4 : ഏഴാം ക്ലാസിലെ മണിയന്‍ സാര്‍

ആറാം ക്ലാസ്സിലെ എക്കന്‍ സാറിനെപ്പോലെ തന്നെ അല്ലെങ്കില്‍ ഒരു പടി കൂടി ഭീകരനായിരുന്നു ഏഴാം ക്ലാസ്സിലെ മണിയന്‍ സാര്‍. മണിയന്‍ എന്നാ പേര് ഞങ്ങളുടെ നാട്ടില്‍ വളരെയധികം സാധാരണമായ ഒരു പേരാണ്. അതിന്റെ ഉത്ഭവം സുബ്രമണ്യനില്‍ നിന്നാണ് എന്ന് തോന്നുന്നു. സാക്ഷാല്‍ പരമ ശിവന്റെ മകന്‍ തമിഴനാട്ടുകാര്‍ മുരുകന്‍ എന്ന് വിളിക്കുന്ന സുബ്രമണ്യന്‍, അപ്പോള്‍ സുബ്രമണ്യ അയ്യരാണ് ഞങ്ങളുടെ മണിയന്‍ സാര്‍, ഞങ്ങളുടെ ഇതേ സ്കൂളില്‍ തന്നെ വേറെ രണ്ടു മണിയന്‍ സാര്‍ മാര്‍ ഉണ്ടായിരുന്നത് കൊണ്ടു ഓരോരുത്തര്ക്കും കൂടുതല്‍ വിശേഷണം ആവശ്യമായി വന്നു. നമ്മുടെ കഥാനാ യകനെ ‘പൂടമണിയന്‍’ സാര്‍ എന്ന് വിളിച്ചി രുന്നു. കാരണം ഇദ്ദേഹത്തിന്റെ ശരീരം മുഴുവന്‍, ചെവിയു ടെ പുറം ഭാഗം വരെ വരെ രോമം കൊണ്ടു നിറഞ്ഞ തായിരുന്നു.
ഇദ്ദേഹവും കുട്ടികളെ ശിക്ഷിക്കുന്നതില്‍ ഒട്ടും പിന്നോക്കമല്ല. സൈക്കിള്‍ യാത്രയില്‍ അത്ര താല്പ ര്യമില്ല, ചൂരല്‍ കഷായം ആണ്. പക്ഷെ അങ്ങോരുടെ മറ്റു ചില ശിക്ഷകള്‍ അത്യപൂര്വ്വം ആണ്. ക്ലാസ്സില്‍ വികൃതി കാട്ടുകയോ താമസിച്ചു വരുകയോ ചെയ്‌താല്‍ സ്കൂളിലെ നടു മുറ്റത്ത് ചെന്ന് സൂര്യന്റെ നേരെ നോക്കി അര മണിക്കൂര്‍ നില്ക്കുകയായി രുന്നു ഒരു ശിക്ഷ. ഇടയ്ക്ക് ദൃഷ്ടി മാറിയാല്‍ അര മണിക്കൂര്‍ ചിലപ്പോള്‍ നീണ്ടു പോകും. ക്ലാസ് മോണിട്ടരായ കുട്ടിയെ പോലീസ് ആയി നോക്കി നിറുത്തിയിരിക്കും. ഉച്ചവെയിലില്‍ സൂര്യനെ നേരിട്ട് നോക്കി ആരുടെയെങ്കിലും കണ്ണിനു തകരാര് വന്നിട്ടു ണ്ടോ എന്ന് നിശ്ചയമില്ല എങ്കിലും . കണ്ണിനു വിഷമം ഉണ്ടായാലും കുട്ടികള്‍ ഇതൊരു കാരണമായി വീട്ടില്‍ പറയുമോ എന്നും സംശയമാണ്.
വര്ഷാവസാനം പുസ്തകത്തിലെ പാഠങ്ങള്‍ “എല്ലാം പഠിപ്പിച്ചു കഴിഞ്ഞോ” മണിയന്‍ സാറിന്റെ പതിവ് ചോദ്യമുണ്ട് . ആരെങ്കിലും എന്തെങ്കിലും പഠിപ്പി ച്ചില്ല എന്ന് പറഞ്ഞാല്‍ മണിയന്‍ സാറ് പറയും “ ശരി, നീ ഇവിടെ തന്നെ കാണണം, അടുത്ത വര്ഷം ആദ്യം തന്നെ അത് പഠിപ്പിക്കുന്നുണ്ട്, കേട്ടോ ? “ , പിന്നാരെങ്കിലും അങ്ങനെ പറയുമോ ? 
അങ്ങനെയും ചില ഭീകരന്മാര്‍.

Comments