3 :ആറാം ക്ലാസ്സിലെ എക്കന്‍ സാര്‍

അഞ്ചാം ക്ലാസ് ജയിച്ചാല്‍ ഞങ്ങള്‍ ഹൈസ്കൂളിലെക്കായി, ഹൈസ്കൂളില്‍ 6 ക്ലാസുകള്‍, മങ്കൊമ്പിലെ സര്ക്കാര്‍ പ്രൈമറി സ്കൂളും അവിട്ടം തിരുനാള്‍ ഹൈസ്കൂളും അടുത്തടുത്താണ്. അന്ന് പ്രൈമറി കഴി ഞ്ഞുള്ള ആണ്കുൂട്ടികളുടെ മൂന്നു ക്ലാസു കള്‍ മാത്രം മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തി ന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന (ഇപ്പോള്‍ ഇല്ല) ഒരു പഴയ നാലുകെട്ടു കെട്ടിടത്തിലാ യിരുന്നു. ഓടിട്ട കെട്ടിടം, നടുക്ക് നല്ല ഒരു നടുമുറ്റം. വടക്ക് പടിഞ്ഞാറെ മൂലയില്‍ ഒന്നാം ഫോറം ( ഇന്നത്തെ ക്ലാസ് VI) , കിഴക്ക് വടക്കെ മൂലയില്‍ രണ്ടാം ഫോറം (ക്ലാസ് VII) , തെക്ക് പടിഞ്ഞാറെ മൂലയില്‍ മൂന്നാം ഫോറം ( ക്ലാസ് VIII) എന്നിങ്ങനെ. ഒഴിഞ്ഞ മൂലയില്‍ ചപ്പു ചവറുകള്‍ . അന്ന് ഈ ക്ലാസു കളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന മൂന്നദ്ധ്യാപ കര്ക്കും ചില പ്രത്യേകതകള്‍ ഉണ്ടായിരു ന്നു. ചിലത് രസകരവും മറ്റു ചിലത് അല്ലാ ത്തതും. അന്നത്തെ അദ്ധ്യാപകര്‍ മൂന്നു പേരും ഇന്ന് ജീവിച്ചിരുപ്പില്ല , അവര്‍ ഞാന്‍ എന്തെങ്കിലും ‘ഗുരുത്വക്കേടു’ എഴുതിയാല്‍ മാപ്പ് നല്കട്ടെ..
ആറാം ക്ലാസിലെ ‘എക്കന്‍’ സാര്‍
തെറ്റിദ്ധരിക്കരുത്, ശരിയായ പേര്‍ യെജ്ഞനാരായണ അയ്യര്‍ , കുട്ടികള്‍ അദ്ദേഹത്തെ ‘എക്കന്‍’ സാറെന്നാണ് വിളിച്ചിരുന്നത്‌, പറയാനും എളുപ്പം ( സാര്‍ കേള്ക്കാതെ) .ആള്‍ വളരെ കണിശക്കാര നാണ്. കുറ്റം കണ്ടാല്‍ ശിക്ഷ സൈക്കിളില്‍ കയറ്റുക എന്നതാണ്. ചൂരല്‍ കഷായം അല്ല. എന്നാല്‍ കയ്യിലെ നീണ്ട നഖങ്ങള്‍ ഉപയോഗിച്ച് തുടയില്‍ പിച്ചുന്നതിനാണ് ഞങ്ങള്‍ ‘സൈക്കിള്‍’ കയറ്റുക എന്ന് പറയുന്നത്. ഒരു കാലില്‍ പിച്ചുമ്പോള്‍ വേദന കൊണ്ടു കാല്‍ മേല്പ്പോട്ടുയരുന്നു. മറ്റേ കാല്‍ ഭൂമിയില്‍ ഇരിക്കുന്നതുകൊണ്ട് കാല്‍ പൊക്കി സൈക്കിളില്‍ കയറുന്നത് പോലെ. അതുകൊണ്ടാണിതിനു ഇങ്ങനെ പേര്‍ വന്നത്. അസഹ്യമായ വേദന കൊണ്ടു പുളഞ്ഞു പോകും. ഒരു പ്രാവശ്യം ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ വേദന കൊണ്ടു ഒന്നും രണ്ടും കഴിച്ചു പോയി ക്ലാസ്സില്‍ തന്നെ. അന്ന് ക്ലാസ് വൃത്തിയാക്കുന്നത് വരെ മുടങ്ങിയ തോര്മ്മയുണ്ടു. എക്കന്‍ സാര്‍ പഠിപ്പിക്കു ന്നത് ഇന്ഗ്ലീഷും കണക്കുമാണ്, ക്ലാസ് ടീച്ചറും സാറ് തന്നെ. പൊതുവേ എല്ലാവ ര്ക്കും വിഷമമുള്ള രണ്ടു വിഷയങ്ങള്‍. അതുകൊണ്ടു മിക്കവാറും എല്ലാ ദിവസവും രണ്ടു മൂന്നു പേര്‍ എങ്കിലും സൈക്കിളില്‍ കയറാന്‍ ഉണ്ടാവും. പഠിക്കാന്‍ അത്ര മോശ മല്ലാത്ത എനിക്കും അന്ന് കണക്കിന് അമ്പ തില്‍ 15 മാര്ക്ക് മാത്രമേ കിട്ടിയിരുന്നുള്ളൂ. ഭയം കൊണ്ടാണോ അദ്ദേഹത്തിന്റെ അദ്ധ്യാപന രീതി കൊണ്ടാണോ അറിയില്ല.
ഇദ്ദേഹം പിന്നീട് ഞങ്ങളെ എല്ലാം ഹിന്ദി പഠിപ്പിക്കാന്‍ വന്ന ഒരു സുന്ദരിയായ ടീച്ചറെ വിവാഹം കഴിച്ചു. വളരെ മധുരമായി സംഗീ തം പോലെ ആയിരുന്നു അമ്മാള്‍ സാറിന്റെ ക്ലാസ് , ഹിന്ദി പോലെയുള്ള ഭാഷ ടീച്ചറെപ്പോ ലെയുള്ളവര്‍ പഠിപ്പിക്കുമ്പോള്‍ കൂടുതല്‍ മധുരമുള്ളതായി തോന്നിയിരുന്നു. ഞങ്ങള്‍ മനസ്സില്‍ വിചാരിക്കുമായിരുന്നു ഇത്ര നല്ല ഞങ്ങളുടെ ഹിന്ദി ടീച്ചറിന് എങ്ങനെ ഇത്ത രം മര്ക്കടസ്വഭാവമുള്ള എക്കന്‍ സാറിനെ വിവാഹം കഴിക്കാന്‍ എങ്ങനെ തോന്നി എന്ന്. ‘കുരങ്ങനു പൂമാല കിട്ടിയത് പോലെ’ എന്ന് പറഞ്ഞു ഞങ്ങള്‍ ചിരിക്കുമായിരുന്നു .

Comments