എന്റെ ഗുരുനാഥന്മാര്‍ 1. കളരിയാശാന്‍ കൃഷ്ണക്കുറുപ്പ്

പണ്ടു പണ്ടു കുട്ടനാട്ടില്‍ ഞങ്ങളൊക്കെ കുട്ടികള്‍ ആയിരുന്നപ്പോള്‍ (അന്‍പതുകളില്‍ ) നര്സരി സ്കൂളും എല്‍ കെ ജി യും യു കെ ജിയും അംഗന വാടിയും ഒന്നും ഇല്ല, നവരാത്രി പൂജ സമയത്താണ് ആദ്യാക്ഷരം കുറിക്കുന്നത്. ക്ഷേത്രത്തില്‍ വച്ചോ വീട്ടില്‍ തന്നെയോ ഓട്ടുകിണ്ണത്തില്‍ അരിയിട്ട് അതിലാണ് ആദ്യമായി എഴുതി തുടങ്ങുന്നത്. വീട്ടിലെ മൂത്ത കാര്ന്നവരോ കൂടുതല്‍ വിദ്യാ ഭ്യാസം ഉള്ള ആരെങ്കിലുമോ ആണ് ആദ്യം എഴുതിക്കുക. വിളക്കത്ത് ശര്ക്കരയും പഴവും അവലും മലരും എല്ലാം വാഴയിലയില്‍ വെച്ചിട്ടു ണ്ടായിരിക്കും. അതിന്റെ മധുരം ഓര്‍മ്മിച്ചു വായില്‍ വെള്ളമൂറിക്കൊണ്ടായിരിക്കും എഴുതി തുടങ്ങുക. മൂന്നു നാല് വയസ്സിനും മുമ്പ് തന്നെ എഴുത്തിനിരുത്തിയിരിക്കും, ഇപ്പോഴാണല്ലോ തുഞ്ചന്‍ പറമ്പിലും പനച്ചിക്കാട്, ആറ്റുകാല്‍, തുടങ്ങിയ ഭഗവതീ ക്ഷേത്രങ്ങളിലും എന്തിനു പത്രക്കാരുടെ അദ്ധ്യക്ഷതയില്‍ തന്നെ വിദ്യാരംഭ മഹോത്സവം കൊണ്ടാടുന്നത് , ചാനലുകാരുടെ മുമ്പില്‍ വെച്ച് സാഹിത്യ നായകന്മാരും അക്ഷര വൈരികളായ രാഷ്ട്രീയനേതാക്കളുടെയും മറ്റു മഹാന്മാരുടെ മടിയിലും ഇരുന്നു എഴുത്തിനിരു ത്തിയും തുടങ്ങിയത് .

സ്കൂളില്‍ പോകുന്നതിനു മുമ്പ് മലയാള ഭാഷയിലെ കൂട്ടക്ഷരങ്ങള്‍ ഉള്പ്പെ്ടെ അക്ഷരമാലയും പ്രാഥമി കമായ കണക്കും ഞങ്ങളൊക്കെ പഠിച്ചത് എഴുത്ത് കളരിയില്‍ ആണ്.ഞാന്‍ ചെറുപ്പകാലത്ത് പൂര്ണ ആരോഗ്യവാനാ യിരുന്നില്ല എന്നത്കൊണ്ട് അല്പ്പം വൈകിയാണ് എഴുത്ത് തുടങ്ങിയത്. എന്റെ അയല്പക്കത്തെ ഒരു പെണ്കു്ട്ടിയെയും എന്നെയും മാത്രം പഠിപ്പിക്കുവാന്‍ ഒരു ആശാന്‍ വീട്ടില്‍ വരുമായിരുന്നു. ചില ദിവസങ്ങളില്‍ ആ പെണ്കുിട്ടിയുടെ വീട്ടിലും മിക്കപ്പോഴും ഞങ്ങ ളുടെ വീട്ടില്‍ വെച്ചും ആയിരുന്നു പഠനം, സാമ്പ ത്തിക സ്ഥിതി അത്ര മെച്ചപ്പെട്ടത് കൊണ്ടല്ല, എന്റെ അനാരോഗ്യം കാരണമായിരുന്നു എന്നാ ണോര്മ്മ. കുടുംബസുഹൃത്തായ, പ്രതിഫലം നോക്കി മാത്രം പണി ചെയ്യാത്ത ഒരാശാനും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കൊള്ളു.

എഴുതി പഠിക്കുന്നത് പൂഴി മണ്ണിലാണ്. അത് വലിയ കല്ലുകള്‍ മാറ്റി കുറച്ചു പൂഴി (മണല്‍) ഒരു തുണി സഞ്ചിയില്‍ കരുതിയിട്ടുണ്ടാവും. ബുക്കുകള്‍ ഇല്ല. അക്ഷരങ്ങളും മറ്റും എഴുതുന്നതു ഓലയില്‍. പന യോല പുഴുങ്ങി ഉണക്കിയെടുത്താണ് എഴുത്തോല ഉണ്ടാക്കുന്നത്. ഓലയില്‍ നാരായം എന്ന ഇരുമ്പില്‍ ഉണ്ടാക്കിയ കൂര്ത്ത ആയുധം കൊണ്ടാണ് എഴുതുക. പഠിക്കുന്നതനുസരിച്ചു ഓലയുടെ എണ്ണവും കൂടി വരും. ഓലയില്‍ എഴുതിയത് തെളിഞ്ഞു കാണാന്‍ മഷിത്തണ്ടു എന്ന ചെടി ഞെവുടി അതിന്റെ നീര് ഓലയില്‍ പുരട്ടും.

