23:ഐഐറ്റി ഡല്ഹി - ഗവേഷണത്തിനു വഴികാട്ടി : ഏ.കെ.മഹാലനാബിസ്
1978 ജൂലൈ മാസം ഞാനും ഐ.ഐ.റ്റി ഡല്ഹി യില്‍ ഗവേഷണത്തിനു ചേര്ന്നു. ഇന്ടര്വ്യൂ സമയ ത്ത് ചിലര്‍ ഗവേഷണം നയിക്കാന്‍ സാദ്ധ്യതയുള്ള വഴികാട്ടി (Guide)യുമായി ചെറിയ രീതിയില്‍ മുന്‍ ധാരണയുമായി എത്താരുണ്ട് , പ്രത്യേകിച്ചും മുന്‍കൂ ട്ടി നിശ്ചയിച്ച ഏതെങ്കിലും മേഖലയിലോ വിഷയത്തിലോ ഗവേഷണം നടത്തണമെന്നു താല്പര്യം ഉള്ളവര്‍. എം.ടെക്കിനു തുടങ്ങി വച്ച ഗവേഷണം പി.എച്.ഡി.ക്കു പ്രയോജനപ്പെടുമെന്ന് ഉറപ്പുണ്ട് എങ്കില്‍ അങ്ങനെ ആവാം. പക്ഷെ ഡിപ്പാര്ട്ടു മെന്റില്‍ ഉള്ള ഏതെങ്കിലും അദ്ധ്യാപകര്‍ വഴികാട്ടിയാവാന്‍ തയ്യാറായിരിക്കണം. ഞാനാരെയെങ്കിലും അങ്ങനെ മുന്കൂ്ട്ടി ബന്ധപ്പെട്ടിട്ടില്ല. മദിരാശി ഐ.ഐ.റ്റി.യില്‍ ചെയ്ത ഗവേഷണം പി.എച്.ഡി.ക്കു തുടരാന്‍ കൊള്ളാമോ എന്നും ഉറപ്പില്ല. ഏതായാലും ഇന്ടര്വ്യൂ നന്നായിരുന്നു, എം.ടെക് തീസിസില്‍ നിന്ന് മൂന്നു പ്രബന്ധങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടു സെലക്ഷന്‍ എളുപ്പമായിരു ന്നു എന്ന് മാത്രം.
അന്ന് ഐ.ഐ.റ്റി ഡല്ഹിയില്‍ സിസ്റ്റംസ് (വ്യൂഹം) ബന്ധപ്പെട്ട ധാരാളം ഗവേഷണങ്ങള്‍ നടന്നുവന്നി രുന്നു. പ്രധാനമായും രണ്ടു അതികായന്മാരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഒന്ന് വൈദ്യുത വിഭാഗം തലവനും കൂടി ആയിരുന്ന പ്രൊഫസര്‍.പി. എസ്.സത്സംഗി യുടെ കീഴില്‍, മറ്റൊന്ന് പ്രൊഫ.എ. കെ. മഹാ ലനാബിസിന്റെ കീഴില്‍. ഇതില്‍ എനിക്ക് താല്പര്യം ഉള്ള വിഷയങ്ങളില്‍ ഗവേഷണം നയിക്കുന്നത് രണ്ടാമത്തെയാളായിരുന്നു, പ്രൊഫ. മഹാലനാബിസ്. ഞാന്‍ ഉപരിപഠന ത്തിനു തിരഞ്ഞെടുത്ത കണ്ട്രോള്‍ സിസ്റ്റംസ് കൂടുതല്‍ ഗണിത ശാസ്ത്രവുമായി ബന്ധ പ്പെട്ടതായതുകൊണ്ട് ശദ്ധ കണ്ട്രോംള്‍ സിസ്റ്റത്തില്‍ പി.എച്.ഡി. ചെയ്യാനുള്ള വിവരം എനിക്കുണ്ടോ എന്ന് സംശയം ഉണ്ടാ യിരുന്നു. പോരാഞ്ഞു എന്തെങ്കിലും ഗവേഷ ണം ചെയ്തു ബിരുദം നേടുന്നതിലുപരി കഴി യുമെങ്കില്‍ ചെയ്യുന്ന ഗവേഷണം പ്രായോ ഗികമായി ഉപയോഗം ഉള്ളതാവണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതായത് കണ്ട്രോള്‍ സിസ്റ്റത്തിലെ സിദ്ധാന്തങ്ങള്‍ പ്രായോഗിക മേഖലകളില്‍ എങ്ങനെ ഉപ യോഗിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന തരം ഗവേഷണം. ഇതൊക്കെ ആലോചിച്ചു ഞാന്‍ പ്രൊഫ.മഹാലനാബിസിന്റെ മുമ്പില്‍ എത്തി. എം.