ്റല്‍ കണ്‍ട്രോളി ന്റെ ആദ്യരൂപമായ സാംപിള്ഡ് ഡാറ്റ സിസ്റ്റം സ് (Sampled data systems) എന്ന ഒരു വിഷയം സമ്മര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. അതിന്റെ തന്നെ ഒരു വിശദമായ പതിപ്പ് ഞങ്ങളുടെ ആദ്യ സെമസ്റ്ററിലും തുടര്ന്നു. ആള്‍ വളരെ സിസ്റ്റമാറ്റിക് ആണെന്ന് അഭി നയിക്കും. ക്ലാസ്സില്‍ വരുമ്പോള്‍ നാലടിയില്‍ അധികം നീളമുള്ള ഒരു സ്കെയില്‍ കൊണ്ടു വന്നു വലിയ ഗ്ലാസ് ബോര്ഡി്ല്‍ സമാന്തര മായിട്ട് വരകള്‍ ഒക്കെ വരച്ചാണ് എഴുതുക. എല്ലാതരം കളര്‍ ചോക്കും ഉപയോഗിക്കാന്‍ അദ്ദേഹത്തിന്റെ സഹായി അവിടെ കൊണ്ടൂ വെച്ചിട്ടുണ്ടാവും. ഇതൊക്കെ വെറും ‘ഫോമാ ക്കല്‍’ മാത്രം. കാര്യങ്ങള്‍ വ്യക്തമാക്കി പഠിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരു ന്നില്ല. സമ്മര്‍ സ്കൂളിനിടയില്‍ ഉണ്ടാക്കിയ ചില തെറ്റുകള്‍ വീണ്ടും അതുപോലെ ക്ലാസ്സിലും അദ്ദേഹം ആവര്ത്തിക്കുമാ യിരുന്നു. എല്ലാവരും മിണ്ടാതെ കേട്ടുകൊ ണ്ടിരിക്കും. അദ്ദേഹം അത്രമാത്രം ശക്തി കേന്ദ്രം ആയിരുന്നു എന്ന് കേട്ടത് കൊണ്ടു.
ഞങ്ങളെ സമ്മര്‍ സ്കൂളില്‍ പഠിപ്പിച്ച അപൂര്വ്വം നല്ല അദ്ധ്യാപകരായിരുന്ന പ്രൊഫ. വി ജി കെ മൂര്ത്തി, ആന്റണി റെഡ്‌ഡി എന്ന്നിവരെപ്പറ്റി മുമ്പ് സൂചിപ്പിച്ചു. എന്നാല്‍ ഇവര്‍ കണ്‍ട്രോള്‍ സ്ട്രീമില്‍ ആയിരുന്നില്ല. ഞങ്ങളുടെ കണ്‍ട്രോള്‍ സെക്ഷനില്‍ രണ്ടു അതികായന്മാര്‍ വേറെ ഉണ്ടായിരുന്നു. ഒരു പ്രൊഫ. രാമസ്വാമിയും പ്രൊഫ. ശേഷാദ്രിയും. ബാക്കിയുള്ളവര്‍ ഇവരില്‍ രണ്ടു പേരില്‍ ഒരാളുടെ ഗ്രൂപ്പില്‍ ചേര്ന്നിരിക്കണം , നിലനില്പ്പിനു വേണ്ടി. ഇവര്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം ആയി രുന്നു. ഒരാള്‍ തമിഴന്‍, മറ്റെയാള്‍ തെലുങ്കന്‍. രാമസ്വാമി ഒരു ലാംബ്രട്ടസ്കൂട്ടറില്‍ ആണ് വരുക. നല്ല തടിയും കുടവയറും. വളരെ ചെറിയ തല. തലയില്‍ ഒരു ചെറിയ കടുമ (പ്ലഗ്). അദ്ദേഹം സ്കൂട്ടറില്‍ ഇരിക്കുമ്പോള്‍ നമ്മുടെ വലിയ ഒരു ഉപ്പുമാങ്ങാ ഭരണിക്ക് ചെറിയ ഒരു തല വെച്ചത് പോലെ ഇരിക്കും. ചാള്സ്ഡിക്കന്സിന്റെ ക്യാരക്ടറായ ബമ് ബിള്‍ എന്ന കഥാപാത്രത്തിന്റെ പേരിലാണ് അദ്ദേഹം അറിയ പ്പെട്ടിരുന്നത്. വളരെ പരു ക്കന്‍ സ്വഭാവം. തെലുങ്കരല്ലാത്തവരോടു തികഞ്ഞ അവജ്ഞ മുഖത്ത് തന്നെകാണാം. പരീക്ഷയ്ക്ക് വളരെ പിശുക്കി മാത്രമേ മാര്ക്കിടുകയുള്ളൂ.