അന്നൊക്കെ ഗ്രന്ഥങ്ങള്‍ താളിയോലയില്‍ ആയി രുന്നു. തട്ടിന്പുറത്തെ കാല്പെട്ടിയില്‍ പഴയ താളിയോല ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചു വെച്ചിരുന്നു, വീട്ടിലുള്ളവരുടെ ജനന സമയവും തലക്കുരിയും ഭാവി പ്രവചനങ്ങളും എല്ലാം താളിയോലയില്‍ എഴുതി സൂക്ഷിചിട്ടുണ്ടാവും. ജാതക കുറിപ്പ് എന്നാണു ഇതിനു പറയുക.

ഞങ്ങളുടെ ആശാനായിരുന്ന കൃഷ്ണക്കുറുപ്പ് വളരെ കണിശക്കാര നായിരുന്നു. പഠിപ്പിക്കുമ്പോള്‍ ശ്രദ്ധ തെറ്റിയാല്‍ അടി, അല്ലെങ്കില്‍ പൂഴി മണ്ണ് കയ്യില്‍ എടുത്തു തുടയില്‍ പിച്ചുക മുതലായ ശിക്ഷക ളൊക്കെ കഠിനമായിരുന്നു. എന്നാലും ഭാഷയിലെ ശരിയായ ഉച്ചാരണവും മറ്റും പഠിക്കാന്‍ ഇതിലും നല്ല മാര്ഗമില്ലായിരുന്നു. ഒരു വര്ഷം കൊണ്ടു എല്ലാ അക്ഷരങ്ങളും പഠിച്ചിരിക്കും. സ്കൂള്‍ തുറ ക്കുന്നതിനു മുമ്പ് തന്നെ കണക്കിന്റെ ബാലപാഠ ങ്ങള്‍ വരെ പഠിച്ചിരിക്കും. പ ഫ , ബ, ഭ , ല ള, ഴ എന്നിവ തമ്മില്‍ ഉള്ള ഉച്ചാരണ വ്യത്യാസം 

വ്യക്തമാക്കി മനസ്സിലാക്കിയാണ്പ ഠനം. ഇന്നത്തെ ചില മലയാളം എം എ ക്കാര്ക്കു പോലും വ്യക്തമ ല്ലല്ലോ ഇന്ന്. നാക്കിനു അസുഖം ഒന്നുമില്ലാത്ത എല്ലാവരെയും ഉച്ചാരണ ശുദ്ധിയോടെ മലയാളം പഠിപ്പിക്കാന്‍ എഴുത്താശാന്മാര്‍ ശ്രദ്ധ കാണിച്ചി രുന്നു. ഇന്ന്ചി ല വാര്ത്താ വായനക്കാരും പ്രാസംഗികരും പോലും വിദ്യാഭ്യാസം എന്നത് വിധ്യാഭ്യാസം ആക്കുമ്പോഴും ഭയം ഫയം ആക്കുമ്പോഴും സങ്കടം തോന്നുന്നു, പ്രത്യേകിച്ചും ഉച്ചാരണ ശുദ്ധിയോടെ മലയാളം പഠിച്ച ഞങ്ങള്‍ ക്കൊക്കെ . ചില കളരിയില്‍ ഇരുപതും മുപ്പതും വരെ കുട്ടികള്‍ കാണും. എല്ലാവരെയും, വലിയ വീട്ടിലെയാണെങ്കിലും പാവങ്ങളുടെ മക്കളാണെ ങ്കിലും ആശാന്മാര്‍ ഒരു പോലെ തന്നെ പഠിപ്പി ക്കുകയും ആവശ്യമെങ്കില്‍ നന്നായി ശിക്ഷി ക്കുകയും ചെയ്യുമായിരുന്നു.


അക്ഷരമാല കൂട്ടക്ഷരം ഉള്പ്പെ ടെ എല്ലാം പഠിച്ചു കണക്കു തുടങ്ങുമ്പോള്‍ വിശേഷാല്‍ പരിപാടി യുണ്ട്, ശര്ക്കര അവില്‍ മലര്‍ ഇവ വിളക്കത്തു വെക്കുകയും ആശാന് പ്രത്യേക ദക്ഷിണയും പതിവായിരുന്നു.

ആദ്യത്തെ ഗുരുനാഥനായ കൃഷ്ണക്കുറുപ്പ് ആശാനെ സാഷ്ടാംഗം പ്രണമിച്ചു കൊണ്ടു ഈ കുറിപ്പുകള്‍ തുടങ്ങുന്നു.

Comments

Popular posts from this blog

8: ഗുപ്തന്‍ നായര്‍ സാര്‍

20: മുഖര്‍ജിയും കണ്ട്രോള്‍ സിസ്റ്റവും ലെബ്ബ സാറും എന്റെ വൈവയും