2: ലോവര്‍ പ്രൈമറി ഓര്മ്മകളും അദ്ധ്യാപകരും.
കൃഷ്ണക്കുറുപ്പാശാന്‍ പഠിപ്പിച്ച മലയാള ഭാഷാ പരിചയവും കണക്കിന്റെ പ്രാഥമിക അറിവും കൊണ്ടു മങ്കൊമ്പിലെ ലോവര്‍ പ്രൈമറി സ്കൂളില്‍ ചേര്ന്നു പഠനം തുടര്‍ന്നു. മങ്കൊമ്പ് ഭഗവതീ ക്ഷേത്രത്തിന്റെ മുമ്പിലുള്ള തോടിന്റെ പടിഞ്ഞാറെ ക്കര യില്‍ ഉള്ള സ്കൂള്‍. സി പി രാമസ്വാമി അയ്യര്‍ എന്ന ദിവാന്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അര്ദ്ധകായ പ്രതിമ സ്ഥാപിച്ച മണ്ഡപത്തിനോടു ചേര്ന്ന്നില്ക്കു ന്ന സ്കൂള്‍. അവിടത്തെ അദ്ധ്യാപകരെ കുറിച്ച് നല്ലതൊന്നും ഓര്മ്മയില്ല, (ക്ഷമി ക്കണം , 1953-58 കാലഘട്ടത്തിലെ കാര്യങ്ങള്‍ ഓര്മ്മയില്‍ നിന്ന് ചികഞ്ഞെ ടുക്കാന്‍ കഴിയുന്നില്ല. ഓര്മ്മയുള്ളത് അത്ര സുഖകരമല്ല എങ്കിലും പറഞ്ഞുകൊള്ളട്ടെ. )
ഒന്നാമതായി അന്ന് ചെറുപ്രായം ആയിരു ന്നു എങ്കിലും സുന്ദരനും സുമുഖനുമായ ഒരു പ്രേംനസീര്‍ മാതൃക അദ്ധ്യാപകനും ഇരുണ്ട നിറമായിരുന്നു എങ്കിലും ശാരദയെ പ്പോലെ സുന്ദരിയായ ഒരദ്ധ്യാപികയും തമ്മില്‍ അല്പ്പം 'പ്രേമം ' ഉണ്ടായിരുന്നു എന്ന് കുട്ടികളുടെ ഇടയില്‍ ചെറിയ സംസാ രം , പ്രത്യേകിച്ചും അവര്‍ ഞങ്ങള്ക്ക് ക്ലാസ് എടുക്കുമ്പോള്‍ ഞങ്ങള്ക്ക് എന്തെങ്കിലും പണി തന്നിട്ട് ക്ലാസ് സമയത്ത് പുറത്തിറങ്ങി നിന്ന് സൌഹൃദ സംഭാഷണം നടത്തുന്നതും ആണ് ഒരോര്മ്മ . ആ പ്രായത്തില്‍ പ്രേമം എന്നൊന്നും അറിഞ്ഞു കൂടാ , എന്നാലും അവ രുടെ അസാധാരണമായ സൌഹൃദ പ്രകടനത്തില്‍ എന്തോ ഒരു അപാകത തോന്നിയിട്ടുണ്ടാവും എന്ന് തീര്ച്ച. അതു കൊണ്ടാണല്ലോ ഇന്നിത് ഓര്മ്മിക്കാന്‍ കാരണമായത് .
