6:മഹാദേവന്‍ സാറും ദാസപ്പന്‍ സാറും
നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറ്റവും പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയം ഏതെന്നു ചോദിച്ചാല്‍ ഭൂരിഭാഗം കുട്ടികളും പറയുക കണക്കും ഇന്ഗ്ലീഷും എന്നായിരിക്കും തീര്ച്ച. കൂടുതലും കണക്കു തന്നെ. ആറാം ക്ലാസിലും ഏഴം ക്ലാസിലും എന്റെയും ഗതി ഇത് തന്നെ ആയിരുന്നു ,ആറാം ക്ലാസ്സില്‍ മറ്റെല്ലാ വിഷയത്തിനും നല്ല മാര്ക്ക് കിട്ടി എങ്കിലും ഓണ പരീക്ഷക്കും കൃസ്തുമസ് പരീക്ഷക്കും അമ്പതില്‍ വെറും പതിനഞ്ചു മാര്ക്കായിരുന്നു എനിക്കു കിട്ടിയത് . അവസാന വര്ഷം പരീക്ഷ ക്കു തോല്ക്കാതെ അടുത്ത വര്ഷത്തേക്ക് കടന്നു കിട്ടി എന്ന് മാത്രം . ഏഴാം ക്ലാസ്സിലും വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല, എന്നാല്‍ ടി ആര്‍ സാറിന്റെ ക്ലാസ്സില്‍ മുട്ടായി വാങ്ങാന്‍ പൈസ കിട്ടി തുടങ്ങിയതു കൊണ്ടോ എന്തോ ചെറിയ മെച്ചം ഉണ്ടായി, എങ്കിലും സാധാരണ കണക്കിന് കിട്ടേണ്ട മാര്ക്ക് കിട്ടി ത്ടങ്ങിയില്ല.
കണക്കു വായിച്ചു പഠിക്കാന്‍ കഴിയുകയില്ല, മന:പാഠം പഠിക്കാനും കഴിയുകയില്ല . പൊതുവേ കണക്കു പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ കുട്ടികളെ കണക്കു പഠിക്കാന്‍ വിഷമം ആണെന്ന് ആദ്യമേ ഭയപ്പെടുത്തുന്നതും പതിവാണ്. കുട്ടികള്‍ കൂടു തല്‍ ശ്രദ്ധിച്ചു പഠിക്കാന്‍ ആണിങ്ങനെ പറയുന്ന തെങ്കിലും പലപ്പോഴും ഇതിനു വിപരീത ഫലം ആണ് ഉണ്ടാകുന്നത്. കുട്ടികള്ക്ക് കണക്കിനോടു ഭയവും വെറുപ്പും ഉണ്ടാക്കാന്‍ ഇത് കാരണമാകു ന്നുണ്ടോ എന്നും സംശയമുണ്ട്. എന്തി നു ഇത്തരം മുന്‍ വിധികള്‍? മറ്റു വിഷയങ്ങള്‍ പോലെ ഇതും പഠിച്ചാല്‍ പോരെ ? പഠിപ്പിച്ചാല്‍ പോരെ ?
ഏതായാലും ഹൈസ്കൂളില്‍ നാലാം ഫോറത്തില്‍ മഹാദേവയ്യര്‍ സാറും അഞ്ചാം ഫോറത്തില്‍ ദാസ പ്പനാചാരി സാറും ആണ് എന്റെ ഗണിത ശാസ്ത്ര പഠനം ശരിയായ വഴിയില്‍ എത്തിച്ചത് . കണക്കു ക്ലാസ്സില്‍ കുട്ടികളെെക്കൊണ്ട് പരമാവധി കണ ക്കുകള്‍ ചെയ്യിക്കുക എന്നതായിരുന്നു അവര്‍ രണ്ടു പേരും ചെയ്തത്. പേരിനു ഒന്നോ രണ്ടോ കണക്കു മാത്രം ബോര്ഡില്‍ ചെയ്തു കാണിക്കും ബാക്കി സമയം മുഴുവനും ഞങ്ങളെക്കൊണ്ടു കണക്കു ചെയ്യിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഞങ്ങള്‍ തന്നെ ചെയ്ത കണക്കുബുക്കുകള്‍ പരസ്പരം കൈമാറി തെറ്റ് തിരുത്തിക്കുകയും അവരുടെ രീതി ആയിരുന്നു. അപ്പോള്‍ മറ്റുള്ളവര്‍ വരുത്തുന്ന സാധാരണ തെറ്റുകളെക്കുറിച്ചും ഞങ്ങള്ക്ക് ബോധം ഉണ്ടായി തുടങ്ങി.
അന്നൊക്കെ കണക്കു പരീക്ഷക്ക് കിട്ടുന്ന ചോദ്യ പേപ്പറില്‍ സമയം ഉണ്ടെങ്കില്‍ എത്ര ചോദ്യത്തിനു വേണമെങ്കിലും ഉത്തരം എഴുതാം, മൂന്നില്‍ രണ്ടു ചോദ്യങ്ങള്ക്ക് ഉത്തരം ശരിയായാല്‍ മുഴുവന്‍ മാര്ക്കും കിട്ടും. അത് കൊണ്ടു ഒന്നോ രണ്ടോ ചോദ്യങ്ങള്ക്ക് ഉത്തരം തെറ്റിയാലും കുഴപ്പമില്ല. മഹാദേവയ്യര്‍ സാറും ദാസപ്പനാചാരി സാറും ഞങ്ങളെ എത്രയും കൂടുതല്‍ ചോദ്യങ്ങള്ക്കുര ഉത്തരം എഴുതാമോ അത്രയും ചെയ്തു കൊള്ളാന്‍ പ്രോത്സാഹിപ്പിച്ചു. ഫലമോ പലപ്പോഴും ഞങ്ങ ളില്‍ ഏതാനും പേര്‍്ക്കെങ്കിലും 100 ല്‍ 130 – 140 മാര്ക്കി ന് വരെയുള്ള ഉത്തരങ്ങള്‍ ശരിയായി വന്നു. ഇത് ഞങ്ങളുടെ ആത്മവിശ്വാസം വര്ദ്ധി പ്പിച്ചു. കണക്കു ചെയ്യുന്നത് രസകരമായി തോന്നി തുടങ്ങി. ചുരുക്കത്തില്‍ ഹൈസ്കൂള്‍ ക്ലാസ് മുതല്‍ എനിക്ക് കണക്കിന് ഒരിക്കലും നൂറില്‍ നൂറില്‍ കുറയാതെ മാര്ക്ക് കിട്ടി തുടങ്ങി. എഞ്ചി നീയറിങ്ങിനു ചില വര്ഷ്ങ്ങളില്‍ എട്ടില്‍ അഞ്ചു ചോദ്യത്തിന് മുഴുവന്‍ മാര്ക്ക് എന്ന നില വന്ന പ്പോള്‍ പോലും കണക്കിന് മുഴുവന്‍ മാര്ക്കും എനിക്ക് കിട്ടുമായിരുന്നു. ചുരുക്കത്തില്‍ കാര്യം ഇത്രയേ ഉള്ളൂ, ശരിയായ രീതിയില്‍ പഠിപ്പിച്ചാല്‍ കണക്കും വിഷമം കൂടാതെ പഠിക്കാം എന്ന് തന്നെ.
ഇപ്പോള്‍ കുട്ടികള്ക്ക് ഇന്റര്നെറ്റില്‍ പോയാല്‍ കണക്കു കളിയില്‍ കൂടി പഠിക്കാന്‍ പറ്റിയ വെബ്സ യിട്ടുകളും ഉണ്ട്. കേരളത്തിലെ ഗണിത ശാസ്ത്ര അധ്യാപകര്‍ ഉണ്ടാക്കിയ ഒരു മാത്സ് ബ്ലോഗ് സൈറ്റും ഉണ്ട്. കുട്ടികള്‍ പഠിക്കുന്ന ക്ലാസ് ഏതാ ണെന്നനുസരിച്ചു അവര്ക്ക് കഴിയുന്ന കണക്കു കള്‍ ചെയ്തു കഴിവ് നോക്കാം , ഒരു ലെവല്‍ വിജയി ച്ചാല്‍ അടുത്ത ലെവ ലില്‍ ഉള്ള ചോദ്യങ്ങളും ചെയ്തു പരീക്ഷി ക്കാം . അപ്പപ്പോള്‍ തന്നെ ഫലങ്ങള്‍ അറി യാൻ കഴിയുന്നത് കൊണ്ടു മാത്സ് പ്രശ്നോ ത്തരി (Quiz) ചെയ്തു പഠിക്കുന്നത് വളരെ നല്ലതാണ്. പിന്നെ മറ്റൊരു കാര്യം , കണക്കു ശരിയായോ ചെയ്യാന്‍ കഴിയുന്ന കുട്ടികള് ക്കു് മറ്റു വിഷയങ്ങളും അനായാസമായി പഠിക്കാന്‍ കഴിയും എന്നതും തീര്ച്ചയാണ്.
അങ്ങനെ എന്റെ ഗണിത ശാസ്ത്ര അദ്ധ്യാ പകരായിരുന്ന മഹാദേവയ്യര്‍ സാറിനും ദാസ പ്പന്‍ ആചാരി സാറിനും എന്റെ ആത്മാര്ഥ മായ പ്രണാമം.
ഉദാഹരണത്തിന് ചില മാത്സ് വെബ്സൈറ്റുകള്‍ നൊക്കൂ ഇവിടെ :
http://mathematicsschool.blogspot.com/
https://in.edugain.com/math/
https://www.khanacademy.org/
http://mathematicsschool.blogspot.com/
https://in.edugain.com/math/
https://www.khanacademy.org/
Comments
Post a Comment