ടെക്കിനു ചെയ്തതു എന്തെന്ന് ചോദിച്ചു . ഞാന്‍ വിശദീകരിച്ചപ്പോള്‍ ആ വിഷയത്തില്‍ പി.എച്.ഡി ക്കു വലിയ സാദ്ധ്യതയില്ല എന്നു പറഞ്ഞു. ഏതായാലും സാറിന്റെ കൂടെ ഗവേഷണം നടത്താന്‍ അതി യായ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോള്‍ , “ഒരു കാര്യം ചെയ്യൂ, എന്റെ കൂടെ ഒരു ആ ന്ധ്രാക്കാരന്‍ റാവു ഗവേഷണത്തിനു ചേര് ന്നിട്ട് ഒരു വര്ഷം കഴിഞ്ഞു. ഇത് വരെ കാര്യ മായൊന്നും ചെയ്തിട്ടില്ല. അയാള്ക്ക് എം.ടെക്കിന്റെ ഒന്ന് രണ്ടു പേപ്പര്‍ കിട്ടാനു ള്ളത് എഴുതിയെടുക്കാന്‍ വിശാഖപട്ടണ ത്തിനും ഡല്ഹിക്കുമിടയില്‍ യാത്രയിലാണ്. പോയും വന്നും ഇരിക്കുകയാണ്. അയാള്ക്ക് ഞാന്‍ കൊടുത്ത പ്രശ്നം എണ്ണ പ്രകൃതി വാതക കമ്മീഷന്റെ (Oil and Natural Gas Commission – ONGC) പ്രോജക്റ്റ് ആണ്, താല്പര്യം ഉണ്ടെങ്കില്‍ താന്‍ അത് ചെയ്തോളൂ “ എന്ന് സാര്‍ പറഞ്ഞു. രോഗി ആഗ്രഹിച്ചതും വൈദ്യന്‍ വിധിച്ചതും ഒന്ന് തന്നെ എന്നപോ ലായി. പ്രായോഗികമായി ഉപയോഗം ഉള്ള ഗവേഷണം. പക്ഷെ ഈ പ്രോജക്റ്റില്‍ പല പ്രാവശ്യം ഡേറാഡൂണിലെ O.N.G.C. കേന്ദ്ര ത്തില്‍ പോകേണ്ടി വരുമെന്ന് അന്ന് അറിയി ല്ലായിരുന്നു, പ്രത്യേകിച്ചും കുഞ്ഞുങ്ങളെയും ശ്രീമതിയെയും ഡല്ഹിയില്‍ തനിച്ചാക്കി യിട്ടു.
ഭൂമിക്കടിയിലുള്ള എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ചില മാര്ഗങ്ങളില്‍ ഒന്നിന് സീസ്മിക്ക് സര്വ്വേു എന്ന് പറയുന്നു. ഭൂമിയു ടെ മുകളില്‍ ഒരു ഡൈനാമിറ്റ് പൊട്ടിച്ചു അതില്‍ നിന്നുണ്ടാകുന്ന ശബ്ദ തരംഗങ്ങള്‍ ഭൂമിയുടെ അടിയില്‍ ഉള്ള വിവിധ തലങ്ങളി ല്‍ തട്ടി പ്രതിഫലിപ്പിച്ചു തിരിച്ചു കിട്ടുന്ന തരം ഗങ്ങള്‍ രേഖപ്പെടുത്തുന്നു. ഇങ്ങനെ പ്രതിഫ ലിക്കുന്ന തരംഗങ്ങള്‍ രേഖപ്പെടുത്തി ഒരു ചിത്രം വരച്ചാല്‍ ഡയനാമിറ്റ് പൊട്ടിച്ച ഭൂവിഭാ ഗത്തിന്റെ താഴെയുള്ള ഭൂഗര്ഭത്തിന്റെ ഏക ദേശ രൂപം കിട്ടും. അതില്‍ നിന്ന് എണ്ണ, പ്രകൃ തി വാതകം തുടങ്ങിയവ ആ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില ഭൂഘടനകള്‍ ഉണ്ടോ എന്നറിയാം. എണ്ണ ഉൾക്കൊള്ളാന്‍ കഴിയുന്ന ഭൂഘടനകള്‍ (geological structures ) ഉണ്ടെങ്കില്‍ മറ്റു രീതികള്‍ ഉപയോഗിച്ച് എത്ര മാത്രം എണ്ണ ഉണ്ടാവു മെന്ന് കണക്കാക്കി ലാഭകരമായി എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നുറപ്പായാല്‍ എണ്ണക്കിണര്‍ ഉണ്ടാക്കി എണ്ണ എടുക്കുന്നു. പ്രതിഫലിക്കുന്ന ശബ്ദ തരംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ അപഗ്രഥനം ചെയ്‌താല്‍ മാത്രമേ ഭൂഗര്ഭസംരചനകള്‍ (geological structures) വ്യക്തമാവുകയുള്ളൂ. (ഇതോ ടൊപ്പം കൊടുത്ത ചിത്രങ്ങള്‍ നോക്കുക, Google തന്നതാണ് ) അങ്ങനെ കിട്ടുന്ന ഡാറ്റ അപഗ്രഥിക്കാനുള്ള ചില മെച്ചപ്പെട്ട മാര്ഗ ങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം. ഐ.ഐ.റ്റി. യില്‍ വച്ച് മാതൃകാ ഡാറ്റയില്‍ പരീക്ഷിച്ചുനോക്കി തൃപ്തികരമെന്ന് കണ്ടാല്‍ പ്രായോഗികമായ ഡാറ്റയില്‍ പ്രയോഗിച്ചു നോക്കാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് ഡേറാഡൂണിലെ എണ്ണഗവേ ഷണ സ്ഥാപനത്തില്‍ ഒന്നോ രണ്ടോ ആഴ്ച താമസിച്ചു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഈ സമയം ശ്രീമതിയെയും കുഞ്ഞുങ്ങളെ യും ഐ.ഐ.റ്റി.യിലെ മറ്റു സുഹൃത്തുക്ക ളുടെ സംരക്ഷണത്തില്‍ ഏല്പിച്ചായിരുന്നു പോയിരുന്നത്. നല്ലവരായ സുഹൃത്തുക്കള്‍ രാവിലെയും വൈകുന്നേരവും വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചു സഹായിച്ചിരുന്നു.
പ്രൊഫ. മഹാലനാബിസിനെക്കുറിച്ചു്.. അമരേന്ദ്ര കാശ്യപ് മഹാലനാബിസ് ബംഗ്ലാ ദേശിലെ മൈമ ന്സിംഗ് എന്ന സ്ഥലത്ത് ജനിച്ചു, കൊല്കത്ത റേഡിയോ ഫിസിക്സ് ഇന്സ്റ്റിട്ട്യൂടില് (പിന്നീട് കല്ക്കത്താ യൂനീവെര് സിറ്റിയായി ) പഠിച്ചു വിദേശത്ത് പോയി. ഐ ഐ റ്റി ഡല്ഹി തുടങ്ങിയ കാലത്ത് അദ്ദേഹ വും അദ്ദേഹത്തിന്റെ നിര്ബന്ധം മൂലം സഹ പാഠിയായിരുന്ന ദത്താറേയും ഒരുമിച്ചു ജോലിയ്ക്ക് അപേക്ഷിച്ചു. രണ്ടു പേരും ഒരുമിച്ചു ഡല്ഹി ഐ ഐ റ്റി യില്‍ ഇലക്ട്രി ക്കല്‍ വിഭാഗത്തില്‍ അദ്ധ്യാപകരായി. ഏ കെ എം സാറ് മുപ്പതോളം പി എച് ഡി പ്രബ ന്ധങ്ങള്ക്കു മേല്നോ്ട്ടം വഹിച്ചിട്ടുണ്ട്. ഞാന തില്‍ 27ആമനാണെന്ന് തോന്നുന്നു. ഇരുനൂ റോളം പ്രബന്ധങ്ങളും. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പലരും ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ നിലയില്‍ അദ്ധ്യാപകരും ഗവേഷകരും ആയിരു ന്നു. ഐ,ഐ,റ്റി, ഡല്ഹി ഡയരക്ടര്‍ ആയിരുന്നു ഡോ സുരേ ന്ദ്രപ്രസാദ് അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാര്ഥി ആയിരുന്നു, എന്റെ സഹ ഗൈ ഡും .( ഇവരുമായുള്ള എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ വഴിയെ)




Comments
Post a Comment