പ്രൊഫ. ശേഷാദ്രി അത്ര അപകടകാരിയല്ല. പൊതു വേ ജെന്റില്മാന്‍. പക്ഷെ പഠിപ്പിക്കു ന്ന കാര്യത്തില്‍ വലിയ ഉഴപ്പന്‍. ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചത് അല്പ്പം സങ്കീര്ണമായ വിഷയം ആയിരുന്നു. അദ്ദേഹം ആ വിഷയ ത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ പുസ്ത കവും താങ്ങി ക്ലാസ്സില്‍ വരും. അതില്‍ നിന്ന് വലിയവലിയ സമവാക്യങ്ങള്‍ ബോര്ഡില്‍ എഴുതിയ ശേഷം അതെങ്ങനെ കിട്ടി എന്ന് വിശദീകരിക്കാന്‍ ശ്രമിക്കും. ഇത് മിക്ക പ്പോഴും ഒരു വൃഥാവ്യായാമം ആയിരിക്കും. ഒരു മണിക്കൂര്‍ ക്ലാസ് കഴിഞ്ഞാലും അദ്ദേ ഹത്തിനും ഞങ്ങള്ക്കും ഒന്നും മനസ്സിലായിട്ടു ണ്ടാവില്ല. പരീക്ഷയ്ക്ക് ചിലപ്പോള്‍ കാണാ തെ പഠിച്ചു എഴുതിയാല്‍ പോലും നല്ല മാര്ക്ക് കിട്ടും എന്ന ഗുണം ഉണ്ടായിരുന്നു.
എന്റെ കൂടെ റെഗുലര്‍ ആയി എം ടെക് ചെയ്യുന്ന നാല് പേര്‍ കൂട്ടത്തില്‍ ഉണ്ടായി രുന്നു. അതില്‍ ഒരാള്‍ പട്ടാളത്തില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ വന്ന ഒരു പഞ്ചാബി മേജര്‍ ഗോപാല്‍ ആയിരുന്നു. നല്ല മനുഷ്യന്‍, സ്നേ ഹസമ്പന്നന്‍. പക്ഷെ ക്ലാസ് പരീക്ഷയ്ക്കും മറ്റും ഗ്രെയിഡ് മോശമായാല്‍ എന്റെ കൂടെ മുറിയില്‍ വന്നു കരയും. ഞാന്‍ സമാധാനി പ്പിക്കും. എനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുക്കുകയും ചെയ്യും. തിരിച്ചു ചെല്ലു മ്പോള്‍ ഗ്രെയ്ഡ് മോശമായാല്‍ ജുണിയര്‍ ആഫീസര്മാര്‍ കളിയാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം , തന്റെ കുട്ടികള്‍ പോലും കളിയാക്കുമത്രേ. പാവം അയാളെ സമാധാനിപ്പി ക്കാന്‍ ഞാന്‍ പല ഉപായ ങ്ങളും നോക്കെണ്ടി വന്നു. മറ്റുള്ളവര്‍ തമിഴന്മാര്‍. ചെറുപ്പക്കാര്‍ , പഠിക്കാന്‍ അത്ര മോശമൊന്നും അല്ല് . പ്രായ വ്യത്യാസം കൊണ്ടു ഞങ്ങളുടെ കൂടെ കൂടുന്നില്ല എന്ന് മാത്രം.
