5.എട്ടാം ക്ലാസ്സിലെ ടി ആര്‍ സാറ്
എട്ടാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന സാറും ക്ലാസ് ടീച്ച റുമായിരുന്നു ടി ആര്‍ കേശവപിള്ള സാര്‍ അഥവാ ടി ആര്‍ സാര്‍ . കണക്കും ഇങ്ഗ്ലീഷും പൊതുവേ മലയാളം മാധ്യമം ആയി പഠിക്കുന്ന കുട്ടികള്ക്കു ബുദ്ധിമുട്ടുള്ള വിഷയങ്ങളാണ്. അങ്ങനെയുള്ള വിഷയങ്ങ ളില്‍ കുട്ടികള്ക് താല്പര്യവും കുറച്ചു മത്സര ബുദ്ധിയും ഉണ്ടാക്കാന്‍ ടി ആര്‍ സാര്‍ ശ്രമി ച്ചിരുന്നു കുട്ടികളില്‍ സമയനിഷ്ട ഉണ്ടാകു വാന്‍ താമസിച്ചുവരുന്നവരുടെ കയ്യില്‍ നിന്നു ഒരു പൈസ വച്ചു ഫൈന്‍ വാങ്ങും. മോണിട്ട രുടെ പണിയാണ് പൈസ വാങ്ങുന്നതും കണ ക്കുസൂക്ഷിക്കലും. കണക്കു മൂന്നാം പീരിയ ഡാണ്. ഇന്റർ വെൽ കഴിഞ്ഞു എല്ലാവരും ഫ്രഷ് ആയിരിക്കുമ്പോള്‍. ആദ്യം കുറച്ചു നേരം പഠിപ്പിക്കും. അത് കഴിഞ്ഞു സാര്‍ കുറ ച്ചു കണക്കുകള്‍ ഇടുന്നു. ആദ്യം ശരിയായി കണക്കു ചെയ്തു മേശപ്പുറത്തു വെക്കുന്ന പത്തു കുട്ടികള്ക്ക് സമ്മാനമായി ഒരു പൈസ വച്ചു കൊടുക്കുന്നു. ആദ്യം ചെയ്തവര്‍ ചെയ്തവര്‍ ബുക്ക് സാറിന്റെ മേശപ്പുറത്തു കൊണ്ടു വക്കണം. തെറ്റായി ചെയ്തിട്ടു കൊണ്ടു വച്ചാല്‍ ഫൈന്‍ കൊടുക്കണം. ഇക്കാരണങ്ങളാല്‍ എല്ലാവരും ക്ലാസ്സിലും കണക്ക് ചെയ്യുന്ന തിലും വളരെ ശ്രദ്ധാലു ക്കളാകുന്നു. മിടുക്കന്മാര്ക്ക് മുട്ടായി വാ ങ്ങാന്‍ പൈസയും കിട്ടുന്നു. ഞാന്‍ കണ ക്കിന് മെച്ചപ്പെട്ടു വരുന്ന സമയം ആയിരുന്ന തുകൊണ്ടു ചില ദിവസം പത്തു പൈസ വരെ കിട്ടിയിട്ടുണ്ട്. ചെറിയതെങ്കിലും പിഞ്ചുമന സ്സുകളില്‍ താത്പര്യം ഉണ്ടാക്കാന്‍ നുണുക്കു വിദ്യകള്‍ പ്രയോജനപ്പെടുന്നു ! ചെയ്യുന്നതിന് പ്രതിഫലം കിട്ടിയാൽ ജോലി ചെയ്യാന്‍ എല്ലാവര്ക്കും താല്പര്യം ആണല്ലോ.
എന്നാല്‍ ക്ലാസ്സില്‍ ശ്രദ്ധയില്ലാത്തവരെ ( ഉഴപ്പന്മാരെ) സാര്‍ സ്കൂളിന്റെ വടക്കുള്ള ഒരു മഠത്തില്‍ നിന്നും തയിര്‍ വാങ്ങി ആറ ്റരികിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുക്കൊടുക്കാന്‍ അയക്കുക പതിവാ യിരുന്നു, “നീയൊന്നും ക്ലാസില്‍ ഇരുന്നിട്ടും പ്രയോജനമില്ലെന്ന്” പറഞ്ഞുകൊണ്ടു. എന്റെ ഒരു ബന്ധുവും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരൊന്നും അങ്ങനെ കണ ക്കു ക്ലാസില്‍ ഇരിക്കാറില്ല.
മങ്കൊമ്പിലെ ഒരു പഴയ തറവാട്ടില്‍ ജനിച്ച ടി ആര്‍ സാര്‍ തന്റെ സഹോദരിമാരുടെ പഠനത്തിനും അവരെ വിവാഹം കഴിച്ചു കൊടുക്കാനും മറ്റും തന്റെ വിവാഹം തന്നെ വേണ്ട എന്ന് വെച്ചപോലെ തോന്നി. ചില പത്രങ്ങളുടെ എജെന്സി ഏറ്റെടുത്ത് അല്പ്പം അധിക വരുമാനവും ഉണ്ടാക്കിയ സാര്‍ വൈകിയ വേളയില്‍ തന്റെ ഉത്തരവാ ദിത്വം എല്ലാം കഴിഞ്ഞപ്പോള്‍ അമ്പത് വയസ്സ് കഴിഞ്ഞു സാറിനെപ്പോലെ വിവാ ഹം കഴിക്കാന്‍ മറന്നു പോയ ഒരു അദ്ധ്യാപി കയെ ജീവിത സഖിയായി വിവാഹം കഴിച്ചു. എന്നാല്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന് സഹോദരിമാര്‍ പുറത്താക്കി അവര്‍ രണ്ടു പേരും ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം ഒരു വാടക വീട്ടില്‍ താമസിക്കേണ്ടി വന്നു. കറിയിലെ കറിവേപ്പില പോലെ അവരവ രുടെ ആവശ്യം കഴിഞ്ഞാല്‍ എടുത്തെറി ഞ്ഞതു പോലെ വാര്ദ്ധക്യത്തില്‍ വിഷമി ച്ചാണ് ടി ആര്‍ സാര്‍ മരിച്ചത് എന്ന് കേട്ടു. നല്ലവര്ക്കും ചിലപ്പോള്‍ ദുര്ഗ്ഗതി ഉണ്ടാവും എന്ന് സമാധാനിക്കുക തന്നെ. ജീവിതം മുഴു വന്‍ മറ്റുള്ളവര്ക്ക് വേണ്ടി ഹോമിച്ചവര്‍ എത്രയെത്ര?
Comments
Post a Comment