മറ്റൊന്ന് ഞങ്ങളുടെ പ്രധാന അദ്ധ്യാപക നായിരുന്ന ഒരു പണിക്കര്‍ സാറിന്റെ കാര്യം ആയിരുന്നു., അദ്ദേഹത്തിന് ചെറിയ തോതില്‍ ബ്ലെയ്ഡു പരിപാടി, പലിശക്ക് പണം കൊടുക്കുന്ന പരിപാടി ഉണ്ടായിരുന്നു. സ്വര്ണം പണയം വാങ്ങിയാണ് പണം കൊടു ക്കുന്നത്. അദ്ദേഹം ഞങ്ങളുടെ കുടുംബ ത്തിനു വളരെ സഹായി ആയിരുന്നു പണ ത്തിനു അത്യാവശ്യം വരുമ്പോള്‍ അമ്മയു ടെ കഴുത്തില്‍ കിടന്ന ഒരു ചെറിയ ചുട്ടിയും ചെയിനും മാലയും അപൂര്വ്വം ചെറിയ താലിമാലയും വരെ പണയം വെച്ച് പണം വാങ്ങാന്‍ ഞാന്‍ അദ്ദേഹത്തിന്റെ മങ്കൊ മ്പില്‍ ക്ഷേത്രത്തിനു തെക്ക് ഭാഗത്തുള്ള വീട്ടില്‍ പോകുമായിരുന്നു. പലിശ അത്ര മോശമൊന്നും ആയിരുന്നില്ല, എന്നാലും ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം പണം തന്നു സഹായിച്ചിരുന്നു. ഒരു പവന് സാധാരണ എല്ലാവര്ക്കും കൊടുക്കുന്ന തുകയില്‍ അല്പം കൂടുതലും ഞങ്ങള്ക്ക് തന്നിരുന്നു. ഓരോ മാസവും മുഴുവനായാണ് പലിശ കണക്ക് കൂട്ടുന്നത്. പണം തിരിച്ചടക്കുന്നത് പണയം വെച്ച തീയതി കഴിഞ്ഞ ഓരോ മാസവും ആയി മാത്രം ആണ് പലിശ കൊടുക്കേണ്ടത്. ഒരു ദിവസം താമസിച്ചാല്‍ പോലും മുഴുവന്‍ മാസത്തെയും പലിശ കൊടുക്കണം എന്നാണു നിബന്ധന. അന്ന് ഞങ്ങളുടെ നാട്ടില്‍ ആണുങ്ങളും ചെവി തുളച്ചു കാതില്‍ കടുക്കന്‍ ഇട്ടിരുന്നു ,( ഞാനും ഇപ്പോഴും കാതിൽ ദ്വാരമുണ്ട്) പണിക്കര്‍ സാര്‍ ഒന്നാം തരം ചുവപ്പ് കല്ലുള്ള കടുക്കന്‍ ഇട്ടായിരുന്നു നടക്കുന്നതു. ഒന്ന് രണ്ടു പല്ലുകളില്‍ സ്വര്ണവും കെട്ടിയിരുന്നു എന്നും തോന്നുന്നു. കയ്യില്‍ മൂന്നോ നാലോ കല്ല് വെച്ച മോതിരവും . പ്രധാന അദ്ധ്യാപക നായുള്ള ജോലിക്ക് പുറമേ ഇങ്ങനെയും അദ്ദേഹം ധാരാളം പണം ഉണ്ടാക്കിയിരുന്നു. (അന്നത്തെ നാട്ടിന്‍പുറത്തെ പല അദ്ധ്യാപ കരും വീട്ടകാര്യവും കൃഷിയും മറ്റും പ്രധാ നമായും അദ്ധ്യാപനം ഒരുസൈഡ് ബിസി നെസ്സ് ആയും ആണ് കരുതിയിരുന്നത് )
എന്നാല്‍ ധന ചക്രം നമ്മുടെ പണിക്കര്‍ സാറി നെയും വെറുതെ വിട്ടില്ല ( ധനികന്റെ മകന്‍ ധൂര്ത്തന്‍ , ധൂര്തന്റെ മകന്‍ ദരിദ്രന്‍ ദരിദ്രന്റെ മകന്‍ പിശുക്കന്‍ , പിശുക്കന്റെ മകന്‍ ധനികന്‍ എന്ന ധന ചക്രം ). അദ്ദേഹ ത്തിന്റെ മകന്‍ ഒരാള്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു , പഠിക്കാന്‍ വളരെ മോശം , സ്ഥിരമായി ചില അദ്ധ്യാപകരുടെ കളിയാക്ക ലിനു പാത്രം . കാല ക്രമേണ പണിക്കര്‍ സാര്‍ ജോലിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം മക്കളില്‍ ഒന്ന് രണ്ടു പേര്‍ പണം എല്ലാം ധൂര്ത്തടിച്ചു നശിപ്പിച്ചു. എന്റെ ക്ലാസ്സില്‍ പഠിച്ച മകനെയും വിവാഹം കഴിച്ച സ്ത്രീയെ (അദ്ധ്യാപിക)യെയും വീട്ടില്‍ നിന്ന് പുറത്താക്കി. പാവം എന്റെ സഹപാഠിയും ഭാര്യയും ഹൈസ്കൂളില്‍ പഠിച്ചു കൊണ്ടിരു ന്ന രണ്ടു പെണ്മക്കളും കൂടി എന്റെ ഭാര്യാ പിതാവിന്റെ വീട്ടിലെ ഒരു ചെറിയ ചായിപ്പു മുറിയില്‍ കുറച്ചു നാള്‍ അഭയം തേടിയ തായി ഓര്മ്മയുണ്ട് , ഞാന്‍ വിവാഹം കഴി ഞ്ഞു അവിടെ ചെന്നപ്പോള്‍ അവരെ കണ്ടു മുട്ടിയിരുന്നു. പാവം കുടുംബം പുലര ്ത്തിയിരുന്നത് മലബാറില്‍ എവിടെയോ ജോലി ചെയ്തിരുന്ന ആ ടീച്ചറിന്റെ കുറഞ്ഞ ശമ്പളം കൊണ്ടായിരുന്നു. കാരണം എന്റെ സഹാപാഠിക്കു സ്ഥിരമായ ജോലിയൊന്നും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അമ്മക്ക് ഭാര്യയെ ഇഷ്ടമല്ലായിരുന്നു എന്ന് തോന്നു ന്നു. ഏതായാലും അവരുടെ കുട്ടികള്‍ രണ്ടും പഠിക്കാന്‍ മിടുക്കികളായിരുന്നു. , ഇപ്പോള്‍ അവര്‍ ബുദ്ധിമുട്ടൊന്നും ഇല്ലാതെ നല്ല നിലയില്‍ ജീവിക്കുന്നു എന്നറിഞ്ഞു.
മറ്റൊരു കാര്യം ആ സ്കൂള്‍ വളപ്പില്‍ ഉണ്ടായിരുന്ന ഒരു പ്രത്യേക മരവും അതിന്റെ പൂവും ആയിരുന്നു. പെണ്കുട്ടികളുടെ മൂത്രപ്പുരക്കടുത്തായിരുന്ന ആ വൃക്ഷത്തില്‍ വല്ലപ്പോഴും ഉണ്ടായിരുന്ന പൂവ് വളരെ ആകര്ഷകമായിരുന്നു , നാഗദന്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ വൃക്ഷത്തിന്റെ പൂവിന്റെ നടുക്ക് ഒരു പാമ്പിന്റെ പത്തി വിടര്ത്തി നില്ക്കുന്നത് പോലെ തോന്നുമാ യിരുന്നു. പൂക്കള്‍ ഉണ്ടാകുമ്പോള്‍ ഇലകള്‍ മുഴുവന്‍ കൊഴിഞ്ഞു പൂക്കള്‍ മാത്രമേ കാണാന്‍ കഴിയൂ. ശിവക്ഷേത്രങ്ങളില്‍ മാത്രം അപൂർവമായി മാത്രം കാണുന്ന തെന്നു പറയപ്പെടുന്ന ഈ വൃക്ഷം ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന കോളനിയുടെ അടുത്തുള്ള അഴകൊടി ഭഗവതീ ക്ഷേത്ര ത്തിലെ കിഴക്കേ കാവിനടുത്ത് ഇപ്പോഴും ഉണ്ട്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഞങ്ങ ളുടെ പ്രിയപ്പെട്ട എല്‍ പി സ്കൂള്‍ അങ്ങനെ ഓര്മ്മ വരുന്നു.
Comments
Post a Comment