സെമസ്റ്റര്‍ പകുതിയായപ്പോള്‍ എം ടെക് തീസിസ് ചെയ്യാനുള്ള വിഷയം തിരഞ്ഞെടു ക്കണമായിരുന്നു, ഗൈഡിനെയും. ഞാന്‍ അരേഖീയ വ്യൂഹങ്ങളുടെ സുസ്ഥിരത (Stability of nonlinear systems) എന്ന വിഷയം ആണ് തിരഞ്ഞെടുത്തത്. ജോര്ജു റ്റി മനോഹര്‍ (ജി റ്റി ) എന്ന അദ്ധ്യാപകനെ ഗൈഡായും തീരുമാനിക്കപ്പെട്ടു. അദ്ദേഹം ഞങ്ങള്ക്ക് ആദ്യത്തെ സമ്മര്‍ സ്കൂളില്‍ ക്ലാസ് എടുത്തിരുന്നു. നല്ല അദ്ധ്യാപകന്‍. പക്ഷെ പി.എച്.ഡി. എടുത്തിട്ടില്ല. അതിന്റെ പിന്നിലും ഒരു കഥയുണ്ടായിരുന്നു എന്നു കേട്ടു അദ്ദേഹം പ്രൊഫ. വെങ്കട റാവുവിന്റെ കീഴില്‍ ഗവേഷണം തുടങ്ങി എന്നും കുറച്ചു കഴിഞ്ഞു റാവു അതെ ഗവേഷണ വിഷയം തന്റെ ജാമാതാവാകാന്‍ സാദ്ധ്യതയുള്ള ഒരു തെലുങ്കന് കൊടുത്തുവെന്നും അതില്‍ നിരാശനായി ജി.റ്റി. ഗവേഷണം ചെയ്യാതെ ഇരിക്കുന്നു എന്നും ആണ് കേട്ട കഥ. അദ്ദേ ഹം ഒരു ദൈവവിളിയുള്ള യാഥാസ്ഥിതിക കൃസ്ത്യാനി ആയിരുന്നു. ക്രമേണ പള്ളി ക്കാര്യങ്ങളിലും മതപരമായ കാര്യങ്ങളി ലേക്കും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. നല്ല രീതിയില്‍ ക്ലാസ് എടുക്കും അത്യാവശ്യം മാത്രം എം.ടെക്കു.കാരുടെ തീസിസിന് മേല്നോട്ടം വഹിക്കും. അത്ര തന്നെ. എനിക്ക് ഏതായാലും അദ്ദേഹം സ്വീകാര്യനായിരുന്നു. ഒരു കുഴപ്പം മാത്രം. ജി.റ്റി. ശേഷാദ്രി ഗ്രൂപ്പില്‍ പെട്ടയാളായി രുന്നത് കൊണ്ടു രാമസ്വാമി യുടെ അധീനതയുള്ള ലാബില്‍ എനിക്ക് ചിലത് ചെയ്തു നോക്കാന്‍ ചെറിയ തടസ്സ ങ്ങള്‍ ഉണ്ടായി എന്ന് മാത്രം. അല്പ്പം തന്ത്ര പരമായി നിന്നത് കൊണ്ടു എനിക്ക് അന ലോഗ് കമ്പ്യൂട്ടറില്‍ ചെയ്യേണ്ടിയിരുന്ന പരീക്ഷ ണങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ പ്രതിബന്ധം ഒന്നും ഉണ്ടായില്ല.
മോശമല്ലാത്ത രീതിയില്‍ എം.ടെക്.തീസിസ് ചെയ്തു അതില്‍ നിന്ന് മൂന്ന് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു, നമ്മുടെ ഒരു ഇന്ത്യന്‍ ജേര്ണലിലായിരുന്നു എങ്കിലും . തീസിസ് ജോലി ചെയ്യുന്നവര്‍ കൂട്ടുകാര്‍ പലരും വളരെ അലംഭാവ ത്തോടെ ചെയ്യുന്നവരും ഉണ്ടായിരുന്നു. ഒമ്പത് മാസം കൊണ്ടു ചെയ്യുന്ന തീസിസ് ജോലി ഒന്നോ രണ്ടോ ആഴ്ച മാത്രം കൊണ്ടു ചെയ്തവരും ഒമ്പത് മാസം മരിച്ചു പണിഎടുത്തിട്ടും തീരാ ത്തവരും ഉണ്ടായിരുന്നു. ഏതായാലും എനി ക്ക് മാര്ച്ച് പകുതിയായപ്പോള്‍ തന്നെ ആവ ശ്യമായ റിസള്ട്ടു കള്‍ കിട്ടി. ജി.റ്റി.സാറിനു തൃപ്തിയായി എന്ന് കണ്ടപ്പോള്‍ തീസിസ് എഴുതി തുടങ്ങാന്‍ മാര്ച്ചവസാനം അനുമതി കിട്ടി. ഏപ്രില്‍ മേയ് കോളേജില്‍ മദ്ധ്യവേനല്‍ അവധിയായതു കൊണ്ടു മാര്ച്ച് മാസം അവ സാനം തിരിച്ചു ആര്‍.ഈ.സി.യില്‍ പോയി ജോലിയില്‍ പ്രവേശിച്ചു മദ്ധ്യവേനല്‍ അവധി സമയം കൊണ്ടു തീസിസിന്റെ എഴുത്തും തീര് ത്തു ജൂണില്‍ തന്നെ തിരിച്ചു ആര്‍.ഈ.സി. യില്‍ ചേര്ന്നതു കൊണ്ടു ശരിക്കും ഒമ്പത് മാസം മാത്രമേ ശമ്പളരഹിത അവധി എടു ക്കേണ്ടി വന്നുള്ളൂ. രണ്ടു കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കിയാണ് പഠിക്കാൻ പോയത്. അങ്ങനെ വെറും ഒമ്പത് മാസം അവധിയും രണ്ടു മാസം വെക്കേഷനും ചേര്ത്ത് എം.ടെക് കോഴ്സ് തീര്ത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
തീസിസില്‍ കിട്ടിയ ഫലങ്ങള്‍ എല്ലാം കൂടി മൂന്നു പ്രബന്ധങ്ങള്‍ തട്ടിക്കൂട്ടാന്‍ ജി.റ്റി.സാര്‍ പറഞ്ഞു. ജൂണിനു മുമ്പ് ഇതില്‍ ഒരെണ്ണം സ്വീകരിക്കപ്പെ ടുകയും ചെയ്തു. ബാക്കി രണ്ടും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. മൂന്നും Institution of Electronics and Telecommu nication Engineers (IETE) എന്ന സ്ഥാപനം പ്രസിദ്ധീകരിക്കുന്ന മാസികയിലാണ് പ്രസിദ്ധീ കരിച്ചത്. വിദേശമാസികകള്ക്കുള്ള മൂല്യമില്ല എന്ന് ഗൈഡിനു തോന്നിയിരിക്കാം ഏതാ യാലും ഇത് എനിക്ക് ഭാവിയില്‍ വളരെ പ്രയോജനം ചെയ്തു. പി. എച്.ഡി. പ്രവേശന ത്തിനു അപേക്ഷിച്ചപ്പോഴും മറ്റും. സ്നേഹ പൂര്വ്വം എനിക്ക് വേണ്ട നിര്ദ്ദേശങ്ങള്‍ നല്കി സഹായിച്ച ജി.റ്റി.സാറിനും എന്റെ ഐ.ഐ.റ്റി. മദ്രാസ് ജീവിതം സന്തോഷകര മാക്കി യ സുഹൃത്തുക്കള്ക്കും നന്ദി പറയു വാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

Comments
Post a Comment